»   » 'നാനും റൗഡി താന്‍' തിയ്യറ്ററുകളില്‍ എത്തിക്കില്ല, രജനിയുടെ വീടിനു മുന്നില്‍ പ്രതിഷേധം

'നാനും റൗഡി താന്‍' തിയ്യറ്ററുകളില്‍ എത്തിക്കില്ല, രജനിയുടെ വീടിനു മുന്നില്‍ പ്രതിഷേധം

Posted By:
Subscribe to Filmibeat Malayalam

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ റിലീസിങ്ങിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ധനുഷിന് പണി കിട്ടുന്നത്. ചിത്രത്തിനെത്തിരെ പ്രതിഷേധവുമായി രജനീകാന്തിന്റെ വീടിനു മുന്നില്‍ 'ഇളയ തലമുറ കാച്ചി' എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് രംഗത്തെത്തിയിരിക്കുന്നത്.

naanumroudydhaan

ചിത്രത്തിന്റെ വിതരണം ലൈകാ പ്രൊഡക്ഷന്‍സിന് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രൊഡക്ഷന്‍ കമ്പനിയുടെ ഉടമയ്ക്ക് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സേയുമായി അടുത്ത ബന്ധമുണ്ടെന്നും തമിഴ് സമൂഹത്തിനോട് കൊടും ക്രൂരതകള്‍ കാണിച്ച വ്യക്തിയാണ് രാജ്പക്‌സേയെന്നുമാണ് രാഷ്ട്രീയ പാര്‍ട്ടി ഉന്നയിക്കുന്ന കാരണങ്ങള്‍.

പ്രൊഡക്ഷന്‍ കമ്പനിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം എന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ചിത്രം റിലീസിന് തിയ്യറ്ററില്‍ എത്താന്‍ ഒരു ദിവസമ മാത്രമുള്ളപ്പോഴാണ് സംഘര്‍ഷം ശക്തമായത്.ഒക്ടോബര്‍ 21നാണ് ചിത്രത്തിന്റെ റിലീസിംങ്. നയന്‍താരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിഘ്‌നേശ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Protests against 'Naanum Rowdy Thaan' near Superstar Rajinikanth’s house

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam