»   » വൈറലായ പുതിയ ലുക്കില്‍ തനിക്ക് ആശങ്കയുണ്ടെന്ന് മാധവന്‍, കാരണം ??

വൈറലായ പുതിയ ലുക്കില്‍ തനിക്ക് ആശങ്കയുണ്ടെന്ന് മാധവന്‍, കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്നും പെണ്‍കുട്ടികളുടെ റൊമാന്റിക് സങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മാധവന്‍. അലൈപായുതേ ഉണ്ടാക്കിയ ട്രെന്‍ഡ് ഇന്നും അടങ്ങിയിട്ടില്ല. പ്രണയനായകനായി മാധവന്‍ തകര്‍ത്തഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു.

തമിഴകത്തിന്റെ സ്വന്തം താരമായ മാധവന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. റൊമാന്റിക് ഹീറോയ്ക്കും അപ്പുറത്ത് ആക്ഷനിലും പ്രാഗത്ഭ്യം തെളിയിക്കാനൊരുങ്ങുകയാണ് താരമിപ്പോള്‍. പുതിയ ചിത്രമായ വിക്രം വേദയില്‍ പോലീസ് വേഷത്തിലാണ് മാധവന്‍ എത്തുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ പുതിയ ലുക്ക്

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ മാധവന് നിരവധി ഫോളോവേഴ്‌സുമുണ്ട്. പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തതും നിമിഷങ്ങള്‍ക്കുള്ളിലാണ് അത് വൈറലായത്. പുതിയ ചിത്രമായ വിക്രംവേദയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനിടയിലാണ് ആരാധകരെ തേടി പുതിയ ചിത്രമെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. കൂടെ അഭിനയിച്ച നായികയെപ്പോലും രോമാഞ്ചപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഇത്. രഹ്ന ഹയ് തേരെ ദില്‍ എന്ന സിനിമയില്‍ കൂടെ അഭിനയിച്ച ദിയ മിര്‍സ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിരുന്നു.

പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പ്

ചാമിങ്ങ് റൊമാന്റിക് ഹീറോയില്‍ നിന്നും മാറി ആക്ഷന്‍ ഹീറോയായി എത്തുന്ന വിക്രം വേദയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മാധവന്റെ ആരാധകര്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങള്‍ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഈ സിനിമയിലെത്തുന്നത്.

പുതിയ ലുക്കില്‍ ആശങ്കയുണ്ട്

തന്റെ പുതിയ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെയ്ക്കുമ്പോള്‍ അത് വൈറലാവുമെന്ന് കരുതിയിരുന്നില്ല. ഭാരം കുറച്ച് പുതിയ മേക്കാവറിലുള്ള ഫോട്ടോയായിരുന്നു മാധവന്‍ പോസ്റ്റ് ചെയ്തിരുന്നത്.

സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല

തന്റെ പുതിയ ലുക്ക് ഇത്ര പെട്ടെന്ന് ആരാധകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ ലുക്കുമായി ബന്ധപ്പെട്ട് ചില ആശങ്കകളും തനിക്കുണ്ടെന്നും താരം പറയുന്നു.

എപ്പോഴും ഒരേ പോലെ ഇരിക്കാന്‍ കഴിയില്ല

ഇപ്പോഴത്തെ ലുക്കുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്ന് മാധവന്‍ പറയുന്നു. എപ്പോഴും തനിക്ക് ഒരേ പോലെ ഇരിക്കാന്‍ കഴിഞ്ഞെന്ന വരില്ലല്ലോ, പുതിയ ലുക്ക് സ്വീകരിച്ചതില്‍ ആരാധകര്‍ക്ക് നന്ദിയുണ്ടെന്നും താരം പറഞ്ഞു.

English summary
Madhavan is talking about his new look.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam