For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ സീതയാകുന്നത് അവര്‍ക്ക് സഹിച്ചില്ല! സിനിമ മതിയാക്കി കുടുംബിനിയാകാന്‍ ആഗ്രഹിച്ച നയന്‍സ്‌

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നയന്‍താര. മലയാളത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച നയന്‍താര തന്റെ കരിയറില്‍ പല നടപ്പുരീതികളും തിരുത്തിക്കുറിച്ചിട്ടുണ്ട്. സമൂഹത്തിന്റേയും സിനിമാ ലോകത്തിന്റേയും പല കാഴ്ചപ്പാടുകളും തെറ്റാണെന്ന് അവര്‍ തന്റെ ജീവിതം കൊണ്ട് കാണിച്ചു തന്നു. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളിലേക്കുള്ള നയന്‍താരയുടെ യാത്ര ആര്‍ക്കും പ്രചോദനമാകുന്നതാണ്.

  Also Read: അവൾ വെറും പ്ലാസ്റ്റിക്; ഐശ്വര്യയെക്കാണ്ട് ഇമ്രാൻ ഹാഷ്മി പറഞ്ഞത്; വിവാദമായതോടെ ഖേദം

  തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ നയന്‍താര ഇപ്പോള്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഇന്ന് നയന്‍താര തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും താരങ്ങളുമെല്ലാം സൂപ്പര്‍ താരത്തിന് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവന്‍ തന്റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസ അറിയിച്ചു കൊണ്ടെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നയന്‍താര ഇന്ന്. വിവാഹ ശേഷവും തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ നയന്‍താര തയ്യാറായിട്ടില്ല. ആരാധകരും നയന്‍താരയോടുള്ള സ്‌നേഹം കുറച്ചിട്ടില്ല. എന്നാല്‍ ഒരിക്കല്‍ വിവാഹം കഴിച്ച് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു നയന്‍താര. അവിടെ നിന്നുമുള്ള നയന്‍താരയുടെ തിരിച്ചുവരവ് സമീപകാലത്ത് സിനിമാ ലോകം കണ്ട ഏറ്റവും വലിയ തിരിച്ചുവരവ് കഥകളിലൊന്നായിരിക്കും.

  Also Read: സ്നേഹം വിളമ്പി തന്ന് ഒരുപാടോർമ്മകൾ പങ്കുവെച്ച് എന്നെ യാത്രയാക്കി; ബിഗ് ബോസിന് കുഴപ്പമൊന്നുമില്ലെന്ന് ശാലിനി


  2011 ലായിരുന്നു സംഭവം. നയന്‍താര നടനും സംവിധായകനും കൊറിയോഗ്രാഫറുമൊക്കെയായ പ്രഭുദേവയുമായി പ്രണയത്തിലായിരുന്നു അന്ന്. പ്രഭുദേവയുമായുള്ള വിവാഹത്തിന് ഒരുങ്ങിയതായിരുന്നു നയന്‍താര. അദ്ദേഹത്തെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും യാത്ര പറഞ്ഞ്, കുടുംബിനിയായി മാറാനായിരുന്നു നയന്‍താര ആഗ്രഹിച്ചിരുന്നത്. തന്റെ ആദ്യ ഭാര്യ റംലത്തില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നു പ്രഭുദേവ ആ സമയത്ത്.

  തെലുങ്ക് ചിത്രമായ ശ്രീ രാമ രാജ്യം തന്റെ അവസാന സിനിമയായിരിക്കുമെന്ന് നയന്‍താര തീരുമാനിക്കുകയും ചെയ്തിരുന്നു. ബാലയ്യ നായകനായ ചിത്രത്തില്‍ സീതയുടെ വേഷത്തിലായിരുന്നു നയന്‍താര അഭിനയിച്ചത്. എന്നാല്‍ നയന്‍താരയെ പോലൊരു ഗ്ലാമര്‍ താരത്തെ സീതയാക്കുന്നതിനെ പ്രേക്ഷകരില്‍ ചിലര്‍ എതിര്‍ത്തു. ചിത്രത്തിനെതിരേയും നയന്‍താരയ്‌ക്കെതിരേയും നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര മനസ് തുറന്നിരുന്നു.


  '' ആ സിനിമ ചെയ്യാന്‍ എന്ന നിര്‍ബന്ധിച്ചത് ബാല സാര്‍ ആണ്. സായ് ബാബുവിന് എന്നില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. ബപ്പു സാറിന് തന്റെ ജീവിതം പോലെ തന്നെ വിലപ്പെട്ടതായിരുന്നു രാമയണം സിനിമയാക്കുക എന്നത്. അദ്ദേഹത്തിന് സീത മറ്റൊരു കഥാപാത്രമല്ല. ഞാന്‍ സീതയാകുന്നതിനെ ആളുകള്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം കൂടെ നിന്നു. സീതയെ പോലൊരു ദൈവീക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെ പോലൊരു വാണിജ്യ സിനിമാ നായികയെ തിരഞ്ഞെടുത്തതിനെ അവര്‍ ചോദ്യം ചെയ്തു. പക്ഷെ അദ്ദേഹം ഒരിക്കല്‍ പോലും മാറി ചിന്തിച്ചില്ല'' എന്നാണ് നയന്‍താര പറഞ്ഞത്.

  അന്ന് രാമ രാജ്യത്തിന്റെ ഷൂട്ടിംഗിന്റെ അവസാന ദിവസം പൊട്ടിക്കരഞ്ഞ നയന്‍താരയെ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. തന്റെ അവസാന സിനിമയെന്ന് കരുതിയായിരുന്നു നയന്‍താര അന്ന് കരഞ്ഞത്. എന്നാല്‍ കാലം കരുതി വച്ചത് മറ്റൊന്നായിരുന്നു. വിവാഹത്തിന് അടുത്തെത്തിയെങ്കിലും പ്രഭുദേവയും നയന്‍താരയും പിരിഞ്ഞു. ഇതോടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം നയന്‍താര സിനിമയിലേക്ക് തന്നെ തിരികെ വന്നു. തന്റെ താരസിംഹാസാനത്തെ അവര്‍ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും വലുതാകുന്നതുമായിരുന്നു പിന്നെ കണ്ടത്.

  ഈയ്യടുത്താണ് നയന്‍താര വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹം കഴിക്കുന്നത്. ഈയ്യടുത്ത് ഇരുവരും അച്ഛനും അമ്മയുമായി മാറിയിരുന്നു. വാടകഗര്‍ഭധാരണത്തിലൂട ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി മാറുകയായിരുന്നു നയന്‍സും വിക്കിയും.

  തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍ ആണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കണക്ട് ആണ് നയന്‍താരയുടെ പുതിയ തമിഴ് ചിത്രം. അതേസമയം ആരാധകര്‍ കാത്തിരിക്കുന്നൊരു സിനിമ ജവാന്‍ ആണ്. ഈ ചിത്രത്തിലൂടെ നയന്‍താര ബോളിവുഡില്‍ അരങ്ങേറുകയാണ്. ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ഗോള്‍ഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ നയന്‍താരയുടേതായി അണിയറയിലുണ്ട്.

  English summary
  Once Nayanthara Wanted To Quit Cinema To Get Married And Settle Down With Prabhudeva
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X