ബ്രാ സൈസ്, ഇഷ്ട പൊസിഷന്‍; അശ്ലീല ചോദ്യങ്ങളുമായി എത്തിയവര്‍ക്ക് മറുപടിയുമായി നീലിമ റാണി
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. താരങ്ങളും താരങ്ങളല്ലാത്തവരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്ന്. താരങ്ങളും ആരാധകരും തമ്മിലുള്ള അകലം കുറയ്ക്കാന്‍ സോഷ്യല്‍ മീഡിയ ഒരുപാട് സഹായിക്കാറുണ്ട്. തങ്ങളുടെ അഭിനയത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമൊക്കെയുള്ള ആരാധകരുടെ അഭിപ്രായം അവരില്‍ നിന്നും നേരിട്ടു തന്നെ അറിയാം എന്നതാണ് താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കുന്ന സുഖം.
അതേസമയം തങ്ങള്‍ സ്‌ക്രീനില്‍ മാത്രം കണ്ടു വരുന്നവരുടെ വ്യക്തിജീവിതത്തെ അടുത്തറിയാനും അവര്‍ എത്തരത്തിലുള്ളവരാണെന്ന് മനസിലാക്കാനും ആരാധകരെ സോഷ്യല്‍ മീഡിയ സഹായിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന മറ ഉപയോഗിച്ച് താരങ്ങളെ അപമാനിക്കുന്നവര്‍ ഒരുപാടാണ്. തങ്ങളുടെ മുഖം മറച്ചുവെച്ചു കൊണ്ട് താരങ്ങളെ അധിക്ഷേപിക്കുന്നവര്‍ ഒരുപാടുണ്ട്.

ആദ്യമൊക്കെ ഇത്തരക്കാരുടെ ശല്യം സഹിക്കാനാകാതെ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയോ മൗനം പാലിക്കുകയോ ഒക്കെയായിരുന്നു പല താരങ്ങളും ചെയ്തിരുന്നത്. എന്നാല്‍ കാലം മാറിയതോടെ ഇത്തരക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള മറുപടി നല്‍കി വായടപ്പിക്കാന്‍ ഇന്ന് പലരും മുന്നോട്ട് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഇത്തരക്കാരെ നേരിടാന്‍ ആരാധകര്‍ തയ്യാറാവുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ ഇപ്പോഴിതാ തന്നോട് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്ക് നടി നീലിമ റാണി. സിനിമയിലും സീരിയലുകളിലുമെല്ലാം സജീവ സാന്നിധ്യമാണ് താരം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആസ്‌ക് മീ എനിത്തിംഗ് എന്നൊരു സെഷന്‍ നടത്തിയിരുന്നു നീലിമ. പൊതുവെ താരങ്ങള്‍ ഇതുപോലെയുള്ള സെഷനുകള്‍ നടത്തുന്നതും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും പതിവാണ്. പല താരങ്ങളും നിരന്തരമായി ഇങ്ങനെ ആരാധകരുമായി സംവദിക്കാറുണ്ട്.

നീലിമയുടെ ആസ്‌ക് മീ എനിത്തിംഗിനും നല്ല പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിലര്‍ അശ്ലീല ചോദ്യങ്ങളുമായി എത്തുകയായിരുന്നു. ഇതിന് നീലിമ നല്‍കിയ മറുപടികളാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. ആരാധകരില്‍ നിന്നുമുള്ള അശ്ലീല ചോദ്യങ്ങള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടിച്ച് മുനയൊടിച്ചിരിക്കുകയാണ് നീലിമ. വിശദമായി വായിക്കാം തുടര്‍ന്ന്.
ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് നീലിമയുടെ ബ്രായുടെ സൈസ് എത്രയാണെന്നായിരുന്നു. ചുട്ടമറുപടി തന്നെ നീലിമ അയാള്‍ക്ക് നല്‍കുന്നുണ്ട്. ഞാന്‍ എന്തിന് നിങ്ങളോട് അത് പറയണം, നിങ്ങള്‍ വില്‍പ്പന നടത്താന്‍ പോകുന്നുണ്ടോ? എന്നായിരുന്നു നീലിമയുടെ മറുപടി. പിന്നാലെ ഒരാള്‍ താരത്തോട് ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷന്‍ എതാണെന്ന് ചോദിക്കുകയായിരുന്നു. ഈ വിവരദോഷിയ്ക്ക് ഞാന്‍ എന്ത് മറുപടിയാണ് നല്‍കേണ്ടതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അശ്ലീല ചോദ്യങ്ങളുമായി വരുന്നവര്‍ക്ക് അവിടെ വച്ചു തന്നെ മറുപടി നല്‍കിയതിന് താരത്തിന് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. അതേസമയം കാലം ഇത്രയൊക്കെ മാറിയിട്ടും ഇത്തരം ചിന്താഗതിയുള്ളവര്‍ യാതൊരു മടിയും കൂടാതെ വിലസുന്നുണ്ടെന്ന വസ്തുത നിരാശപ്പെടുത്തുന്നതാണ്.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം കമല്‍ഹാസന്‍ നായകനായ ദേവര്‍മകന്‍ എന്ന സിനിമയില്‍ ബാലതാരമായാണ് നീലിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് സിനിമകളിലും തുടര്‍ന്ന് സീരിയലിലുമൊക്കെ സജീവമായി മാറുകയായിരുന്നു. ഇപ്പോല്‍ സീരിയല്‍ ലോകത്താണ് താരം തിളങ്ങി നില്‍ക്കുന്നത്.
Recommended Video

തമിഴ് സീരിയലുകളിലാണ് നീലിമ സജീവമെങ്കിലും മലയാളികള്‍ക്കും പരിചിതയാണ് നീലിമ. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത അഹല്യയിലൂടെയാണ് മലയാള സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായിരുന്ന ആലിലത്താലിയിലും അഭിനയിച്ചു. മഴവില്‍ മനോരമയിലെ സായിവിന്റെ മക്കള്‍, ചാക്കോയും മേരിയും എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിര്‍മ്മാണ രംഗത്തിലും സജീവമാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications