»   » ബാഹുബലിയല്ല എന്തിരന്‍ 2!!! രാജമൗലിയുടെ വാക്കിനെ മറികടന്ന് എന്തിരന്‍ 2 നിര്‍മാതാക്കള്‍ ചെയ്തത്...

ബാഹുബലിയല്ല എന്തിരന്‍ 2!!! രാജമൗലിയുടെ വാക്കിനെ മറികടന്ന് എന്തിരന്‍ 2 നിര്‍മാതാക്കള്‍ ചെയ്തത്...

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമായിരുന്നു ബാഹുബലി പരമ്പര. രണ്ട് ഭാഗങ്ങളായി എത്തിയ ചിത്രം ഇതിഹാസ ചിത്രമായി മാറുകയായിരുന്നു. ആദ്യ ഭാഗം തിയറ്ററിലെത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു രണ്ടാം ഭാഗം തിയറ്ററിലെത്തിയത്. ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരെ ഇത്രയും ആകാംഷയോടെ കാത്തിരിക്കുന്നത് ഇത് ആദ്യമായിരുന്നു. 

മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, മിയക്ക് ഇഷ്ടം പൃഥ്വിരാജിനെ!!! ആ ഇഷ്ടത്തിന് പിന്നിലെ രഹസ്യം...

തെലുങ്കിലും തമിഴിലുമായി ഒരുങ്ങിയ ചിത്രം മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റി. എസ്എസ് രാജമൗലി ഒരുക്കിയ ചിത്രത്തിന് പിന്നാലെ ശങ്കറിന്റെ സംവിധാനത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗം റിലീസിന് തയാറെടുക്കുകയാണ്. എസ്എസ് രാജമൗലിയുടെ വാക്കുകളെ എന്തിരന്‍ 2ന്റെ നിര്‍മാതാക്കള്‍ മറികടന്ന് വലിയ വാര്‍ത്തയായിരുന്നു.

400 കോടി ചിത്രം

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ലക്ഷ്യം വയ്ക്കുന്ന ചിത്രം 400 കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഉള്‍പ്പെടെ 15 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ബാഹുബലിയെ വെല്ലും

എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ പ്രമോഷനിലും സാറ്റലൈറ്റ് അവകാശത്തിലും വിതരണ അവകാശത്തിലും ബാഹുബലിയെ മറികടക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വയ്ക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പുമായി ബന്ധപ്പെട്ടായിരുന്നു രാജമൗലിയുടെ വാക്ക് ലൈക പ്രൊഡക്ഷന്‍സ് തള്ളിയത്.

എന്തിരന്‍ 2 തെലുങ്ക് വിതരണം

എന്തിരന്‍ രണ്ടിന്റെ വിതരണാവകാശത്തിനായി രാജമൗലിയുടെ അടുത്ത സുഹൃത്തായ സായി കൊരപതി ലൈക പ്രൊഡക്ഷന്‍സിനെ സമീപിച്ചിരുന്നു. 80 കോടിയാണ് നിര്‍മാതക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 60 കോടിയായിരുന്നു സായി നിശ്ചയിച്ച തുക. ഈ തുകയ്ക്ക് ചിത്രം നല്‍കാന്‍ ലൈക പ്രൊഡക്ഷന്‍സ് തയാറായില്ല.

അനുനയിപ്പിക്കാന്‍ രാജമൗലി

60 കോടിക്ക് ലൈക പ്രൊഡക്ഷന്‍സ് തയാറാകാതിരുന്നതിനേത്തുടര്‍ന്ന് സായിക്ക് വേണ്ടി രാജമൗലി ലൈക പ്രൊഡക്ഷന്‍സ് ഉടമ സുഭാസ്‌കരനുമായി ചര്‍ച്ച നടത്തി. എന്നാല്‍ അവര്‍ രാജമൗലിയുടെ ആവശ്യം വിനയപൂര്‍വ്വ നിരസിക്കുകയായിരുന്നു.

തെലുങ്ക് പതിപ്പ് 81 കോടിക്ക്

ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 81 കോടി രൂപയ്ക്കാണ് ലൈക പ്രൊഡക്ഷന്‍സ് വിറ്റത്. ഏഷ്യന്‍ തിയറ്റേഴ്‌സ് ഉടമയും വ്യവസായിയുമായ സുനില്‍ നരങ് ആണ് ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയത്. ജനുവരിയിലാണ് ചിത്രം റിലീസിനെത്തുന്നത്.

രജനികാന്ത് ഇരട്ട വേഷത്തില്‍

എന്തിരന്‍ ആദ്യ ഭാഗത്തിലെന്ന പോലെ 2.0യും രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ചിട്ടി എന്ന റോബോര്‍ട്ടായും, ഡോക്ടര്‍ വസീകരന്‍ എന്ന ശാസ്ത്രജ്ഞനായുമാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. എമി ജാക്‌സണ്‍ ചിത്രത്തില്‍ നായികയായി എത്തുന്നു.

അക്ഷയ് കുമാര്‍ വില്ലന്‍

ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരവും ദേശീയ പുരസ്‌കാര ജേതാവുമായ അക്ഷയ്കുമാറാണ്. പ്രേക്ഷകര്‍ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

എമി റോബോര്‍ട്ട്???

എമി ജാക്‌സന്‍ ഉള്‍പ്പെടുന്ന ചിത്രത്തിലെ ദൃശ്യം ലീക്കായിരുന്നു. ദൃശ്യം പുറത്ത് വന്നതോടെ എമി റോബോര്‍ട്ട് ആണെന്നുള്ള തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ രജനികാന്തിന്റെ കഥാപാത്രമായ ചിട്ടിയേപ്പോലെയുള്ള ഒരു റോബോര്‍ട്ട് അല്ല എമിയുടെ കഥാപാത്രം എന്നാണ് അറിയുന്നുത്.

English summary
Mahishmathi creator SS Rajamouli fails to convince 2.0 makers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam