സെറ്റില്‍ നിന്നും പറഞ്ഞുവിട്ടു! വടിവേലു അവസരങ്ങള്‍ ഇല്ലാതാക്കി; കണ്ണീരണിഞ്ഞ് പ്രേമപ്രിയ
തമിഴകത്തിന്റെ ഹാസ്യ രാജാവാണ് വടിവേലു. പകരം വെക്കാനില്ലാത്ത പ്രതിഭ. സൂപ്പര്‍ താരങ്ങളേക്കാള്‍ തിരക്കുള്ള നടനായിരുന്നു ഒുകാലത്ത് വടിവേലു. ഒരു സിനിമ ഹിറ്റാകണമെങ്കില്‍ വടിവേലു ഉണ്ടായേ തീരുവെന്നതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. സെറ്റില്‍ നിന്നും സെറ്റിലേക്ക് ഓടി നടന്ന് അഭിനയിക്കുകയായിരുന്നു അദ്ദേഹം. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം വടിവേലുവിന്റെ ഡേറ്റിനായി കാത്തു നിന്നു.
സൂപ്പര്‍ താരങ്ങളുടെ സിനിമയില്‍ പോലും വടിവേലുവിന്റെ കഥാപാത്രം വേറിട്ട് നിന്നിരുന്നു. നായകന്റെ കഥയ്ക്ക് സമാന്തരമായ ട്രാക്കിലൂടെ സഞ്ചരിക്കുന്നതായിരുന്നു വടിവേലുവിന്റെ കഥകള്‍ പലതും. സാധാരണക്കാരനില്‍ നിന്നും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിന്ന് അഭിനയിക്കുന്ന താരത്തിലേക്കുള്ള വടിവേലുവിന്റെ വളര്‍ച്ച വളരെ വലുതായിരുന്നു. ഹാസ്യ താരത്തില്‍ നിന്നും നായകനിലേക്ക് ചുവടുമാറ്റിയപ്പോഴും അദ്ദേഹത്തെ തേടി വിജയമെത്തി.

അതേസമയം വിവാദങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത കരിയറാണ് വടിവേലുവിന്റേത്. പിടിവാശികളും പ്രതിഫലം കൂടുതല്‍ ചോദിക്കലുമൊക്കെ വടിവേലുവിനെ വിവാദത്തില്‍ കൊണ്ടു ചെന്നെത്തിച്ചിരുന്നു. തനിക്കൊപ്പം അഭിനയിക്കുന്ന ചെറിയ താരങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും വടിവേലുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം അവസരം നല്‍കുന്നുവെന്നും അല്ലാത്തവരെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോഴിതാ വടിവേലുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പ്രേമപ്രിയ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പ്രേമപ്രിയ.വിജയ് ചിത്രം സുറയിലൂടെയാണ് പ്രേമപ്രിയ വടിവേലുവിനൊപ്പം അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ വടിവേലുവുമായി തര്‍ക്കമുണ്ടായെന്നും ഇതേ തുടര്‍ന്ന് തനിക്ക് അവസരങ്ങള്‍ നഷ്ടമായെന്നുമാണ് പ്രേമപ്രിയ പറയുന്നത്.
''ഞാന്‍ സുറയില്‍ അഭിനയിക്കാന്‍ പോയിരുന്നു. ഞാനുള്ളത് വടിവേലു സാറിന് അറിയില്ലായിരുന്നു. അദ്ദേഹം എന്നെ സെറ്റില്‍ വച്ച് കണ്ടു. ആര് വഴിയാണ് അഭിനയിക്കാന്‍ വന്നതെന്ന് ചോദിച്ചു. ഞാന്‍ ആരും വഴിയല്ല സംവിധായകന്‍ വിളിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞു. പിന്നീട് ഞാനും വടിവേലു സാറും ഒരുമിച്ചൊരു സീന്‍ അഭിനയിച്ചു. ഇതിനിടെ ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി ഞാന്‍ അദ്ദേഹത്തോട് തിരിച്ച് സംസാരിച്ചു. നിങ്ങളെന്തിനാണ് എന്നോടിത് ചെയ്യുന്നത്, ഞാന്‍ വളര്‍ന്നു വരുന്നതല്ലേയുള്ളൂവെന്ന് ഞാന്‍ ചോദിച്ചു. അവര്‍ എന്നെ തിരിച്ചയച്ചു. അഭിനയിക്കാനിരുന്ന ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായി. എന്താണ് കാരണമെന്ന് ആലോചിച്ച് ഞാന്‍ കരഞ്ഞു'' എന്നാണ് പ്രേമപ്രിയ പറയുന്നത്.

തനിക്ക് വേണ്ടപ്പെട്ടവരെ മാത്രമേ കൂടെ അഭിനയിക്കുകയുള്ളൂവെന്നും അല്ലാത്തവരെ സിനിമകളില്‍ നിന്നും പുറത്താക്കുമെന്നുമുള്ള ആരോപണം നേരത്തേയും വടിവേലുവിനെതിരെ ഉയര്‍ന്നു വന്നിരുന്നു. നേരത്തെ പ്രതിഫലത്തെ ചൊല്ലിയും മറ്റ് ഡിമാന്റുകളെ ചൊല്ലിയുമുള്ള തര്‍ക്കത്തെ തുടര്‍ന്നും വടിവേലു വിവാദത്തില്‍ ചെന്നു ചാടിയിരുന്നു. നായകനായി അഭിനയിച്ച ഇംസൈ അരസന്‍ 23-ാം പുലികേശിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു വിവാദം. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ശങ്കര്‍ വടിവേലുവിനെതിരെ നടികര്‍ സംഘത്തെ സമീപിക്കുകയും ചെയ്തിരുന്നു.
ഇടക്കാലത്ത് സിനിമയില്‍ നിന്നും വിലക്കും നേരിടേണ്ടി വന്നിരുന്നു വടിവേലുവിന്. ഇപ്പോഴിതാ ശക്തമായി ബിഗ് സ്‌ക്രീനിലേക്ക് തിരികെ എത്തിയിരിക്കുകയാണ് വടിവേലു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ എന്ന ചിത്രത്തിലൂടെയാണ് വടിവേലുവിന്റെ തിരിച്ചുവരവ്. ടൈറ്റില്‍ റോളിലാണ ്ചിത്രത്തില്‍ വടിവേലുവെത്തിയത്. ഉദയനിധി സ്റ്റാലിന്‍ നായകനായ ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു വില്ലന്‍ വേഷത്തിലെത്തിയത്. ചിത്രത്തിലെ വടിവേലുവിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. വടിവേലുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് മാമന്നനെ വിലയിരുത്തുന്നത്.


Click it and Unblock the Notifications











