പ്രൊമോഷന് വരാന്‍ മൂന്ന് ലക്ഷം, അടുത്ത് ഇരിക്കേണ്ടത് ആരെന്നും തീരുമാനിക്കും; അപര്‍നദിക്കെതിരെ നിര്‍മ്മാതാവ്
തമിഴിലെ ശ്രദ്ധേയയായ യുവനടിയാണ് അപര്‍നദി. ജയില്‍, തേന്‍, ഇരുഗപട്ര് തുടങ്ങിയ സിനിമകളിലൂടെയാണ് അപര്‍നദി ശ്രദ്ധ നേടുന്നത്. നരകപ്പോര്‍ ആണ് അപര്‍നദിയുടെ പുതിയ സിനിമ. ഓഗസ്റ്റ് ഒമ്പതിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുമ്പായി കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രസ് മീറ്റ് നടത്തിയിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ അപര്‍നദിയില്ലായിരുന്നു.
പിന്നാലെ പ്രസ് മീറ്റില്‍ വച്ച് സിനിമയുടെ നിര്‍മ്മാതാവ് അപര്‍നദിയ്‌ക്കെതിരെ രംഗത്തെത്തി. സ്റ്റേജില്‍ സംസാരിക്കവെയാണ് നിര്‍മ്മാതാവ് സുരേഷ് കാമാച്ചി അപര്‍നദിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ മൂന്ന് ലക്ഷം രൂപ അധികം നല്‍കണമെന്ന് അപര്‍നദി പറഞ്ഞുവെന്നാണ് നിര്‍മ്മാതാവ് ആരോപിക്കുന്നത്.

മാത്രമല്ല, പ്രൊമോഷന്‍ പരിപാടിയില്‍ തനിക്ക് അരികല്‍ ആരാണ് ഇരിക്കേണ്ടത് എന്നതും താന്‍ തന്നെ തീരുമാനിക്കും എന്നും അപര്‍നദി പറഞ്ഞതായി സുരേഷ് പറയുന്നു. നിര്‍മ്മാതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
''അപര്‍നദി ഈ പരിപാടിയ്ക്ക് വന്നിട്ടില്ല. പ്രൊമോഷന് വരാതിരിക്കുന്നത് തമിഴ് സിനിമയില്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. അപര്‍നദിയെ ഞങ്ങള്‍ പ്രൊമോഷന് വരണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. ഞാന്‍ വരില്ല എനിക്ക് പ്രൊമോഷന് വേറെ കാശ് തരണമെന്ന് അവര്‍ പറഞ്ഞു. ഇതൊരു പുതിയ കാര്യമാണ്. ഞാന്‍ ഉടനെ അവരെ വിളിച്ചു. നിങ്ങള്‍ തീര്‍ച്ചയായും വരണം. ഒരു സിനിമയെ റിലീസിലേക്ക് എത്തിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. നിങ്ങള്‍ തീര്‍ച്ചയായും പ്രൊമോഷന് വരണമെന്ന് പറഞ്ഞു'' സുരേഷ് പറയുന്നു.

''പക്ഷെ അവര്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. രണ്ട് മൂന്ന് നിബന്ധനകള്‍ അവര്‍ മുന്നോട്ട് വച്ചു. അതൊക്കെ പറഞ്ഞാല്‍ വലിയ വിവാദമായി മാറും. സ്റ്റേജില്‍ തനിക്കൊപ്പം ആര് ഇരിക്കണം എന്ന് വരെ അവര്‍ തീരുമാനിക്കുമെന്നാണ് പറഞ്ഞത്. തനിക്ക് തുല്യമായ ആളുകള്‍ മാത്രമേ ഒപ്പമിരിക്കാന്‍ പാടുള്ളൂവെന്നും പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ആര്‍ട്ടിസ്റ്റ് ഇങ്ങനെ പറയുമോ? അതോടെ നടികര്‍ സംഘത്തിലും സംവിധായകരുടെ സംഘടനയിലും പരാതി കൊടുത്തു'' സുരേഷ് പറയുന്നു.
''വരണമെങ്കില്‍ മൂന്ന് ലക്ഷം രൂപ കൊടുക്കണം എന്ന് പറഞ്ഞു. എന്നാല്‍ വരണ്ടെന്ന് ഞാന്‍ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ വിളിച്ചു. സോറി സാര്‍ അറിയാതെ പറഞ്ഞതാണെന്ന് പറഞ്ഞു. മാപ്പാക്കണം, പ്രൊമോഷന് വരാമെന്ന് പറഞ്ഞു. ശരി, വന്നാല്‍ വന്നാകുമെന്ന് ഞാന്‍ പറഞ്ഞു. അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അവര്‍ വന്നിട്ടില്ല. ഔട്ട് ഓഫ് സ്റ്റേഷന്‍ ആണെന്നാണ് പറയുന്നത്. അങ്ങനെ തന്നെ ഇരിക്കട്ടെ. തമിഴ് സിനിമയ്ക്ക് ഇതുപോലെയുള്ളവരെ വേണ്ടതല്ല. ഇവര്‍ ഓട്ടോഫ് സ്റ്റേഷനിലിരിക്കുന്നതാണ് തമിഴ് സിനിമയ്ക്ക് നല്ലത്'' അദ്ദേഹം പറയുന്നു.


Click it and Unblock the Notifications