'വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട്, 17 സെക്കന്റ്' എന്ന് ആരാധകര്‍; ആസ്വദിക്കൂവെന്ന് ഓവിയ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരമാണ് ഓവിയ. ബിഗ് ബോസ് തമിഴിലൂടെയാണ് ഓവിയ താരമാകുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ താരങ്ങളില്‍ ഒരാളായിരുന്നു ഓവിയ. പിന്നീട് ഓവിയയെ അനുകരിച്ചു കൊണ്ട് പല മത്സരാര്‍ത്ഥികളും ബിഗ് ബോസിലെത്തുകയും ചെയ്തുവെന്നതും രസകരമായ വസ്തുതയാണ്. ഇതിനിടെ ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറയുകയാണ് ഓവിയ.

ഓവിയയുടെ പേരില്‍ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഓവിയ ലീക്ക്ഡ് എന്ന ഹാഷ്ടാഗ് എക്‌സില്‍ ട്രെന്റിംഗാണ്. വീഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഓവിയയെ വിമര്‍ശിച്ചും പരിഹസിച്ചുമൊക്കെ എത്തിക്കൊണ്ടിരിക്കുന്നത്.

Oviya

എന്നാല്‍ എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു വിവാദത്തോടുള്ള ഓവിയയുടെ പ്രതികരണം. തന്റെ പേരിലുള്ള വീഡിയോ എക്‌സില്‍ പ്രചരിക്കുമ്പോള്‍ ആരാധകര്‍ക്ക് ഹായ് പറഞ്ഞു കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ഓവിയ പ്രതികരിച്ചിരിക്കുന്നത്. പിന്നാലെ തനിക്ക് ലഭിച്ച അധിക്ഷേപം നിറഞ്ഞ കമന്റുകള്‍ക്ക് രസകരമായ രീതിയില്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട് ഓവിയ. ഇത്തരം സംഭവങ്ങളില്‍ പൊതുവെ ആളുകള്‍ ഓടിയൊളിക്കുന്നിടത്താണ് ഓവിയ പ്രതികരിക്കാന്‍ തയ്യാറാകുന്നത്.

'വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം, 17 സെക്കന്റുണ്ട്' എന്നായിരുന്നു ഒരു കമന്റ്. ഇതിന് ഓവിയ നല്‍കിയ മറുപടി ആസ്വദിക്കൂ എന്നായിരുന്നു. അതേസമയം കുറച്ചു കൂടി ദൈര്‍ഘ്യം വേണമായിരുന്നു എന്നു പറഞ്ഞയാള്‍ക്ക് ഓവിയ നല്‍കിയ മറുപടി അടുത്ത തവണ ആകട്ടെ എന്നായിരുന്നു. ഇതിനിടെ ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നല്ലോ എന്ന കമന്റിന് പറയുന്നവര്‍ പറയട്ടെ എന്നായിരുന്നു ഓവിയയുടെ മറുപടി. മറ്റൊരാളോട് താരം ലിങ്ക് അയക്കാനും പറയുന്നുണ്ട്. മോശം കമന്റുകളെ സര്‍ക്കാസം കൊണ്ട് നേരിടുകയാണ് ഓവിയ.

അതേസമയം വീഡിയോയുടെ ആധികാരികത ഉറപ്പു വരുത്താന്‍ സാധിച്ചിട്ടില്ല. ഡീപ്‌ഫേക്ക് വീഡിയോ ആണെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. അതേസമയം വീഡിയോയിലെ പെണ്‍കുട്ടിയുടെ കയ്യിലെ അതേ ടാറ്റുവാണ് ഓവിയയുടെ കയ്യിലുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഓവിയ തന്നെയാണെന്ന് ചിലര്‍ ഉറപ്പിക്കുന്നത്.

Oviya

താരമാകുന്നത് തമിഴിലൂടെയാണെങ്കിലും മലയാളിയാണ് ഓവിയ. തൃശ്ശൂര്‍ സ്വദേശിയാണ് ഓവിയ. 2007 പൃഥ്വിരാജ് നായകനായ കംഗാരുവിലൂടെയായിരുന്നു തുടക്കം. തുടര്‍ന്നും മലയാളത്തില്‍ സിനിമകള്‍ ചെയ്തുവെങ്കിലും സ്വന്തമായൊരു ഇടം നേടാനായില്ല. പിന്നാലെ ഓവിയ തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. തമിഴ് ബിഗ് ബോസിലെത്തുന്നതോടെയാണ് ഓവിയ താരമാകുന്നത്. ഓവിയ ആര്‍മി എന്ന പേരില്‍ വലിയൊരു ആരാധകവൃന്ദത്തെ ഇതിലൂടെ നേടിയെടുക്കാന്‍ സാധിച്ചു. ബൂമര്‍ അങ്കിള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: oviya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X