ഏഴാം വയസില്‍ അച്ഛന്റെ ആത്മഹത്യ, ഇപ്പോള്‍ മകളും! നോവായി വിജയ് ആന്റണി പറഞ്ഞ വാക്കുകള്‍

ഞെട്ടലു വേദനയുമൊക്കെ പകര്‍ന്നൊരു വാര്‍ത്തയിലേക്കായിരിക്കും ഇന്ന് ലോകം കണ്ണ് തുറന്നത്. തമിഴ് സിനിമയിലെ മുന്‍നിര സംഗീത സംവിധായകനും നടനുമൊക്കെയായ വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് സിനിമാ ലോകം. ഇന്ന് പുലര്‍ച്ചയെയാണ് വിജയ് ആന്റണിയുടെ മൂത്ത മകള്‍ മീരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന മീരയുടെ മരണം അറിഞ്ഞവര്‍ക്കെല്ലാം ഞെട്ടലായി മാറിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെ മീരയെ സ്വന്തം മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തുന്നത്. മാനസിക സമ്മര്‍ദ്ധവും വിഷാദരോഗവുമാണ് മീരയുടെ മരണത്തിന്റെ കാരണമായി കരുതപ്പെടുന്നത്. ഇതിനിടെ ഇപ്പോഴിതാ വിജയ് ആന്റണിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Vijay Antony

ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന വിജയ് ആന്റണിയുടെ വീഡിയോകളാണ് വൈറലാകുന്നത്. തന്റെ അച്ഛനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനെക്കുറിച്ചും സംസാരിക്കുന്ന വിജയ് ആന്റണിയുടെ വീഡിയോകളാണ് ചര്‍ച്ചയാകുന്നത്. വിജയ് ആന്റണിയ്ക്ക് എഴ് വയസുള്ളപ്പോഴായിരുന്നു അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. തന്റെ പല അഭിമുഖങ്ങളിലും അദ്ദേഹം ആത്മഹതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ട്.

''എന്തൊക്കെ പ്രതിസന്ധി വന്നാലും കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുത്. എന്റെ പിതാവ് ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചതാണ്. അന്ന് എനിക്ക് ഏഴ് വയസും സഹോദരിക്ക് അഞ്ച് വയസുമായിരുന്നു. രണ്ട് പിഞ്ചുമക്കളെയും കൊണ്ട് വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ പിന്നീട് ജീവിച്ചത്. അതൊക്കെ നേരില്‍ കണ്ടറിഞ്ഞതാണ്. അത്രത്തോളം വേദന നിറഞ്ഞ കാലഘട്ടമായിരുന്നുവെന്ന് അനുഭവിച്ച് അറിഞ്ഞതാണ്'' എന്നാണ് അദ്ദേഹം പറയുന്നത്.

''നിരവധി പേരാണ് സാമ്പത്തിക പ്രശ്‌നം മൂലം ആത്മഹത്യ ചെയ്യുന്നത്. അവളിലധികമുള്ള കടവും വിശ്വസിച്ചിരുന്നവര്‍ ചതിക്കുന്നതുമൊക്കെ കാരണമാകാം. കുട്ടികളുടെ കാര്യത്തില്‍ സ്‌കൂളിലെ പ്രഷറായിരിക്കും കൂടുതലും കാരണം. പഠിത്തത്തെ ചൊല്ലിയുള്ള പ്രഷര്‍. നമ്മളെല്ലാം സ്‌കൂളില്‍ നിന്നും വന്നപാടെ ട്യൂഷന് പോകാന്‍ പറയും. സ്‌കൂളില്‍ നിന്നേ പഠിച്ചിട്ടാണ് വരുന്നത്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയമില്ലാതാകും. ചുറ്റുമുള്ളവരാണ് കാരണം. കൂടുതലായും മാതാപിതാക്കള്‍. കുട്ടികളെ ഫ്രീയായി വിടണം. മറ്റുള്ളവരോട് പറയാനുള്ളത് ആളുകളുടെ സ്‌നേഹത്തേയും അംഗീകാരത്തേയും പ്രതീക്ഷിച്ചിരിക്കാതെ സ്വയം സ്‌നേഹിക്കുക എന്നതാണ്'' എന്ന് മറ്റൊരു അഭിമുഖത്തിലും വിജയ് ആന്റണി പറയുന്നുണ്ട്.

Vijay Antony

മീര വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണ വാര്‍ത്ത അറിഞ്ഞതോടെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും തങ്ങളുടെ അനുശോചനവും പിന്തുണയുമൊക്കെ അറിയിച്ചെത്തുന്നത്. തമിഴ് സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് സംഭവം. ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ട് വളര്‍ന്നു വന്ന താരമാണ് വിജയ് ആന്റണി. സംഗീത സംവിധായകനില്‍ നിന്നും നായകനായി മാറിയ അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ്.

ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും പേറുന്ന വ്യക്തിയാണ് വിജയ് ആന്റണി. അങ്ങനെയുള്ളപ്പോള്‍ ചെറിയ പ്രായത്തിലുള്ള മകളേയും നഷ്ടമായിരിക്കുകയാണ്. താരവും കുടുംബവും ഈ വേദന എങ്ങനെ മറികടക്കുമെന്ന് അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. ലാരയാണ് രണ്ടാമത്തെ മകള്‍. താരത്തിന് കുടുംബത്തിനും ഈ വേര്‍പാടില്‍ നിന്നും കരകയറാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X