'ഞാൻ അകറ്റിനിർത്തിയവരാണ് സഹായിച്ചത്; സഹോദരനെ പോലെകണ്ട അജിത്തും വിജയും തിരിഞ്ഞു നോക്കിയില്ല': പൊന്നമ്പലം

കിഡ്‌നി തകരാറിലായി താൻ ചികിത്സയിലായിരിക്കെ സഹായിച്ച നടന്മാരെ കുറിച്ച് പറയുകയാണ് നടൻ പൊന്നമ്പലം

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ എല്ലാ ഭാഷകളിലും നിറഞ്ഞു നിന്നിരുന്ന നടനാണ് പൊന്നമ്പലം. വില്ലൻ വേഷങ്ങളിലാണ് നടൻ തിളങ്ങിയത്.

രജനികാന്ത്, കമൽ ഹാസൻ, വിജയകാന്ത്, അർജുൻ, മോഹൻലാൽ എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള വില്ലനായിരുന്നു പൊന്നമ്പലം.

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ. കിഡ്‌നി തകരാറിലായ അദ്ദേഹം അടുത്തിടെ കിഡ്‌നി മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്കും വിധേയനായിരുന്നു.

ponnambalam

സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായം കൊണ്ടൊക്കെയാണ് നടൻ ശാസ്ത്രക്രിയ്ക്കുള്ള പണം സ്വരൂപിച്ചത്. നടന് വേണ്ടി സഹായമഭ്യർത്ഥിച്ച് സഹപ്രവർത്തകരടക്കം രംഗത്ത് വന്നിരുന്നു.

എന്നാൽ പ്രതീക്ഷിച്ച പലരും തന്നെ തിരിഞ്ഞു പോലും നോക്കിയിലെന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ. കിടപ്പിലായപ്പോഴാണ് ആരൊക്കെ കൂടെയുണ്ടാവും എന്ന് ബോധ്യമായത് എന്ന് നടന്‍ പറയുന്നു.

ഒരുകാലത്ത് താൻ പണം നൽകി സഹായിച്ചവർ പോലും തനിക്ക് സഹായത്തിന് എത്തിയിലെന്നും ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പൊന്നമ്പലം പറഞ്ഞു.

സിനിമ ഫൈറ്റ് എന്താണെന്ന് അറിയാതെയാണ് സിനിമയിൽ വന്നതെന്നാണ് നടൻ പറയുന്നത്. 26-ാം വയസ്സിനുള്ളില്‍ ഏഴ് കാറും മൂന്ന് വീടും ഞാൻ സമ്പാദിച്ചു. പെങ്ങളെ കല്യാണം കഴിപ്പിച്ചു, ഞാനും കല്യാണം കഴിച്ചു.

എല്ലാവരെയും സഹായിച്ചാണ് എനിക്ക് ശീലം. ഇങ്ങോട്ട് വാങ്ങി ശീലം ഉണ്ടായിരുന്നില്ല. എന്നാൽ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങിയപ്പോൾ മുതൽ തകര്‍ച്ചകള്‍ നേരിട്ട് തുടങ്ങിയെന്ന് പൊന്നമ്പലം പറയുന്നു.

മൂന്ന് കോടി രൂപ ആ വകയില്‍ നഷ്ടം വന്നു. ഇടയ്ക്ക് ബിഗ് ബോസില്‍ പോയെങ്കിലും വലിയ പണം സമ്പാദിക്കാനായില്ല. പതിനഞ്ച് ലക്ഷം രൂപയാണ് കിട്ടിയത്.

നികുതിയൊക്കെ കഴിഞ്ഞ് അതിലും കുറഞ്ഞ തുകയാണ് കൈയ്യില്‍ കിട്ടുന്നത്. അത് മൂന്ന് മാസം ഞാന്‍ വീട്ടില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ഉണ്ടായ കടവും അടവുകളും തീര്‍ക്കാന്‍ മാത്രമേ തികഞ്ഞുള്ളൂ.

കിഡ്‌നി തകരാർ വന്ന് ആശുപത്രിയില്‍ കിടന്ന സമയത്ത് ഒരു വകയും എന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. മാസം അന്‍പതിനായിരം രൂപയാണ് ഡയലിസിസിന് വേണ്ടിയിരുന്നത്.

സിനിമയിൽ വലിയ കോണ്ടാക്ട് ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. ശരത്ത് സാറാണ് എന്റെ ആദ്യത്തെ ആശുപത്രി ചെലവ് കൊടുത്തത്. അദ്ദേഹം തന്നെയാണ് എല്ലാവരെും വിളിച്ച് പറഞ്ഞതും.

ജയം രവി അടക്കം പലരും വന്ന് കണ്ടതും സഹായിച്ചതും എനിക്ക് വലിയ സന്തോഷം തന്ന കാര്യമാണ്. അവരെയെല്ലാം ഞാന്‍ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.

രജനികാന്ത് സാറില്‍ നിന്നാണ് പിന്നെ സഹായം ലഭിച്ചത്. അന്‍പതിനായിരം രൂപയാണ് സാർ ആദ്യം തന്നത്. അത് ആശുപത്രി ചെലവിന് പോലും തികഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

കിഡ്‌നി മാറ്റിവയ്ക്കക്കാൻ ലക്ഷങ്ങള്‍ വേണമായിരുന്നു. വലിയൊരു സഹായം രജനി സാറില്‍ നിന്നും പ്രതീക്ഷിച്ചെങ്കിലും അന്‍പതിനായിരം രൂപ മാത്രമാണ് തന്നത്.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ വലിയ സ്‌നേഹത്തോടെ അടുത്ത് കൂടുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തിട്ടുള്ള അജിത്തും വിജയും ഒന്ന് വിളിക്കുക പോലും ചെയ്തില്ല.

ഒരു സഹോദരനെ പോലെയാണ് ഞാൻ അജിത്തിനെ കണ്ടിരുന്നത്. സുഖമില്ലെന്ന് നാട്ടുക്കാര് മുഴുവന്‍ അറിഞ്ഞിട്ടും വിളിച്ച് ചോദിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല.

വിജയ്ക്കൊപ്പവും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. വലിയ നടനായ ശേഷവും ലൊക്കേഷനില്‍ വച്ച് കാണുമ്പോള്‍ എല്ലാം ഭയങ്കര സ്‌നേഹ പ്രകടനം ആയിരുന്നു. പക്ഷെ വിളിച്ചില്ല.

ponnambalam

പണം തന്ന് സഹായിച്ചില്ലെങ്കിലും ഒന്ന് വിളിച്ചിരുന്നുവെങ്കില്‍ സന്തോഷിച്ചേനെ. നമ്മളെ ആര് സഹായിക്കണമെനൊക്കെ നമ്മുടെ തലയില്‍ എഴുതിയിട്ടുണ്ടാവും.

ചിരജ്ജീവി സാർ വിവരമറിഞ്ഞ് ലക്ഷങ്ങള്‍ എനിക്ക് വേണ്ടി മുടക്കി. മലേഷ്യയിലുള്ള സുഹൃത്താണ് മറ്റൊരാള്‍. അയാള്‍ ഇപ്പോഴും എന്നെ സഹായിക്കുന്നുണ്ടെന്നും പൊന്നമ്പലം പറഞ്ഞു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കാട്ടേരി എന്ന തമിഴ് ചിത്രത്തിലാണ് പൊന്നമ്പലം അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ ആട് 2 എന്ന സിനിമയാണ് അവസാനം ചെയ്തത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X