For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശുപത്രിയിൽ കിടക്കുമ്പോഴും മേക്കപ്പിടുന്ന സൂപ്പർ നായിക; കളിയാക്കിയ മാളവികയ്ക്ക് നയൻതാരയുടെ മറുപടി!

  |

  തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സൂപ്പർ നായികയാണ് നയൻതാര. മലയാളത്തിലും തമിഴിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് നടിയിപ്പോൾ. ഏറെ നാളുകൾക്ക് ശേഷം നയൻ‌താര നായികയായ മലയാള ചിത്രം ഗോൾഡ് അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് അത്ര മികച്ച അഭിപ്രായമല്ല ലഭിച്ചത്.

  ഇപ്പോഴിതാ, തമിഴിൽ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം റിലീസിന് എത്തിയിരിക്കുകയാണ്. ​അശ്വിൻ ശരവണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കണക്റ്റാണ് പുതിയ ചിത്രം. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടേയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നയൻതാര കഴിഞ്ഞ ദിവസം ഒരു അഭിമുഖം നൽകിയിരുന്നു.

  Also Read: കല്യാണം കഴിക്കാമെന്ന് പറഞ്ഞു, പക്ഷെ; അവസാനം ഐവി ശശിയെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തിയെന്ന് സീമ

  പൊതുവെ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്ത, അഭിമുഖങ്ങൾ നൽകാത്ത നയൻതാരയുടെ ഏറ്റവും പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയാണ്. മേക്കപ്പിന്റെ പേരിൽ തന്നെ കളിയാക്കിയ നടി മാളവിക മോഹനുള്ള നയൻതാരയുടെ മറുപടിയാണ് ഏറെ ശ്രദ്ധേയം.

  ഒരിക്കൽ ഒരു അഭിമുഖത്തിലാണ് മാളവിക പേരെടുത്ത് പറയാതെ നയൻതാരയെ മേക്കപ്പിന്റെ പേരിൽ കളിയാക്കിയത്. 'ഞാൻ അടുത്തിടെ കണ്ടതാണ് ഒരു സൂപ്പർ നായിക ഒരു ആശുപത്രി രംഗത്തിൽ ഭയങ്കര മേക്കപ്പൊക്കെയിട്ട്. കണ്ണിൽ ഐ ലൈനർ ഇട്ട്, മുടിയൊക്കെ സ്റ്റൈൽ ചെയ്ത്, ലിപ് സ്റ്റിക്ക് ഒക്കെ ഇട്ട്. ആരാണ് അങ്ങനെ മരിക്കാൻ കിടക്കുക എന്ന ചിന്തയാണ് എനിക്ക് പോയത്. ഇതിപ്പോൾ കൊമേഴ്‌ഷ്യൽ സിനിമ ആണെങ്കിലും കുറച്ചെങ്കിലും റിയാലിസ്റ്റിക്ക് ആവണ്ടേ' എന്നായിരുന്നു മാളവികയുടെ ചോദ്യം.

  കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ സിനിമയിൽ താൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും മേക്കപ്പിനെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് മാളവികയുടെ പരാമർശത്തിനുള്ള മറുപടിയും നയൻതാര നൽകിയത്. 'ഒരു അഭിമുഖത്തിൽ മറ്റൊരു നടി, എന്റെ പേര് പറഞ്ഞില്ല, പക്ഷെ ഒരു ഹോസ്പിറ്റൽ രംഗത്തിൽ അവരെ മുടിയൊക്കെ നന്നായി വെച്ച് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടു കണ്ടു. ഇതൊക്കെ ആശുപത്രി സീനിൽ എങ്ങനെ! എന്നായിരുന്നു അവരുടെ ചോദ്യം,'

  'ആശുപത്രി സീനിൽ മുടിയൊക്കെ പറത്തി അഭിനയിക്കുന്ന എന്തിനാണ്, റിയലിസ്റ്റിക് സിനിമയും കൊമേഴ്‌ഷ്യൽ സിനിമയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോൾ എല്ലാം ശ്രദ്ധിച്ച് അങ്ങേയറ്റം പോയി വേണം ചെയ്യാൻ. കൊമേർഷ്യൽ സിനിമ ആയത് കൊണ്ട് തന്നെ എന്റെ സംവിധായകൻ പറഞ്ഞത് അതിന്റെ ആവശ്യമെന്നും ഇല്ലെന്നാണ്. അവർക്ക് അങ്ങനെ ആയിരുന്നു വേണ്ടത്. സിനിമകൾക്ക് അനുസരിച്ച് അത് മാറും. അങ്ങനെയാണത്' എന്നായിരുന്നു നയൻതാരയുടെ മറുപടി.

  Also Read: കുറേ വർഷങ്ങൾക്ക് മുമ്പേ അത് ഞാൻ നിർത്തിയതാണ്; ഭർത്താവും അച്ഛനുമായതിന്റെ മാറ്റമുണ്ട്; പൃഥിരാജ്

  അതേസമയം, മേക്കപ്പ് തനിക്ക് ദൈവത്തെ പോലെയാണെന്നും മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് പ്രാർത്ഥിച്ച് അവ തൊട്ട് തൊഴുതാണ് ഇടാറുള്ളതെന്നും എല്ലാ ദിവസവും ഉപയോഗിക്കാറുള്ളത് കൊണ്ട് മേക്കപ്പ് തന്റെ ജീവിതമാണെന്ന് പറയാമെന്നും നയൻതാര അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  മേക്കപ്പ് പ്രൊഡക്ട്സിൽ തനിക്ക് ഏറ്റവും ഇഷ്ടം കൺമഷിയാണെന്നും ഇന്ത്യൻ സ്ത്രീകൾ പണ്ട് തണുത്ത കൺമഷി കണ്ണ് നിറയെ എഴുതാറുള്ളതു പോലെ കണ്ണിൽ നിറയെ കൺമഷി എഴുതാൻ തനിക്ക് ഇഷ്ടമാണെന്നും നയൻതാര പറഞ്ഞു.

  Read more about: nayanthara
  English summary
  Nayanthara Replied To Malavika Mohanan Who Moke Her Costume In A Hospital Scene?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X