ഈ വയസനെ കെട്ടണമായിരുന്നോ? കളിയാക്കിയവര്‍ക്കുള്ള മറുപടി; വിവാഹ വാര്‍ഷികത്തെക്കുറിച്ച് നീലിമ
സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന അവസരങ്ങളോ പ്രശസ്തിയോ ലഭിക്കാതെ വരികയും തുടര്‍ന്ന് മിനി സ്‌ക്രീനിലേക്ക് ചുവടുമാറ്റുകയും ചെയ്ത ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി നീലിമ റാണി. സിനിമയില്‍ നിന്നുമാണ് നീലിമ സീരിയല്‍ ലോകത്തേക്ക് എത്തുന്നത്. ടെലിവിഷനില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ നീലിമയ്ക്ക് സാധിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും നീലിമയെ ജനപ്രീയയാക്കുന്നതാണ്.
തന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ തുറന്ന് പറയാന്‍ നീലിമ ഒരിക്കലും മടിക്കാറില്ല. അതുകൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കാനും നീലിമയ്ക്ക് സാധിച്ചിട്ടുണ്ട്. നീലിമയുടെ അഭിമുഖങ്ങള്‍ക്കും ആരാധകരുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ നീലിമയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രത്യേകിച്ചും നീലിമയുടെ ദാമ്പത്യ ജീവിതം.

തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള വ്യക്തിയെയാണ് നീലിമ വിവാഹം കഴിച്ചത്. അതിനാല്‍ നിരന്തര സമൂഹത്തിന്റെ നിരന്തരമുള്ള കുത്തുവാക്കുകളും വിമര്‍ശനങ്ങളും നീലിമ നേരിടാറുണ്ട്. എന്നാല്‍ അതൊന്നും നീലിമയെ തളര്‍ത്താറില്ല. അവരുടെ ദാമ്പത്യ ജീവിതത്തേയും ബാധിക്കാറില്ല. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് നീലിമ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. നീലിമയുടേയും ഭര്‍ത്താവ് ഇസൈവാണന്റേയും പതിനഞ്ചാം വിവാഹ വാര്‍ഷികമാണിത്.
ഭര്‍ത്താവിനൊപ്പമുള്ള ചിത്രമാണ് നീലിമ വിവാഹ വാര്‍ഷികത്തിന് പങ്കുവച്ചിരിക്കുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ ഒരു ദിവസം പോലെ പോയിയെന്നാണ് നീലിമ പറയുന്നത്. നിങ്ങള്‍ സന്തോഷം മാത്രം അര്‍ഹിക്കുന്നുവെന്നും നീലിമ കുറിപ്പില്‍ പറയുന്നുണ്ട്. പോസ്റ്റില്‍ അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്നു കൊണ്ട് മകള്‍ നല്‍കിയ കാര്‍ഡും നീലിമ പങ്കുവച്ചിട്ടുണ്ട്. മകള്‍ തന്നെയാണ് വരച്ച് കാര്‍ഡ് തയ്യാറാക്കിയത്. പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ മനസ് കവര്‍ന്നിരിക്കുകയാണ്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.
അതേസമയം പലപ്പോഴായി ചര്‍ച്ചകളില്‍ നിറയുന്നതാണ് നീലിമയുടെ ദാമ്പത്യ ജീവിതം. തന്റെ 21-ാം വയസിലാണ് നീലിമ വിവാഹം കഴിക്കുന്നത്. ഇസൈവാണന് അന്ന് 31 വയസായിരുന്നു. ഇരുവര്‍ക്കുമിടയില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ മകളുടെ വിവാഹത്തിന് അമ്മ എതിരായിരുന്നു. ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതും അതും തന്നേക്കാള്‍ ഇത്ര മുതിര്‍ന്ന ഒരാളെ വിവാഹം കഴിക്കുന്നതുമൊന്നും നീലിമയുടെ അമ്മയ്ക്ക അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല.

എന്നാല്‍ അമ്മയെ പറഞ്ഞ് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും വിവാഹത്തിന് സമ്മതിപ്പിക്കാനും നീലിമയ്ക്ക് സാധിച്ചു. വിവാഹം കഴിഞ്ഞ് നാളിത്രയായിട്ടും സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള പരിഹാസങ്ങള്‍ ഇപ്പോഴും നീലിമയും ഭര്‍ത്താവും നേരിടുന്നുണ്ട്. ഈ വയസനെ വിവാഹം ചെയ്യണമായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അത്തരത്തിലുള്ള അധിക്ഷേപം നിറഞ്ഞ കമന്റുകള്‍ കാണുമ്പോള്‍ താന്‍ ഡിലീറ്റ് ചെയ്യുമെന്നും കമന്റിട്ടയാളെ ബ്ലോക്ക് ചെയ്യുമെന്നുമാണ് നീലിമ പറയുന്നത്.
പ്രണയ വിവാഹമായിരുന്നു നീലിമയുടേയും ഇസൈവണ്ണന്റേയും. നീലിമ അഭിനേത്രിയും ഇസൈ സഹ സംവിധായകനുമായിരുന്നു. പ്രണയം ഇരുവരും വിവാഹത്തിലേക്ക് എത്തിച്ചു. അതിനായി അവര്‍ക്ക് ഒരുപാട് പ്രതിസന്ധികളെ മറികടക്കേണ്ടി വരികയും ചെയ്തു. ഇസൈ ഇപ്പോള്‍ സംവിധായകനാണ്. അതേസമയം നീലിമയും അഭിനയത്തില്‍ സജീവമാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും നീലിമ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചാണ് നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.


Click it and Unblock the Notifications