ധനുഷ് വീണ്ടും പ്രണയത്തില്‍! കാമുകിയ്‌ക്കൊപ്പമുളള ചിത്രം വൈറല്‍; ഒന്നും മിണ്ടാതെ താരം!

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ധനുഷ്. ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള സിനിമകളും മാസ് ആക്ഷന്‍ എന്റര്‍്‌ടെയ്‌നറുമെല്ലാം ചെയ്യുന്ന, അഭിനയത്തിന് പുറമെ പാട്ടു പാടിയും എഴുതിയുമെല്ലാം കയ്യടി നേടിയിട്ടുള്ള താരമാണ് ധനുഷ്. എന്നാല്‍ ധനുഷ് ഇപ്പോള്‍ ജീവിതത്തിലെ വളരെ നിര്‍ണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈയ്യടുത്താണ് ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹ മോചിതരായത്.

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും വിരാമമിട്ടത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും അറിയിച്ചത്. എന്നാല്‍ പിരിയാനുണ്ടായ കാരണം താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന നാനെ വരുവേന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് ധനുഷ്. കഴിഞ്ഞ ദിവസം മകന്‍ യാത്രയ്‌ക്കൊപ്പമുള്ള ചിത്രം ധനുഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

വൈറലായി

മകനൊപ്പമുള്ള ധനുഷിന്റെ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരുന്നു. വിവാഹ മോചനത്തെക്കുറിച്ചുള്ള അറിയിപ്പ് പങ്കുവച്ചതിന് ശേഷം ധനുഷ് ആദ്യമായി പങ്കുവച്ച പോസ്റ്റായിരുന്നു മകനൊപ്പമുള്ള ചിത്രം. സെല്‍വരാഘവന്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന വാത്തിയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയിരിക്കുകയാണ് ധനുഷ്. വെങ്കി അത്‌ലുരിയാണ് സിനിമയുടെ സംവിധാനം. സംയുക്താ മേനോന്‍ ആണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.

കൂടെയുണ്ടായിരുന്ന യുവതി

ഇപ്പോഴിതാ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ ലഞ്ച് കഴിക്കാനെത്തിയ ധനുഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ചാണ് ധനുഷ് ഭക്ഷണം കഴിക്കാനെത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയിരിക്കുന്നത് ധനുഷിന്‍്‌റെ കൂടെയുണ്ടായിരുന്ന യുവതിയിലാണ്. ധനുഷിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതി ആരാണെന്ന തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ. വിവാഹ മോചനം കഴിഞ്ഞതിനാല്‍ താരം പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയിലുണ്ട്. ധനുഷിനൊപ്പമുള്ളത് കാമുകിയാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ധനുഷിനൊപ്പമുള്ള താരത്തിന്റെ സ്റ്റാഫില്‍ ആരെങ്കിലും ആണോ അതോ സിനിമയുടെ ഭാഗമായ യുവതിയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഹോളിവുഡില്‍

അതേസമയം മാരന്‍ ആണ് ധനുഷിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. മാളവിക മോഹന്‍ ആണ് ചിത്രത്തിലെ നായിക. പിന്നാലെ ധനുഷിന്റെ ഹോളിവുഡ് ചിത്രവും റിലീസിനെത്തും. ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ അരങ്ങേറുക. നിത്യ മേനന്‍, റാഷി ഖന്ന എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന തിരുചിരമ്പലം എന്ന ചിത്രവും അണിയറയിലുണ്ട്. ബോളിവുഡ് ചിത്രമായ അത്‌രംഗിയാണ് ധനുഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത് ചിത്രത്തില്‍ സാറ അലി ഖാനും അക്ഷയ് കുമാറുമായിരുന്നു മറ്റ് പ്രധാന വേഷത്തിലെത്തിയത്.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
ഐശ്വര്യ പറഞ്ഞത്

കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ഐശ്വര്യ മനസ് തുറന്നിരുന്നു. ''ജീവതത്തിലെ ഓരോ ഘട്ടത്തേയും നേരിടാന്‍ പഠിക്കണം. പതിയെ പതിയെ നമുക്കുള്ളത് വന്നു ചേരും. പ്രണയം എന്നതൊരു പൊതുവായ വികാരമാണ്. ഒരു വ്യക്തിയുമായി മാത്രമായ എന്നൊന്നില്ല. എനിക്കൊപ്പം പ്രണയത്തിനും പരിണാമം സംഭവിക്കുന്നുണ്ട്. എനിക്ക് എന്റെ അച്ഛനെ ഇഷ്ടമാണ്. അമ്മയെ ഇഷ്ടമാണ്. എന്റെ കുട്ടികളെ ഇഷ്ടമാണ്. സ്‌നേഹം എന്നത് ഒരാളെ മാത്രം കേന്ദ്രീകരിക്കുന്നതാകുന്നില്ല. പ്രണയത്തിന് രണ്ടാമതൊരു അവസരം നല്‍കുന്നതിനെക്കുറിച്ച് ചോദിച്ചാല്‍ യെസ് എന്നാകും എന്റെ ഉത്തരം'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X