ആ പേര് ഇനിയും വിളിക്കരുത്! ശ്രീദേവിയേയും ജയപ്രദയേയും പോലെ ആകണമെന്ന് പ്രിയാ മണി

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് പ്രിയാ മണി. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുള്ള പ്രിയാ മണി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായും കയ്യടി നേടിയിട്ടുണ്ട് പ്രിയാ മണി. ദ ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയിരുന്നു പ്രിയാ മണി. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയാ മണി.

ഇന്ത്യന്‍ സിനിമയില്‍ വിവിധ സിനിമ മേഖലകളുണ്ട്. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ്, മോളിവുഡ്, സന്‍ഡാല്‍വുഡ് എന്നിങ്ങനെ. അതേസമയം ഇന്നും പലപ്പോഴും ഇന്ത്യന്‍ സിനിമയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം സംസാരിക്കുക ബോളിവുഡിനെക്കുറിച്ചാകും. മറ്റ് ഭാഷകളെയെല്ലാം പ്രാദേശിക സിനിമകള്‍ എന്ന ഒറ്റ പേരില്‍ ഒതുക്കുകയും ചെയ്യു. ഇങ്ങനെ ബോളിവുഡും ബോളിവുഡ് അല്ലാത്തതുമായി തരം തിരിക്കുന്നതിനെതിരെയാണ് പ്രിയാ മണി രംഗത്ത് എത്തിയിരിക്കുന്നത്.

Priyamani

തെന്നിന്ത്യന്‍ നായിക എന്ന വിശേഷണത്തിനെതിരെയാണ് പ്രിയാ മണി രംഗത്ത് എത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ താരങ്ങള്‍ എന്നും ബോളിവുഡ് താരങ്ങളും എന്ന് വേര്‍തിരിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും എല്ലാവരും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണെന്നും പ്രിയാ മണി പറയുന്നു. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നിന്ന താരങ്ങളായ ശ്രീദേവിയേയും ജയപ്രദയേയും പോലെ പാന്‍ ഇന്ത്യന്‍ താരമെന്ന അംഗീകാരമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ നടി എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും പ്രിയാ മണി പറഞ്ഞു.

അതേസമയം ഇപ്പോള്‍ ബോളിവുഡിന് പുറത്ത് മറ്റ് ഭാഷകളിലെ അഭിനേതാക്കള്‍ക്കും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും പ്രിയാ മണി പറഞ്ഞു. കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്നും പ്രിയാ മണി പറഞ്ഞു. ഫാമിലി മാന്‍ സീരീസിലെ നായിക വേഷത്തിലാണ് പ്രിയാ മണി എത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള പ്രിയാ മണിയെ ബോളിവുഡ് ആരാധകരുടേയും പ്രിയങ്കരിയാക്കി മാറ്റിയത് ഫാമിലി മാന്‍ ആണ്. ഈ സീരീസിന്റെ രണ്ടാം സീസണിലൂടെ സമാന്തയും പാന്‍ ഇന്ത്യന്‍ തലത്തില്‍ കയ്യടി നേടിയിരുന്നു. സമാന്തയുടെ ബോളിവുഡ് സിനിമകള്‍ക്കായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

നാരപ്പയാണ് പ്രിയാ മണിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അസുരന്റെ തെലുങ്ക് റീമേക്കായിരുന്നു ഈ ചിത്രം. വിരാട പര്‍വ്വം, ഭാമ കലാപം തുടങ്ങിയ കന്നഡ ചിത്രങ്ങളും മൈതാന്‍, ആറ്റ്‌ലിയുടെ ഹിന്ദി ചിത്രം തുടങ്ങിയ ഹിന്ദി സിനിമകളും അണിയറിലുണ്ട്. പിന്നാലെ കന്നഡയിലും പ്രിയയുടെ ചിത്രങ്ങള്‍ തയ്യാറെടുക്കുന്നുണ്ട്. മലയാളത്തില്‍ പതിനെട്ടാം പടിയിലാണ് അവസാനമായി അഭിനയിച്ചത്.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X