ഒപ്പം അഭിനയിച്ചവര്‍ പോലും ധനുഷിനെതിരെ; നയന്‍താരയ്ക്ക് പിന്നില്‍ അണിനിരന്ന് നടിമാര്‍; നായകന്‍ ഇനി വില്ലനോ?
ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന പിന്തുണയുമായി താരങ്ങള്‍. തുറന്ന കത്തിലൂടെയാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്റേയും വിക്കിയുടേയും വിവാഹത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി വൈകാനുള്ള കാരണം ധനുഷ് ആണെന്നാണ് നയന്‍താര പറയുന്നത്. ഡോക്യുമെന്ററിയ്ക്കായി നാനും റൗഡി താന്‍ എന്ന സിനിമയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പാട്ടുകളുമെല്ലാം ഉപയോഗിക്കാന്‍ ധനുഷ് അനുവദിച്ചില്ലെന്നാണ് നയന്‍താര പറയുന്നത്.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിക്കിയും പ്രണയത്തിലാകുന്നത്. വിക്കി സംവിധാനം ചെയ്ത സിനിമയുടെ നിര്‍മ്മാണം ധനുഷ് ആയിരുന്നു. നേരത്തെ ഡോക്യുമെന്ററിയുടെ ട്രെയ്‌ലറില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിറ്റിഎസ് വീഡിയോ ഉപയോഗിച്ചതിന് ധനുഷ് പത്ത് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നും നയന്‍താര പറയുന്നുണ്ട്.

ധനുഷിനെതിരെയുള്ള നയന്‍താരയുടെ തുറന്ന കത്ത് വൈറലായി മാറിയിരിക്കുകയാണ്. തന്റെ കരിയറില്‍ തന്നെ ഇതാദ്യമായാണ് നയന്‍താര ഇത്ര വലിയൊരു പ്രതികരണത്തിലേക്ക് കടക്കുന്ന വിവാദമുണ്ടാകുന്നത്. ധനുഷിന്റെ വ്യക്തിത്വത്തേയും പ്രതിച്ഛായേയും തന്നെ കടന്നാക്രമിക്കുകയാണ് നയന്‍താര കത്തില്‍. പിന്നാലെ നയന്‍താരയ്ക്ക് പിന്തുണയുമായി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
നടിമാരായ പാര്‍വതി തിരുവോത്ത്, നസ്രിയ, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ നയന്‍താരയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കമന്റിലൂടെയാണ് പാര്‍വതി പ്രതികരിച്ചത്. പാര്‍വതിയുടെ പിന്തുണയ്ക്ക് നയന്‍താര നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. നടി ഇഷ തല്‍വാറും കമന്റ് ചെയ്തിട്ടുണ്ട്. നയന്‍താരയുടെ പോസ്റ്റ് സ്‌റ്റോറിയായി പങ്കിടുകയും ചെയ്തിട്ടുണ്ട് പാര്‍വതി. അതേസമയം തമിഴകത്തു നിന്നും നയന്‍താരയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്.
വളരെ പ്രധാനപ്പെട്ട വിഷയമാണ് നിങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുന്നത്. ആര്‍ട്ടിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് നടിമാര്‍ക്ക് നമ്മുടെ ഭാതിക സ്വത്തില്‍ അവകാശമില്ല. കരാര്‍ തൊഴിലാളിയ്ക്ക് പകരം ഓഹരി ഉടമയുടെ സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന മാറ്റം കൊണ്ടു വരേണ്ട സമയമായിരിക്കുന്നു എന്നാണ് നടി ഗായത്രി ശങ്കര്‍ പ്രതികരിച്ചിരിക്കുന്നത്.
നയന്‍താരയുടെ പോസ്റ്റില്‍ പിന്തുണയുമായി എത്തിയവരില്‍ അനുപമ പരമേശ്വരന്‍, അഞ്ജു കുര്യന്‍, ഗൗരി കിഷന്‍ തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന പോരിന് പിന്തുണയുമായി എത്തിയലവരില്‍ ധനുഷിനൊപ്പം അഭിനയിച്ചവര്‍ വരെ ഉണ്ടെന്നത് ശ്രദ്ധേയമാണ്. അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാര്‍വതി തിരുവോത്ത് എന്നിവര്‍ ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ളവരാണ്.

നാനും റൗഡി താന്‍ വിജയിച്ചത് നിര്‍മ്മാതാവ് കൂടിയായ ധനുഷിന് അംഗീകരിക്കാനായില്ലെന്നാണ് നയന്‍താര പറയുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രത്തെക്കുറിച്ച് ധനുഷ് മോശമായി സംസാരിച്ചിരുന്നുവെന്നുമാണ് നയന്‍താര പറയുന്നത്. തനിക്കൊപ്പമുള്ളവര്‍ വിജയിക്കുന്നത് ധനുഷിന് അംഗീകരിക്കാനാകില്ലെന്നാണ് നയന്‍താര പറയുന്നത്. ധനുഷിനെ ഏകാധിപതിയെന്നും നയന്‍താര കത്തില്‍ വിളിക്കുന്നുണ്ട്. തനിക്കും വിക്കിയ്ക്കും തങ്ങളുടെ സിനിമയ്ക്കുമെതിരെ പകയോടെ പ്രവര്‍ത്തിക്കുകയാണ് ധനുഷ് എന്നാണ് നയന്‍താര പറയുന്നത്.
ധനുഷിനെതിരെയുള്ള നയന്‍താരയുടെ തുറന്ന കത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സിനിമാ ലോകത്തെ തന്നെ പിടിച്ചുലയ്ക്കാന്‍ തക്ക ശക്തമാണ് നയന്‍താരയുടെ വാക്കുകള്‍. കത്തിനെക്കുറിച്ച് ധനുഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications