ഉപദ്രവിക്കണമെന്ന ഉദ്ദേശം എല്ലാവർക്കും ഇല്ല, സംരക്ഷിക്കണമെന്ന് തോന്നിയിട്ടില്ല; അസിന് മാത്രം സാധ്യമാകുന്നത്!

പതിനൊന്ന് വർഷമാകുന്നു അസിൻ ഒരു മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ട്. പത്ത് വർഷം മുമ്പാണ് താരത്തിന്റെ അവസാന സിനിമ റിലീസ് ചെയ്തത്. സത്യൻ അന്തിക്കാട് സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിൽ നായികയായി വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. 2001ൽ ചിത്രം റിലീസ് ചെയ്തശേഷം പിന്നീട് നടി എന്ന നിലയിൽ ആരും ആ​ഗ്രഹിക്കുന്ന ഒരു വളർച്ചയായിരുന്നു അസിന് സംഭവിച്ചത്. മലയാളത്തിൽ ആദ്യ സിനിമ ചെയ്തശേഷം താരം പിന്നീട് തെലുങ്കിലേക്ക് അരങ്ങേറി.

സ്വത്ത് കണ്ട് സ്വന്തമാക്കി, അന്നേ ആര്യക്ക് എതിർപ്പ്, നിർമ്മാണത്തെ ചൊല്ലി തർക്കം; ആര്യയും വിവാഹമോചനത്തിലേക്ക്?

അടുപ്പിച്ച് നാല് സിനിമകൾ ചെയ്തു. ശേഷം എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മിയിലൂടെ തമിഴിലേക്ക്. അതോടെ സൗത്ത് ഇന്ത്യയിലെ താരറാണിയായി മാറി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു സിനിമ ജീവിതം ഉപേക്ഷിച്ച് നടി കുടുംബജീവിതം തെരഞ്ഞെടുത്തത്.

Asin

ക്യാമറയും ലൈറ്റ്സും ഇല്ലാതെ ജീവിതം അസിൻ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണ്. അതിനുള്ള ഉത്തരം അസിൻ തന്നെ പഴയ അഭിമുഖങ്ങളിൽ പറയാതെ പറയുന്നുണ്ട്. സ്റ്റാർഡം നിലനിർത്തണമെന്നോ എല്ലാ കാലവും മുൻനിര നായികയായി തുടരണമെന്നോ അസിന് തോന്നിയിട്ടില്ല. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് പോയി വിജയം കൊയ്ത ചുരുക്കം നായികമാരെയുള്ളു. അതിൽ ഒരാൾ അസിനാണ്.

ഇരുപത് വർഷത്തിൽ ഏറെയായി നിതരന്തരം സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും നയൻതാരയ്ക്ക് പോലും ബോളിവുഡിൽ താരമായി മാറാൻ കഴിഞ്ഞിട്ടില്ല. എനിക്ക് പ്രത്യേകിച്ച് സ്റ്റാർ ആണെന്നുള്ള ഫീലിങ്സ് ഇല്ല. അതുകൊണ്ട് തന്നെ സ്റ്റാർഡം ഹാന്റിൽ ചെയ്യേണ്ട സാഹചര്യവും വരുന്നില്ല. നമ്മുടെ കയ്യിൽ ഒരു മഹാസംഭവം ഉണ്ട്.

അതിനെ എങ്ങനെ എങ്കിലും പ്രൊട്ടക്ട് ചെയ്യണം മെയ്ന്റൈൻ ചെയ്യണം എന്ന ചിന്ത വന്നാൽ അല്ലേ സ്റ്റാർഡം മെയ്ന്റെയ്ൻ ചെയ്യേണ്ടി വരികയുള്ളു. പുറത്തിറങ്ങി സുഹൃത്തുക്കളുടെ കൂടെ സഞ്ചരിക്കാനോ ഒരു കോഫി ഡെയിൽ പോയി ഈസിയായി കാപ്പി കുടിച്ച് ഇരിക്കാനോ പറ്റില്ല. അങ്ങനെയുള്ള സാഹചര്യമുണ്ട്. പിന്നെ നമ്മളെ കാണാനും സംസാരിക്കാനും വരുന്നവരുടെ എല്ലാം ഉദ്ദേശം നമ്മളെ ഉപദ്രവിക്കണമെന്നല്ല.

അതുകൊണ്ട് തന്നെ അവരെ അതുപോലെ ഹാന്റിൽ ചെയ്യാം എന്നാണ് വർഷങ്ങൾക്ക് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ അസിൻ പറഞ്ഞത്. വിവാഹശേഷം ഒരു അഭിമുഖത്തിൽ പോലും നടി പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇൻസ്റ്റ​ഗ്രാമിൽ ആക്ടീവാണെങ്കിലും മകളുടേയും ഭർത്താവിന്റെയും വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും മാത്രമെ പങ്കിടാറുള്ളു. അടുത്തിടെ പത്താം വിവാഹ വാർഷികം അസിനും ഭർത്താവ് രാഹുലും ആ​ഘോഷിച്ചിരുന്നു.

Asin family

അതിന്റെ ഭാ​ഗമായി രാഹുൽ അസിനൊപ്പമുള്ള ചില ഫോട്ടോകൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പുതിയതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ കണ്ട് അസിന് പത്ത് വർഷമായിട്ടും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വന്നത്. അസിന് അല്ലാതെ മറ്റാർക്കും സ്റ്റാർഡം ഉപേക്ഷിച്ച് ഇതുപോലൊരു പ്രൈവറ്റ് ലൈഫ് സാധ്യമാകുമെന്ന് തോന്നുന്നില്ല. ഇന്നേവരെ ഫാൻ കാമിൽ പോലും അസിൻ പെട്ടിട്ടില്ലെന്നതാണ് അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം.

താരം സിനിമയിലേക്ക് മടങ്ങി വരണമെന്ന് ആ​ഗ്രഹിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. എന്നാൽ മകളും ഭർത്താവും കുടുംബകാര്യങ്ങളും യാത്രകളും എല്ലാം ആസ്വദിക്കുന്ന തിരക്കിലാണ് നടി. അടുത്തിടെ അസിൻ കുടുംബസമേതം കേരളത്തിൽ എത്തിയിരുന്നു. മകളുമായി ബിനാലെയിൽ കാഴ്ചകൾ ആസ്വദിക്കുന്ന വീഡിയോ നടി പങ്കുവെച്ചിരുന്നു.

ഏഴ് വയസുകാരി മകൾ അരിനെ ഈ ചെറിയ പ്രായത്തിൽ തന്നെ വിവിധ ഭാഷകളും കലകളുമെല്ലാം അസിൻ പഠിപ്പിക്കുന്നുണ്ട്. നിരവധി ഭാഷകൾ സിനിമയിൽ വന്നകാലം മുതൽ അസിനും കൈകാര്യം ചെയ്യും.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X