രാധിക ശരത്കുമാറിന്റെ അച്ഛന് അഞ്ച് ഭാര്യമാർ; ആറാമത്തെ വിവാഹത്തിനായി കിഡ്നാപ് ചെയ്തു: കല്യാണം നടന്നില്ല
രാധിക ശരത്കുമാർ എന്ന അഭിനേത്രിയെ മലയാളികൾ ഉൾപ്പെടെ എല്ലാവർക്കും സുപരിചതമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും രാധിക അഭിനയിച്ചിട്ടുണ്ട്. രാധികയുടെ അച്ഛൻ എം.ആർ രാധ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേതാവും രാഷ്ട്രീയ നേതാവുമായിരുന്നു. അദ്ദേഹം പ്രധാനമായും തിയേറ്റർ ആർട്ടിസ്റ്റാണ്. അദ്ദേഹം തിയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിൽ സൂപ്പർസ്റ്റാർ തന്നെയാണ്. എം.ആർ രാധക്ക് 12 മക്കളാണ്. അതിൽ പലരും സിനിമാ മേഖലയിൽ തന്നെ സജീവമായി പ്രവർത്തിക്കുന്നു.
രാധിക ശരത്കുമാർ മൂന്ന് തവണ വിവാഹം ചെയ്തിട്ടുണ്ടെന്ന് എല്ലാവർക്കും ഒരുപോലെ അറിയുന്നതാണ്. മകളെ പോലെ അച്ഛൻ എം.ആർ രാധയും ഒന്നിലധികം വിവാഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രണയവും വിവാഹവും വിവാഹ ജീവിതവുമെല്ലാം ഏറെ രസകരമാണ്. അദ്ദേഹം ഒരു ഡ്രാമ കമ്പനിയിൽ പ്രവർത്തിക്കുന്ന സമയത്താണ് പ്രേമാവധിയെ കാണുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും പിന്നീട് വിവാഹം ചെയ്തു. ഇരുവർക്കും തമിളരസൻ എന്ന പേരിൽ ഒരു മകനുണ്ടായിരുന്നു. പക്ഷേ കുറച്ച് വർഷങ്ങൾക്കു ശേഷം ഭാര്യ പ്രേമാവധിയും മകനും മരണപ്പെട്ടു.

ഇരുവരുടേയും മരണത്തിനു പിന്നാലെ എം.ആർ രാധ നിരവധി സ്ഥലങ്ങളിൽ ഡ്രാമക്കു പോയി. അവിടുന്നെല്ലാം പല സ്ത്രീകളുമായും അദ്ദേഹത്തിനു പുതിയ ബന്ധങ്ങൾ ഉണ്ടായി. ഓരോ സ്ഥലങ്ങളിൽ പോവുമ്പോഴും ഓരോ സ്ത്രീകളെ വിവാഹം ചെയ്യാൻ തുടങ്ങി. സരസ്വതി, ധനലക്ഷ്മി, ജയമ്മാൾ തുടങ്ങിയ ഭാര്യമാർ ഇങ്ങനെയാണ് വന്നത്. ഇവരെയെല്ലാം ഒരുമിച്ച് തന്നെയാണ് എം.ആർ രാധ സംരക്ഷിച്ചത്. ഓരോരുത്തർക്കും വേണ്ടി അദ്ദേഹം വിവിധ പ്രോപ്പർട്ടികൾ വാങ്ങിച്ചിട്ടുണ്ട്.
ഭാര്യമാരായ സരസ്വതിയും ധനലക്ഷ്മിയും സഹോദരിമാരാണ്. ഇവർ രണ്ടു പേരെയും ഒരുമിച്ചാണ് വിവാഹം ചെയ്തതും ഒരേ വീട്ടിൽ തന്നെ താമസിപ്പിക്കുകയും ചെയ്തു. അതിനു ശേഷം അഞ്ചാമത് വിവാഹം ചെയ്തത് ഗീത എന്ന ശ്രീലങ്കൻ തമിഴ് സ്ത്രീയെയാണ്. എം.ആർ രാധയുടേയും ഗീതയുടെയും മക്കളാണ് നടി രാധികയും നടി നിരോഷയും. ഇരുവരും തമിഴ് സിനിമകളിലും സീരിയലുകളിലും തിളങ്ങിയ അഭിനേത്രികളാണ്. എം.ആർ.ആർ വാസു, രാജു, രാധ രവി, മോഹൻ, റാണി, റഷ്യ, രാധ, കനകവല്ലി, രാജേശ്വരി, കസ്തൂരി, നിരോഷ, രാധിക എന്നിവരാണ് എം.ആർ രാധയുടെ 12 മക്കൾ.
ഇത്രയും തവണ വിവാഹം ചെയ്തിട്ടും എം.ആർ രാധക്ക് മതിയായിരുന്നില്ല. പിന്നെയും മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി. സേലം മോഡേൺ തിയേറ്റേഴ്സ് പ്രൊഡക്ഷൻസിൽ പ്രവർത്തിച്ചിരുന്ന നായികയുമായിട്ടായിരുന്നു എം.ആർ രാധ വീണ്ടും പ്രണയത്തിലായത്. അവരെ വിവാഹം ചെയ്യാൻ വേണ്ടി ആ നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് തട്ടിക്കൊണ്ടുപോയി. പക്ഷേ തിയേറ്റർ ഉടമസ്ഥർ ഇതറിഞ്ഞ് ആ പെൺകുട്ടിയെ സാഹസികമായി കണ്ടുപിടിക്കുകയായിരുന്നു.

ഈ വാർത്ത വ്യാപകമായി പ്രചരിച്ചു. പിന്നീട് അദ്ദേഹം സിനിമകളിൽ അധികം സജീവമായിരുന്നില്ല. കൂടുതൽ ഡ്രാമകൾ മാത്രമായിരുന്നു ചെയ്തിരുന്നത്. 1979ൽ മഞ്ഞപ്പിത്തത്തെ തുടർന്നാണ് അദ്ദേഹം മരിക്കുന്നത്. അതോടെ സിനിമാ നാടകരംഗത്തെ വലിയൊരു യുഗമാണ് അവസാനിക്കുന്നത്.
അച്ഛനെ പോലെ ഓടി നടന്ന് വിവാഹം ചെയ്യാൻ രാധിക ശ്രമിച്ചിട്ടില്ല. ആദ്യ രണ്ട് വിവാഹവും പരാജയമായിരുന്നു. എന്നാൽ കഴിഞ്ഞ 23 വർഷമായി ശരത്കുമാറിനൊപ്പം രാധിക സന്തോഷമായി ജീവിക്കുന്നു. ആദ്യം നടൻ പ്രതാപ് പോത്തനെ ആയിരുന്നു വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധം അധികം കാലം നിലനിന്നില്ല. അതിനു ശേഷമാണ് റിച്ചാർഡ് ഹാർഡിയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ റയാൻ എന്ന മകളുണ്ട് രാധികക്ക്. ശേഷം 2001ലാണ് ശരത്കുമാറിനെ വിവാഹം ചെയ്തത്. ഇരുവർക്കും രാഹുൽ എന്ന മകനുണ്ട്.


Click it and Unblock the Notifications