സ്ത്രീത്വത്തെ അപമാനിച്ചു, തന്റെ ചിത്രത്തിനെതിരെയുള്ള ആരോപണത്തിന് ഓവിയയുടെ മറുപടി
ബിഗ്ഗ് ബോസിന് ശേഷം ഓവിയ തിഴകത്ത് നമ്പര്‍ വണ്‍ നായികയായി മാറിയിരിക്കുകയാണ്. കൈ നിറയെ സിനിമകള്‍. ഏറ്റവും പുതിയ ചിത്രമായ 90 എംഎല്ലിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ട്രെയിലറിന് സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയക്കുന്നത്.
കുമ്പളങ്ങി നൈറ്റ്‌സിലെ സജി ഞാന്‍ എറ്റവും കൂടുതല്‍ അധ്വാനിച്ച കഥാപാത്രം! മനസ് തുറന്ന് സൗബിന്‍ ഷാഹിര്‍
സ്ത്രീസ്വാതന്ത്രം ആസ്വദിയ്ക്കുന്ന കുറേ പെണ്‍കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും സ്ത്രീത്വത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതിന് വളരെ വ്യക്തമായ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഓവിയ.

പഴം കഴിക്കുന്നതിന് മുന്‍പേ വിത്ത് തിന്നു നോക്കി അഭിപ്രായം പറയരുത് എന്നാണ് ഓവിയയുടെ പ്രതികരണം. സിനിമ റിലീസ് ചെയ്യുനന്ത് വരെ കാത്തിരിയ്ക്കൂ എന്നും മലയാളി കൂടെയായ ഓവിയ ആരാധകരോട് പറഞ്ഞു.
നിവീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഓവിയയെ കൂടാതെ അന്‍സണ്‍ പോള്‍, മസൂണ്‍ ശങ്കര്‍, മോനിഷ രാം, ശ്രീ ഗോപിക തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. അതിഥി താരമായി ചിമ്പുവും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











