നടിമാരുടെ പ്രകടനം ആര് നോക്കുന്നു? അവരെ ഉപയോഗിക്കുന്നത് അതിനുവേണ്ടി മാത്രമാണ്; വിവാദപരാമർശവുമായി നിർമാതാവ്
സിനിമ മേഖലയിലെ പിന്നാമ്പുറ കഥകൾ പലപ്പോഴും ചർച്ചയാകാറുള്ളതാണ്. സോഷ്യൽ മീഡിയ കൂടുതൽ സജീവമായതോടെയാണ് സാധാരണ പ്രേക്ഷകരിലേക്കും സിനിമയുടെ പിന്നാമ്പുറ രഹസ്യങ്ങൾ എത്തി തുടങ്ങിയത്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചും ചൂഷണവുമെല്ലാം ചർച്ചയായി തുടങ്ങിയതും അങ്ങനെയാണ്. പ്രമുഖരുൾപ്പെടെ സിനിമ മേഖലയിലെ തെറ്റായ പ്രവണകൾക്കെതിരെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ തമിഴിലെ പ്രമുഖ നിർമാതാവായ കെ രാജൻ സിനിമ മേഖലയെ കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
എൺപതുകളിൽ നിർമാതാവായി സിനിമയിലേക്ക് എത്തിയതാണ് കെ രാജൻ. ഒരുപിടി സിനിമകളിൽ അഭിനയിക്കുകയും രണ്ടു സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയായി വിവാദപരാമർശങ്ങളിലൂടെയാണ് കെ രാജൻ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളത്. തമിഴകത്തെ പ്രമുഖ താരങ്ങളായ കമൽ ഹാസൻ, ധനുഷ്, നയൻതാര എന്നിവർക്കെതിരെയടക്കം കെ രാജൻ നടത്തിയ പരാമർശങ്ങൾ വിവാദമായി മാറിയിട്ടുണ്ട്.

അതിനു പിന്നാലെയാണ് ഇപ്പോൾ തമിഴ് സിനിമാ മേഖലയ്ക്ക് എതിരെ വിവാദ പരാമർശവുമായി കെ രാജൻ എത്തിയിരിക്കുന്നത്. സിനിമാ മേഖലയിൽ നടക്കുന്നത് വേശ്യാവൃത്തിയാണെന്ന് കെ രാജൻ ആരോപിക്കുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമാതാവിന്റെ വിവാദ പരാമർശം.
സിനിമയിൽ വേശ്യാവൃത്തി നടക്കുന്നുണ്ട്. സിനിമാ മേഖലയുടെ മറ്റൊരു വശമാണ് അതെന്ന് കെ രാജൻ പറയുന്നു. പല കേസുകളിലും വേശ്യകളായി കാണുന്നവർ സിനിമയിൽ ഉള്ളവരായിരിക്കും. നടിമാരുടെ പ്രകടനം ആരാണ് നോക്കുന്നത്? ഗ്ലാമറിന് വേണ്ടി മാത്രമാണ് സിനിമയിൽ നടിമാരെ ഉപയോഗിക്കുന്നത്.
ശരീരം കൊണ്ടാണ് അവർ ഗ്ലാമർ കാണിക്കുന്നത്. ആകർഷകമായിരിക്കുന്നതിനാണ് ചെറുപ്പത്തിൽ തന്നെ അവർ പണം വാങ്ങി അഭിനയിക്കുന്നത്. ഗർഭിണിയാകുന്നതൊന്നും അവർക്ക് എളുപ്പമല്ല. നടിമാർ അരങ്ങേറ്റം കുറിക്കുമ്പോൾ അവരെ മേക്കപ്പ് ചെയ്യുന്ന ആൾക്ക് ഒരു ഐഡിയ കിട്ടണമെന്നില്ല. മേക്കപ്പ് മാന്റെ അടുത്ത് ചെന്നാൽ അവരെ ശരീരം മുഴുവൻ കാണിക്കണം, അപ്പോൾ മാത്രമേ എന്ത് വസ്ത്രമാണ്, എന്ത് മേക്കപ്പാണ് ചേരുന്നതെന്ന് അറിയാൻ കഴിയൂ എന്നും കെ രാജൻ പറയുന്നു.
അതൊക്കെയാണ് സിനിമാ മേഖല. സമ്പാദിക്കേണ്ടത് ചുരുങ്ങിയ സമയത്തിനുള്ളിൽ സമ്പാദിച്ച് വേഗം സിനിമ വിടുന്നതാണ് നല്ലതെന്നും കെ രാജൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിമർശനങ്ങളും ശക്തമാണ്.

നേരത്തെ നയൻതാര സിനിമയിൽ അധിക പ്രതിഫലം വാങ്ങുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കെ രാജൻ വിമർശനവുമായി രംഗത്തെത്തിയത്. ഇത് നയൻതാര ആരാധാകരെ ചൊടിപ്പിച്ചിരുന്നു. നയൻതാര കാരണം ഒരു സിനിമയുടെ മൊത്തത്തിലുള്ള ബജറ്റ് താറുമാറാകുമെന്ന് രാജൻ പറഞ്ഞു. നയൻതാരയ്‌ക്കൊപ്പം എപ്പോഴും 6-7 അസിസ്റ്റന്റുമാർ ഉണ്ടാകും, അവരുടെ പ്രതിദിന ശമ്പളം തന്നെ പതിനായിരം രൂപയ്ക്ക് അടുത്താണ്. അങ്ങനെ അസിസ്റ്റന്റുമാരുടെ ശമ്പളം മാത്രം ലക്ഷങ്ങൾ വരുന്നതിനാൽ സിനിമയുടെ ബജറ്റ് വലിയ രീതിയിൽ വർധിക്കുമെന്നാണ് രാജൻ പറഞ്ഞത്.
അടുത്തിടെ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്ന വാർത്തവന്നപ്പോൾ നടനെതിരെയും രാജൻ രംഗത്ത് എത്തിയിരുന്നു. സിനിമയുടെ ടിക്കറ്റ് നിരക്ക് പോലും കുറച്ചു നൽകാൻ കഴിയാത്തയാൾ രാഷ്ട്രീയത്തിലെത്തിയിട്ട് എന്ത് ചെയ്യാനാണ് എന്നായിരുന്നു രാജന്റെ ചോദ്യം. ഇതിനെതിരെ വിജയ് ആരാധകർ രംഗത്തെത്തുകയുണ്ടായി.


Click it and Unblock the Notifications











