ജീവിതത്തെയാകെ തകര്‍ത്ത് കളഞ്ഞു! പ്രണയ തകര്‍ച്ചയെക്കുറിച്ച് നയന്‍താര പറഞ്ഞത്
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നയന്‍താര. പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായിരുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ശക്തമായ സാന്നിധ്യമാണ് നയന്‍താര. നയന്‍താരയെ പോലൊരു താരത്തെ ഇന്ത്യന്‍ സിനിമയില്‍ വേറെ കാണാനാകില്ലെന്ന് നിസ്സംശയം പറയാം. ഒരുപാട് ആരാധകരുള്ള താരമാണ് നയന്‍താര. ഇപ്പോഴിതാ നയന്‍താര ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയുടെ വ്യക്തിജീവിതവും എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിജയം.
നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നയന്‍താരയും വിഗ്‌നേഷനും ഉടനെ വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എങ്കിലും തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കി നിലനിര്‍ത്താനാണ് നയന്‍താര ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ താരം പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

അതേസമയം ഒരു സമയത്ത് ഏറെ ചര്‍ച്ചയായിരുന്ന ഒന്നാണ് നയന്‍താരയും നടനും സംവിധായകനുമായ പ്രഭുദേവയും തമ്മിലുള്ള പ്രണയം. ഇരുവരും വളരെയധികം സ്വകാര്യത കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഇരുവരും തുടക്കത്തില്‍ തുറന്ന് സംസാരിച്ചിരുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അധികം വൈകാതെ തന്നെ സജീവമായി മാറുകയായിരുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് പ്രഭുദേവ നയന്‍താരയെക്കുറിച്ച് സംസാരിക്കുന്നത്. നയന്‍താര വളരെ സ്പെഷ്യല്‍ ആണെന്നും താന്‍ നയന്‍താരയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായുമായിരുന്നു പ്രഭുദേവ പറഞ്ഞത്. എന്നാല്‍ ഇത് പറയുമ്പോള്‍ പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. ലതയായിരുന്നു പ്രഭുദേവയുടെ ഭാര്യ.

പ്രഭുദേവയുടെ ദാമ്പത്യ ജീവിതം പ്രശ്നങ്ങളിലൂടെ കടന്നു പോവുന്ന സമയമായിരുന്നു. നയന്‍താര കാരണം പ്രഭുദേവ കുടുംബം നോക്കുന്നില്ലെന്ന് വരെ ഭാര്യ ആരോപിച്ചിരുന്നു അധികം വൈകാതെ തന്നെ പ്രഭുദേവ വിവാഹ മോചനം നേടുകയായിരുന്നു. ഇതോടെ പ്രഭുദേവയും നയന്‍താരയും വിവാഹം കഴിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. ഇരുവരുടേയും പ്രണയം പക്ഷെ വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം പിരിയുകയായിരുന്നു. ആരാധകരെയാകെ അമ്പരപ്പിച്ച ഒന്നായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയതകര്‍ച്ച. എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് ഇരുവരും തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല.

എന്നാല്‍ ഒരിക്കല്‍ പ്രണയ തകര്‍ച്ചയെക്കുറിച്ച് നയന്‍താര മനസ് തുറന്നിരുന്നു. 2017 ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര പ്രണയതകര്‍ച്ചയെക്കുറിച്ച് മനസ് തുറന്നത്. പ്രണയ തകര്‍ച്ച ജീവിതത്തെയാകെ തകര്‍ത്തുകളഞ്ഞുവെന്നായിരുന്നു നയന്‍താര പറഞ്ഞത്. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്നും നയന്‍താര പറഞ്ഞിരുന്നു. ''എല്ലാവരെ സംബന്ധിച്ചും പ്രണയ തകര്‍ച്ച എന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലമാണ്. നമ്മള്‍ സ്നേഹിക്കുന്ന ഒരാളില്‍ നിന്നും അകലേണ്ടി വരുമ്പോള്‍, തിരിച്ചാണെങ്കിലും അത് നമ്മളുടെ ജീവിതത്തെയാകെ തകര്‍ത്തുകളയും. പക്ഷെ നമ്മള്‍ അതിനെ എങ്ങനെയാണ് നേരിടുന്നതെന്നതിലാണ് കാര്യം. ഞാന്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നതിലേക്ക് കടക്കുന്നില്ല. പക്ഷെ ജീവിതത്തില്‍ മുന്നോട്ട് പോകണമെങ്കില്‍ ഞാനത് ചെയ്തേ മതിയാകൂ'' എന്നാണ് നയന്‍താര പറഞ്ഞത്. നേരത്തെ പ്രഭുദേവയുടെ പേര് നയന്‍താര കയ്യില്‍ പച്ച കുത്തിയിരുന്നു. 2020 ല്‍ ഇതിനെ പോസിറ്റിവിറ്റി എന്നാക്കി മാറ്റിയിരുന്നു നയന്‍താര.
Recommended Video

അതേസമയം നയന്‍താര ബോളിവുഡ് എന്‍ട്രിയ്ക്ക് തയ്യാറാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയന്‍താര ഹിന്ദിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലും നയന്‍താരയുടെ സിനിമ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ഗോള്‍ഡ് ആണ് നയന്‍താരയുടെ മലയാളം സിനിമ. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications











