For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ഭാവികുഞ്ഞുങ്ങളുടെ അമ്മ'; നയന്‍താരയോടുള്ള പ്രണയം വിക്കിയെ വാചാലനാക്കിയപ്പോള്‍!

  |

  നാളുകളായി ആരാധകര്‍ കാത്തിരുന്ന താരവിവാഹത്തിന്റെ നാള്‍ വന്നെത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ നയന്‍താരയും സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനും വിവാഹിതരായിരിക്കുകയാണ്. ഇരുവരുടേയും പ്രണയം നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാണ് വിവാഹമെന്ന് മാത്രമെ കാണുന്നവര്‍ക്കെല്ലാം ഇരുവരോടും ചോദിക്കാനുണ്ടായിരുന്നത്.

  Also Read: സെറ്റില്‍ മണിക്കൂറുകളോളം സംസാരമാണ്! നയന്‍താര-വിക്കി പ്രണയം പൊക്കിയത് മന്‍സൂര്‍ അലി ഖാന്‍

  സോഷ്യല്‍ മീഡിയയില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിരന്തരം പങ്കുവെക്കാറുണ്ട് വിഘ്‌നേഷ്. നയന്‍താരയോടുള്ള തന്റെ പ്രണയം ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ യാതൊരു മടിയും കാണിക്കാറില്ല വിഘ്‌നേഷ്. അത് വ്യക്തമാകുന്നൊരു സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.


  തന്റെ കുട്ടികളുടെ അമ്മയായിട്ടാണ് താന്‍ നയന്‍താരയെ കാണുന്നതെന്ന് ഒരിക്കല്‍ വിഘ്‌നേഷ് വ്യ്കതമാക്കിയിരുന്നു. 2020 ലെ മാതൃദിനത്തായിരുന്നു സംഭവം. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മാതൃദിനാഘോഷത്തിന്റെ ഭാഗമായി വിഘ്‌നേഷ് പങ്കുവച്ചത് നയന്‍താരയുടെ ചിത്രമായിരുന്നു. ചിത്രത്തില്‍ നയന്‍താരയുടെ കൈകളില്‍ ഒരു കുഞ്ഞുമുണ്ടായിരുന്നു. ചിത്രത്തിന് വിഘ്‌നേഷ് നല്‍കിയ അടിക്കുറിപ്പായിരുന്നു എല്ലാവരുടേയും ശ്രദ്ധ നേടിയത്.

  ''എന്റെ ഭാവി കുട്ടികളുടെ അമ്മയുടെ കൈകളില്‍ ഇരിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് മാതൃദിനാശംസകള്‍'' എന്നായിരുന്നു ചിത്രത്തിന് വിഘ്‌നേഷ് നല്‍കിയ അടിക്കുറിപ്പ്. ഇരുവരും തങ്ങളുടെ ഭാവിയെക്കുറിച്ച് ഒരുമിച്ച് തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞുവെന്ന് ലോകത്തോട് പറയാതെ പറയുകയായിരുന്നു ആ ചിത്രം. പിന്നീടൊരിക്കല്‍ നയന്‍താരയ്ക്ക് ഭക്ഷണം ഊട്ടുന്ന വീഡിയോയും നയന്‍താര പങ്കുവച്ചിരുന്നു. ഇവളെ ഊട്ടുന്നതാണ് എന്റെ സന്തോഷം എന്നായിരുന്നു അന്ന് വിക്കി പറഞ്ഞത്.

  വിഘ്‌നേഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു നാനും റൗഡി താന്‍. ആ ചിത്രത്തില്‍ നായികയായിരുന്നു നയന്‍താര. ഈ സിനിമയായിരുന്നു നയന്‍താരയും വിഘ്‌നേഷും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയം തുറന്നു പറയാന്‍ നയന്‍താരയും വിഘ്‌നേഷും അന്ന് തയ്യാറായിരുന്നില്ല.

  ഒടുവില്‍ നാനും റൗഡി താന്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം 2017 ല്‍ തങ്ങളുടെ പ്രണയം ഇരുവരും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. സിംഗപ്പൂരില്‍ നടന്നൊരു അവാര്‍ഡുദാന ചടങ്ങിനിടെയായിരുന്നു സംഭവം. വിക്കി മികച്ച സംവിധായകന്‍ ആയപ്പോള്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നയന്‍താരയ്ക്കായിരുന്നു ലഭിച്ചത്. അവാര്‍ഡ് ഏറ്റുവാങ്ങവെ വിക്കി നയന്‍താരയ്ക്ക് നന്ദി പറയുകയും താന്‍ കണ്ടതില്‍ ഏറ്റവും നല്ല വ്യക്തിയാണ് നയന്‍താരയെന്ന് പറയുകയും ചെയ്തു. നടിക്കുള്ള പുരസ്‌കാരം തനിക്ക് വിഘ്‌നേഷിന്റെ കൈയ്യില്‍ നിന്നും വാങ്ങണമെന്നായിരുന്നു നയന്‍താര ആവശ്യപ്പെട്ടത്.

  കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നയന്‍താരയ്‌ക്കൊപ്പമുള്ളൊരു ചിത്രം വിഘ്‌നേഷ് പങ്കുവച്ചിരുന്നു. ആ ചിത്രത്തില്‍ ആരാധകരുടെ കണ്ണുടക്കി നിന്നത് ഇരുവരുടേയും വിരലുകളിലുണ്ടായിരുന്ന മോതിരങ്ങളിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മോതിരങ്ങള്‍. പിന്നാലെ ഒരു അഭിമുഖത്തില്‍ നയന്‍താര തന്നെ വിവാഹ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് നയന്‍താരയും വിക്കിയും തമ്മിലുള്ള വിവാഹത്തിന്റെ വേദി. വിവാഹത്തിന് എത്തുന്നത് വന്‍ താര നിര തന്നെയാണ്. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ മുതല്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സാമന്ത തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിട്ടുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളെ വിവാഹ വേഷത്തില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ ഇളക്കിമറിക്കുമെന്നുറപ്പാണ്.

  Read more about: nayanthara
  English summary
  Nayanthara Vignesh Wedding: When Vignesh Called Nayanthara Mother Of His Future Childs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X