For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റില്‍ മണിക്കൂറുകളോളം സംസാരമാണ്! നയന്‍താര-വിക്കി പ്രണയം പൊക്കിയത് മന്‍സൂര്‍ അലി ഖാന്‍

  |

  ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും ഇന്ന് വിവാഹിതരാവുകയാണ്. വിവാഹ വേഷത്തില്‍ രണ്ടു പേരേയും കാണാനായി നാളുകളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് ഇന്ന് അവസാനിക്കും. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയും ഹിറ്റ് സംവിധായകനും തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇരുവരുടേയും പ്രണയ കഥയും ചര്‍ച്ചയായി മാറുകയാണ്.

  Also Read: എന്റെ തങ്കമേ നിന്നെ ആ വേഷത്തില്‍ കാണാന്‍ കാത്തിരിക്കുന്നു; വിവാഹ ദിവസം നയന്‍താരയോട് വിഘ്‌നേശ്

  വിഘ്‌നേഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ നാനും റൗഡി താനില്‍ നായികയായിരുന്നു നയന്‍താര. ഈ ചിത്രത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ചയില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ആ പരിചയം നല്ല സൗഹൃദമായി മാറുകയായിരുന്നു. ഇരുവരും നന്നായി അടുത്തു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പക്ഷെ തങ്ങള്‍ക്കിടയില്‍ പ്രണയമുള്ളതായി നയന്‍സോ വിക്കിയോ സമ്മതിച്ചിരുന്നില്ല.

  നയന്‍താരയും വിഘ്‌നേഷും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരസ്യമാകുന്നത് നടന്‍ മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവനയിലൂടെയായിരുന്നു. നാനും റൗഡി താന്റെ പ്രൊമോഷന്റെ ഭാഗമായി നടന്നൊരു പത്രസമ്മേളനത്തിനിടെ 'നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാണോ എന്നറിയില്ല, പക്ഷേ ഇരുവരും സിനിമയുടെ സെറ്റില്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കുകയായിരുന്നു' എന്ന് മന്‍സൂര്‍ അലി ഖാന്‍ പറയുകയായിരുന്നു.

  ഇതോടെ നയന്‍സും വിക്കിയും തമ്മിലുള്ള പ്രണയം എല്ലായിടത്തും ചര്‍ച്ചയായി മാറുകയായിരുന്നു. എങ്കിലും വാര്‍ത്തകളോട് രണ്ടു പേരും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ രണ്ട് വര്‍ഷത്തിന് ശേഷം 2017 ല്‍ തങ്ങളുടെ പ്രണയം വിക്കിയും നയന്‍സും പരസ്യമാക്കുകയായിരുന്നു. സിംഗപ്പൂരില്‍ നടന്നൊരു അവാര്‍ഡുദാന ചടങ്ങിനിടെയായിരുന്നു സംഭവം. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ വിക്കി മികച്ച സംവിധായകന്‍ ആയപ്പോള്‍ അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നയന്‍സിനെ തേടിയുമെത്തി. നയന്‍താരയ്ക്ക് നന്ദി പറഞ്ഞായിരുന്നു വിക്കി അവാര്‍ഡ് വാങ്ങിയത്. വിക്കിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങണമെന്നായിരുന്നു നയന്‍താര പറഞ്ഞത്.

  നയന്‍സിനൊപ്പമുള്ള ചിത്രങ്ങള്‍ കൊണ്ട് നിറയുകയായിരുന്നു പിന്നീട് വിക്കിയുടെ സോഷ്യല്‍ മീഡിയ പേജ്. അങ്ങനെയിരിക്കെ പോയ വര്‍ഷം, 2021, മാര്‍ച്ചില്‍ നയന്‍താരയ്‌ക്കൊപ്പമുള്ളൊരു ചിത്രം വിഘ്‌നേഷ് പങ്കുവെച്ചു. ചിത്രത്തില്‍ ആരാധകരുടെ കണ്ണുടക്കി നിന്നത് ഇരുവരുടേയും വിരലുകളിലുണ്ടായിരുന്ന മോതിരങ്ങളിലായിരുന്നു. വിക്കിയും നയന്‍താരയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അധികം വൈകാതെ ഇക്കാര്യം നയന്‍താര തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നെട്രിക്കണ്‍ എന്ന സിനിമയുടെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖത്തിലാണു വിവാഹക്കാര്യം സ്ഥിരീകരിച്ചത്.


  വിവാഹം തിരുപ്പതിയില്‍ നടത്താനായിരുന്നു വിക്കിയും നയന്‍സും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതിഥികളെ ഉള്‍ക്കൊള്ളാന്‍ മതിയായ ഇടമില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് വിവാഹം മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. മൂന്ന് ദിവസത്തേക്കാണ് ചടങ്ങുകള്‍. വിവാഹത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് വിരാട്-അനുഷ്‌ക, കത്രീന-വിക്കി കൗശല്‍ താരവിവാഹങ്ങള്‍ നടത്തിയ സംഘമാണ്.

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  നയന്‍താര വിഘ്‌നേഷ് വിവാഹത്തിന് സോഷ്യല്‍ മീഡിയയും ഒരുങ്ങിക്കഴിഞ്ഞു. #NayantharaWedding എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗാണ്. തങ്ങളുടെ പ്രിയതാരത്തിന് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. നയന്‍സിന്റേയും വിക്കിയുടേയും വിവാഹത്തിന് വന്‍ താരനിര തന്നെ അതിഥികളായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സാമന്ത തുടങ്ങിയവര്‍ വിവാഹത്തിനെത്തും. പുതിയ സിനിമയായ ജവാനില്‍ നയന്‍താരയുടെ നായകനായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും വിവാഹത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

  അതേസമയം വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും കല്യാണത്തിന് സമാനമായി അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരവിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

  Read more about: nayanthara vignesh shivan
  English summary
  Nayanthara-Vignesh Wedding This How Their Love Story Became Public Because Of Mansoor Ali Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X