ശാപവാക്കുകൾ കേൾക്കേണ്ടി വന്ന കുട്ടിക്കാലം, വളർത്തിയത് അമ്മ; വിവാഹം വൈകാനുണ്ടായ കാരണം; സംഗീത പറഞ്ഞത്!

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തമിഴ് നടൻ റെഡിന്‍ കിങ്സ്ലി വിവാഹിതനായത്. സീരിയൽ നടി സംഗീതയെ ആണ് നടൻ വിവാഹം ചെയ്തത്. ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഇവരുടെ വിവാഹവാർത്ത പുറത്തുവന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ഇവരുടെ പ്രണയമോ, വിവാഹ തീരുമാനമോ അടുത്ത സുഹൃത്തുക്കൾ അല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. അതേ സമയം വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ പല വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുകയുമുണ്ടായി.

ഇവരുടെ പ്രായവും ഉയരവുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. 46-കാരനായ കിങ്‌സ്‌ലി 34-കാരിയായ സംഗീതയെ വിവാഹം കഴിച്ചു എന്നതായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് സംഗീതയുടെ പ്രായം 45-ആണെന്ന രീതിയിലും റിപ്പോർട്ടുകൾ വന്നു. അതിനിടെ സംഗീതാ ആരാണെന്ന് അറിയാനുള്ള ശ്രമങ്ങളും ആരാധകർ നടത്തിയിരുന്നു. സീരിയൽ താരം എന്നതിന് അപ്പുറം മറ്റൊരു വിവരങ്ങളും പലർക്കും അറിവുണ്ടായിരുന്നില്ല.

Redin Kingsley, Sangeetha

അതിനിടെ ഇപ്പോഴിതാ തന്നെക്കുറിച്ചും വിവാഹം കഴിക്കാത്തതിനെ കുറിച്ചുമൊക്കെ സംഗീത സംസാരിക്കുന്ന പഴയൊരു വീഡിയോ തമിഴ് ആരാധകർക്കിടയിൽ വൈറലാവുകയാണ്. ഇന്റർനെറ്റിലെ ചില വിവരങ്ങൾ പ്രകാരം 1978 ഒക്ടോബർ 2ന് ചെന്നൈയിലാണ് സംഗീത ജനിച്ചത്. 45 വയസാണ് നടിയുടെ പ്രായം. എന്നാൽ അഭിമുഖത്തിൽ പ്രായത്തെ കുറിച്ച് ചോദിക്കുമ്പോൾ മുപ്പത് മുകളിലാണ് എന്നാണ് സംഗീത പറയുന്നത്.

സംഗീതയുടെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയതാണ്, അമ്മ മാത്രമാണ് താരത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചാണ് സംഗീത വളർന്നത്. കടയിൽ പോയി സാധനങ്ങൾ പോലും വാങ്ങാത്ത സ്ത്രീകളുള്ള അത്രയും ഓർത്തോഡോക്സ് ആയ കുടുംബമായിരുന്നു സംഗീതയുടേത്. അതുകൊണ്ട് തന്നെ ഒരുപാട് അവഗണനകളും ശാപവാക്കുകളും കേൾക്കേണ്ടി വന്നു. പിന്നീട് പേരും പ്രശസ്തിയും ലഭിച്ച ശേഷമാണ് പലരും അംഗീകരിച്ചു തുടങ്ങിയതെന്ന് സംഗീത പറയുന്നു.

നാൽപത് കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്തത് എന്താണെന്ന ചോദ്യത്തിനും സംഗീത അഭിമുഖത്തിൽ മറുപടി നൽകിയിരുന്നു. തന്നെ സഹിക്കുന്നത് ബുദ്ധിമുട്ടാണ് എന്നാണ് താരം പറഞ്ഞത്. തനിക്ക് മാച്ച് ആകുന്ന സെയിം വേവ് ലെങ്ത്തുള്ള ഒരാൾക്കായുള്ള തിരച്ചിലിലാണെന്നും നടി പറഞ്ഞിരുന്നു. എങ്ങനെയുള്ള ആളെ വേണം എന്ന ചോദ്യത്തിനും മറുപടി നൽകുകയുണ്ടായി.

Redin Kingsley, Sangeetha

"സൗന്ദര്യം പഠിത്തം ഒന്നും വേണമെന്നില്ല. എന്നെ മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന ആളായിരിക്കണം. എന്നെ എപ്പോഴും ചിരിപ്പിക്കാൻ കഴിയുന്ന ഒരാളായിരിക്കണം" എന്ന് ആയിരുന്നു സംഗീത പറഞ്ഞത്. സംഗീത ആഗ്രഹിച്ച പോലൊരു ആളാണ് കിങ്‌സ്‌ലി എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

അതേസമയം 90കൾ മുതൽ തമിഴ് ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന നടനാണ് റെഡിൻ കിങ്സ്ലി. എന്നാൽ അടുത്തിടെയാണ് കിങ്സ്ലിക്ക് തമിഴകത്ത് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. ജയിലർ സംവിധായകൻ നെൽസന്റെ സിനിമകളിലൂടെയാണ് കിങ്സ്ലി ശ്രദ്ധ നേടിയത്. നയൻ‌താര നായികയായ കൊലമാവ് കോകിലയിലയിലാണ് റെഡിൻ കിങ്സ്ലിക്ക് ആദ്യമായി ഒരു ശ്രദ്ധേയ വേഷം ലഭിക്കുന്നത്. പിന്നീട് ഡോക്ടർ, ജയിലർ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങളിൽ കിങ്സ്ലി എത്തിയിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X