കാര്‍ത്തിക്കിന്റെ പ്രണയം അവസാനിക്കുന്നില്ല, വിണ്ണൈതാണ്ടി വരുവായ 2വില്‍ ചിമ്പുവിന് പുതിയ നായിക!

ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് വിണ്ണൈതാണ്ടി വരുവായ. 2010 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രത്തിന് എട്ട് വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം ഒരുങ്ങുകയാണ്. തമിഴകത്തിന് പുറമേ കേരളത്തിലും സ്വീകാര്യത നേടിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ചിമ്പുവിന് പുതിയ നായിക എത്തുന്നു. തൃഷ അവതരപ്പിച്ച ജെസ്സിയും കാര്‍ത്തികും തമ്മിലുള്ള പ്രണയം വേര്‍പിരിഞ്ഞതിന് ശേഷം കാര്‍ത്തികിന്റെ പ്രേമഭാജനത്തെ അവതരിപ്പിക്കുക തെന്നിന്ത്യയുടെ പ്രിയ നായിക അനുഷ്‌ക ഷെട്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥി! സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വൈകുന്നേരം ആറ് മണിയ്ക്ക്..

തെലുങ്ക് ചിത്രം വേദം തമിഴില്‍ വാനം എന്ന പേരില്‍ ചിമ്പുവിനെ നായകനാക്കി റീമേക്ക് ചെയ്തപ്പോള്‍ ശക്തമായ ഒരു കഥാപാത്രമായി അനുഷ്‌ക അഭിനയിച്ചിരുന്നു. ചിമ്പുവും അനുഷ്‌കയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു അത്. തെന്നിന്ത്യയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് അനുഷ്‌കയെന്ന് ചിമ്പു അടുത്തിടെ വ്യക്തിമാക്കിയിരുന്നു. എന്നാല്‍, വിണ്ണൈതാണ്ടി വരുവായ 2വിലെ നായിക അനുഷ്‌കയായിരിക്കും എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

simbu88

കേരളവും ലൊക്കേഷനായ ആദ്യഭാഗത്തില്‍ കാര്‍ത്തിക്കിന്റെ പ്രണയവും സിനിമ എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയുമായിരുന്നു പ്രമേയം. പ്രേക്ഷകരെ ആസ്വദിപ്പിച്ച വിണ്ണൈതാണ്ടി വരുവായ്ക്ക് തുടര്‍ച്ച ഒരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്കായി ചില സര്‍പ്രൈസുകള്‍ ഗൗതം മേനോന്‍ അണിയറയില്‍ കാത്തുവച്ചിട്ടുള്ളതായാണ് അദ്ദേഹം നല്‍കുന്ന സൂചന. വിക്രം നായകനാകുന്ന ധ്രുവനക്ഷത്രം, ധനുഷ് നായകനായി എത്തുന്ന എന്നേ നോക്കി പായും തോട്ട എന്നീ ചിത്രങ്ങളാണ് ഗൗതം മേനോന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്നത്. രണ്ട് ചിത്രങ്ങളും അതിന്റെ അവസാന ഘട്ടത്തിലുമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X