മംമ്തയുണ്ടേല്‍ അഭിനയിക്കില്ലെന്ന് നയന്‍താര; അന്ന് നടിയോട് ചെയ്തതൊക്കെ മറന്നോ? പൊരിച്ച് ആരാധകര്‍

നയന്‍താര-ധനുഷ് പ്രശ്‌നം തമിഴ് സിനിമാ ലോകത്തെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ആരാധകരും സോഷ്യല്‍ മീഡിയയിലുമെല്ലാം ഇരുപക്ഷത്തുമായി അണിചേര്‍ന്നു കൊണ്ട് തങ്ങളുടെ താരത്തിന് വേണ്ടി വാദങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന കത്തോടെയാണ് വിവാദം ആരംഭിക്കുന്നത്. പിന്നാലെ നയന്‍താരയ്ക്ക് പിന്നാലെ ധനുഷിന്റെ നായികയായി അഭിനയിച്ചിട്ടുളള നായികമാര്‍ അടക്കം രംഗത്തെത്തുകയും ചെയ്തു.

തന്റെ ഡോക്യുമെന്ററിയ്ക്ക് നാനും റൗഡി താന്‍ എന്ന ധനുഷ് നിര്‍മ്മിച്ച ചിത്രത്തിലെ പാട്ടുകളും വീഡിയോകളും ഉപയോഗിക്കാനുള്ള എന്‍ഒസി ധനുഷ് നല്‍കിയില്ലെന്നാണ് നയന്‍താരയുടെ ആരോപണം. ധനുഷ് തന്നോടും ഭര്‍ത്താവിനോയും പക പോക്കുകയാണെന്നും നയന്‍താര ആരോപിക്കുന്നുണ്ട്. ധനുഷിനെതിരെ വളരെ രൂഷമായ തുറന്നു പറച്ചിലാണ് നയന്‍താര നടത്തിയത്.

Nayanthara

ഇതിന് ശേഷം നയന്‍താരയെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ നടി മംമ്ത മോഹന്‍ദാസിന്റെ പഴയൊരു അഭിമുഖം വൈറലാവുകയാണ്. രജനീകാന്ത് നായകനായ ചിത്രത്തില്‍ നിന്നും തന്റെ ഭാഗങ്ങള്‍, ഷൂട്ട് ചെയ്തത് പോലും ഒഴിവാക്കാന്‍ ചിത്രത്തിലെ നായിക ആവശ്യപ്പെട്ടുവെന്നാണ് മംമ്ത പറയുന്നത്. ആ നായിക നയന്‍താര ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

''രജനി സാറിനൊപ്പം ഒരു പാട്ട് ചെയ്യാനാണ് എന്നെ വിളിച്ചത്. ഞാന്‍ നടന്നത് ചുരുക്കി പറയാം. നാലഞ്ച് ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. പാട്ട് പുറത്ത് വന്നപ്പോള്‍ എന്റെ ഒരു ഷോട്ട് പോലുമില്ല. ആ പാട്ട് നടന്നില്ല. പിന്നീട് ഞാന്‍ കേട്ടത് മറ്റൊരു നടിയാണ് പാട്ടില്‍ അഭിനയിക്കുന്നതെങ്കില്‍ താന്‍ അഭിനയിക്കാന്‍ വരില്ലെന്ന് ആ സിനിമയിലെ നായിക പറഞ്ഞുവെന്നാണ്. അങ്ങനെയാണ് എന്നോട് പറഞ്ഞത്.'' മംമ്ത പറയുന്നു.

''ഞാന്‍ വളരെ വിനീതയായാണ് അഭിനയിക്കാന്‍ തയ്യാറായത്. എനിക്ക് മറ്റൊരാളുണ്ടെന്നത് വെല്ലുവിളിയായി തോന്നിയിരുന്നില്ല. അവര്‍ ക്യാമറ പ്ലേസ് ചെയ്തപ്പോള്‍ എനിക്ക് മനസിലായിരുന്നു ഞാന്‍ ഫ്രെയ്മില്‍ ഇല്ലെന്ന്. ആ പാട്ടിലെ എന്റെ ഭാഗം നടന്നില്ല. എന്റെ മൂന്ന്-നാല് ദിവസം വെറുതെ പോയി. സിനിമ പുറത്ത് വന്നപ്പോള്‍ എന്റെ ഒരു ബാക്ക്‌ഷോട്ട് മാത്രമാണുള്ളത്. എന്റെ തൊപ്പിയുടെ അറ്റം മാത്രം കാണാം. എന്റെ മുഖം പോലും മര്യാദയ്ക്ക് കാണാനാകില്ല. എനിക്ക് നിരാശ തോന്നി.'' എന്നും മംമ്ത പറയുന്നുണ്ട്.

Nayanthara

പിന്നാലെ നിരവധി പേരാണ് ആ നടി നയന്‍സ് ആണെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. തുറന്ന കത്തിന് ശേഷം ധനുഷിനേക്കാളും കൂടുതല്‍ തുറന്ന് കാണിക്കപ്പെടുന്നത് നയന്‍താര ആണ്, രണ്ട് പേരുടേയും സിനിമകള്‍ കണ്ടൊരാള്‍ എന്ന നിലയില്‍ നയന്‍താരയേക്കാള്‍ നല്ല നടി മംമ്ത ആണെന്ന് പറയാനാകും. ഒടുവില്‍ എല്ലാവരും നയന്‍താരയുടെ യഥാര്‍ത്ഥ മുഖം കാണുന്നുവെന്നതില്‍ സന്തോഷമുണ്ട്. അവളാണ് പ്രഭുദേവയുടെ കുടുംബം തകര്‍ത്തത്. എന്നിട്ട് അയാളെ കുറ്റക്കാരനാക്കി. നയന്‍താര സിനിമയുടെ പ്രൊമോഷന് പോകില്ല. ഷാരൂഖ് ഖാനൊപ്പം പോലും പോയില്ല. തീര്‍ത്തും അണ്‍പ്രൊഫഷണല്‍ ആണ് അവര്‍ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

അതേസമയം നയന്‍താരയ്‌ക്കെതിരെയുള്ള ആക്രമണത്തെ ചിലര്‍ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. രജനീകാന്തിനെപ്പോലെ ഒരാള്‍ ഇതുപോലൊരു സംഭവം നടക്കാന്‍ അനുവദിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല. ധനുഷിനെതിരെയുള്ള ആരോപണങ്ങളും വെളിപ്പെടുത്തലുകളും ആരും എന്തുകൊണ്ട് ചര്‍ച്ചയാക്കുന്നില്ല ഇതുപോലെ എന്നാണ് അവര്‍ പറയുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X