അവന്‍ ചതിക്കുമെന്ന് എനിക്കറിയാമായിരുന്നു! കാമുകന്‍ വഞ്ചിച്ചു, പിന്നാലെ കുറ്റസമ്മതവും; നിവേത പറയുന്നു

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് നിവേത പെത്തുരാജ്. ഒരു നാല്‍ കൂത്ത് എന്ന സിനിമയിലൂടെയായിരുന്നു നിവേതയുടെ എന്‍ട്രി. പിന്നീട് മെന്റല്‍ മദിലോ എന്ന ചിത്രത്തിലൂടെ തെലുങ്കിലുമെത്തി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ നിവേതയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും നിവേത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഡലിംഗിലൂടെയാണ് നിവേത അഭിനയത്തിലേക്ക് എത്തുന്നത്.

പൊതുവാഗ എന്‍ മനസ് തങ്കം, ടിക് ടിക് ടിക്, തിമുരു പുടിച്ചവന്‍, സങ്കതമിഴന്‍, ആള വൈകുണ്ഠാപുരമുലൂ, റെഡ്, പാഗല്‍, വിരാട പര്‍വ്വം, തുടങ്ങി നിരവധി സിനിമകളുണ്ട് നിവേതയുടെ ഫിലിമോഗ്രഫിയില്‍. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടന്മാരായ വിജയ് സേതുപതി, അല്ലു അര്‍ജുന്‍, ജയം രവി, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ക്കൊപ്പവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട് നിവേതയ്ക്ക്.

Nivetha Pethuraj

ഇപ്പോഴിതാ തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് നിവേത പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിവേത മനസ് തുറന്നത്. തന്റെ മനസില്‍ എന്തെങ്കിലും നെഗറ്റീവ് ചിന്ത വന്നാല്‍ അത് അതുപോലെ തന്നെ സംഭവിക്കാറുണ്ടെന്നാണ് നിവേത പറയുന്നത്. ഒരിക്കല്‍ കാമുകന്‍ തന്നെ വഞ്ചിക്കുമെന്ന് മനസില്‍ തോന്നി. പിന്നാലെ തന്നെ താന്‍ വഞ്ചിച്ചതായി കാമുകന്‍ തുറന്ന് സമ്മതിക്കുകയായിരുന്നു എന്നാണ് നിവേത പറയുന്നത്.

നിവേതയുടെ ആ കാമുകന്‍ ആരെന്നുള്ള അന്വേഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. അതേസമയം നേരത്തെ ഉദയനിധി സ്റ്റാലിനും നിവേതയും അടുപ്പത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിവേതയ്ക്കായി ഉദയനിധി സ്റ്റാലിന്‍ ദുബായില്‍ അമ്പത് കോടി വിലവരുന്ന പുതിയ വീട് വാങ്ങി നല്‍കിയെന്നും വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിവേത തന്നെ രംഗത്തെത്തുകയായിരുന്നു.

''എന്റെ പേരില്‍ ഒരുപാട് പണം ചെലവാക്കുന്നവെന്ന വ്യാജ വാര്‍ത്ത കുറച്ചായി പ്രചരിക്കുന്നുണ്ട്. സംസാരിക്കുന്നവര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാനുള്ള മനുഷ്യത്തം കാണിക്കുമെന്ന് കരുതിയാണ് ഞാനിതുവരെ മിണ്ടാതിരുന്നത്. ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് നിങ്ങള്‍ തകര്‍ക്കുന്നത്. ഞാനും എന്റെ കുടുംബവും കുറച്ച് ദിവസങ്ങളായി കടുത്ത മനോവിഷമത്തിലാണ്. ദയവ് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്'' എന്നായിരുന്നു നിവേതയുടെ പ്രതികരണം.

Nivetha Pethuraj

''ആദരിക്കപ്പെടുന്നൊരു കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. പതിനാറാം വയസ് മുതല്‍ ഞാന്‍ സ്വയം പര്യാപ്തയാണ്. എന്റെ കുടുംബം ദുബായിലാണുള്ളത്. കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങള്‍ താമസിക്കുന്നത് ദുബായിലാണ്. ഞാന്‍ ഒരിക്കലും ഒരു നിര്‍മ്മാതാവിനോടോ സംവിധായകനോടോ നടനോടോ എന്നെ കാസ്റ്റ് ചെയ്യാനോ അവസരം തരാനോ പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്തിട്ടുള്ള 20 സിനിമകളും എന്നെ തേടി നവ്‌നിട്ടുള്ളതാണ്. പണത്തിനോടോ ജോലിയോടോ എനിക്ക് യാതൊരു തരത്തിലുള്ള അത്യാര്‍ത്തിയുമില്ല'' എന്നും താരം തുറന്നടിച്ചിരുന്നു.

''എന്നെക്കുറിച്ച് പറയുന്ന യാതൊരു വിവരവും ശരിയല്ല. 2002 മുതല്‍ ദുബായില്‍ ഞങ്ങള്‍ കഴിയുന്നത് വാടക വീട്ടിലാണ്. നിങ്ങള്‍ വരുത്തി തീര്‍ക്കുന്നത് പോലെ അത്ര പ്രധാനപ്പെട്ടൊരാളല്ല ഞാന്‍. എന്റേത് വളരെ സിമ്പിളായൊരു ജീവിതമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് വൈകാരികവും മാനസികവുമായി നല്ലൊരു നിലയിലെത്തിയത്. സമാധാനപൂര്‍വ്വമായ, അന്തസുള്ളൊരു ജീവിതം നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെയെല്ലാം വീട്ടിലെ ഏതൊരു പെണ്‍കുട്ടിയേയും പോലെ തന്നെ'' എന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Read more about: nivetha pethuraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X