രജനികാന്തിന്റെ പേട്ടയുടെ ആശയം ഇതോ..?
രജനികാന്ത് നായകനായ പേട്ട എന്ന ചിത്രത്തിന് കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. രജനികാന്തിന്റെ പിറന്നാള്‍ ദിവസം ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തിരുന്നു.
തമിഴ് നാട്ടില്‍ പലയിടങ്ങളിലായ നടന്ന കൊലപാതകത്തെ കുറിച്ചാണത്രെ ചിത്രത്തിന്റെ കഥ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. എന്ത് തന്നെയായാലും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് രജനികാന്തിന്റെ വില്ലന്‍.

വിജയ് സേതുപതിയെ കൂടാതെ നവാസുദ്ദീന്‍ സിദ്ദിഖും ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിമ്രനും തൃഷയുമാണ് നായികമാര്‍.
ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം ചില രംഗങ്ങള്‍ കട്ട് ചെയ്യുകയും സംഭാഷണങ്ങള്‍ മ്യൂട്ടാക്കുകയും ചെയ്തിട്ടുണ്ട്. യു/എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം പൊങ്കലിന് തിയേറ്ററിലെത്തും


Click it and Unblock the Notifications











