കാലയ്ക്ക് പിന്നാലെ രജനിയുടെ പുതിയ ചിത്രത്തിലും ആക്ഷന്‍ കൊറിയോഗ്രാഫറായി പീറ്റര്‍ ഹെയ്ന്‍!!
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ട ചിത്രത്തിലുടെ മലയാളികള്‍ക്ക് സുപരിചിതനായ ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയ്ന്‍. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി ഭാഷയിലുമെല്ലാം തിളങ്ങിയ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി മലയാളത്തിലെത്തിയ ചിത്രം കൂടിയായിരുന്നു പുലിമുരുകന്. പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്ന പുലിമുരുകന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത്.
പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയന് വേണ്ടിയും ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ തന്നെയാണ്. ഇന്ത്യന്‍ സിനിമയിലിറങ്ങിയ മിക്ക ബ്രഹ്മാണ്ട ചിത്രത്തിനു വേണ്ടിയും സംഘടന രംഗങ്ങള്‍ ഒരുക്കാന്‍ പീറ്റര്‍ ഹെയ്‌ന് അവസരം ലഭിച്ചിരുന്നു.

എസ് എസ് രാജൗലിയുടെ ബാഹുബലിയിലെ ആക്ഷന്‍ രംഗങ്ങള്‍ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു പീറ്റര്‍ ഹെയ്ന് ലഭിച്ചിരുന്നത്. ഒടിയന്‍ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അദ്ദേഹം ഒടുവിലായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരുന്നത്. ഒടിയന് ശേഷം രജനികാന്തിന്റെ പുതിയ ചിത്രത്തിനുവേണ്ടിയും സംഘടനമൊരുക്കുന്നത് പീറ്റര്‍ തന്നെയാണ്.

കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനിയുടെ ചിത്രത്തില്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.രജനിയുടെ കാലയ്ക്ക് വേണ്ടിയും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരുന്നത് പീറ്റര്‍ ഹെയ്ന്‍ തന്നെയായിരുന്നു.


Click it and Unblock the Notifications