അമുദവനായി വിസ്മയിപ്പിക്കാന്‍ മമ്മൂക്ക! പേരന്‍പിന്റെ ട്രെയിലര്‍ നാളെ! റിലീസ് ഫെബ്രുവരിയില്‍

By Midhun Raj

മമ്മൂക്കയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് പേരന്‍പ്. ഒരിടവേളയ്ക്കു ശേഷം മെഗാസ്റ്റാര്‍ തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്ന ദേശീയ അവാര്‍ഡ് ജേതാവായ റാമാണ്. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഫെബ്രുവരിയിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ നാളെയാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. തങ്കമീന്‍കള്‍ എന്ന സിനിമയ്ക്ക് ശേഷം റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് പേരന്‍പ്. ചിത്രത്തില്‍ അമുദവന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്.

mammootty,

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് പേരന്‍പ് റിലീസിനെത്തുന്നത്.

സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് 2 മണിക്കൂര്‍ 27 മിനുട്ട് ദൈര്‍ഘ്യമാണുളളത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും പേരന്‍പ് മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെയും ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X