ഓവിയയ്ക്ക് തിരക്കേറുന്നു... ഡിമാന്റ് കൂടുന്നു.. പ്രതിഫലവും...
ഓവിയ ഇപ്പോള്‍ തമിഴകത്ത് മിന്നുന്ന താരമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തിറങ്ങി രണ്ട് വര്‍ഷത്തോളം ആയെങ്കിലും ഷോ നല്‍കിയ പേരും പ്രശസ്തിയും ആധരവും ഓവിയയ്ക്ക് ഇപ്പോഴും നേട്ടം നല്‍കുന്നു. അതിന്റെ തെളിവാണ് 90 എംഎല്ലിന് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യത.
ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷം ഓവിയയുടേതായി ആദ്യം തിയേറ്ററിലെത്തിയ ചിത്രമാണ് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത 90 എം എല്‍. അഡേല്‍സ് ഓണ്‍ലി ചിത്രമാണെങ്കിലും സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിച്ചു എന്നാണ് വിലയിരുത്തല്‍.

എന്തായാലും തിഴിലിപ്പോള്‍ ഓവിയയുടെ ഡിമാന്റ് കൂടിയിട്ടുണ്ട്. തുടരെ തുടരെ സിനിമകള്‍ വന്നുകൊണ്ടിരിയ്ക്കുന്നു. അതിനൊത്ത പ്രതിഫലവും മലയാളികൂടെയായ ഓവിയ വാങ്ങിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കലാഭവന്‍ മണിയുടെ പ്രിയവാഹനങ്ങള്‍ നശിക്കുകയാണോ? സഹോദരന്‍റെ മറുപടി ഇങ്ങനെ! കാണൂ!
രാഘവ ലോറന്‍സിന്റെ കാഞ്ചന 3 ആണ് അടുത്ത ചിത്രം. ഏപ്രില്‍ ആദ്യ വാരം സിനിമ റിലീസ് ചെയ്യും എന്നാണ് വിവരം. ആരവും അഷ്മ നര്‍വാളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന രാജ ഭീമയാണ് മറ്റൊരു ചിത്രം. ഈ സിനിമയില്‍ ഓവിയ അതിഥി താരമായി ഒരു ഗാനരംഗത്താണ് എത്തുന്നത്.


Click it and Unblock the Notifications











