അഭ്യര്‍ത്ഥനയൊന്നുമില്ല, ഞാന്‍ നിന്നെ കെട്ടുകയാണെന്ന് പറഞ്ഞിട്ട് നടന്ന് പോയി; പ്രണയത്തിലും രജനി സ്റ്റൈല്‍!

തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാര്‍ ആണ് രജനികാന്ത്. പടയപ്പയില്‍ രമ്യ കൃഷ്ണന്‍ പറയുന്നത് പോലെ, വയസണാലും ഉന്‍ അഴകും സ്‌റ്റൈലും അപ്പടിയേ ഇറുക്ക്. പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയിലെ മുന്നില്‍ നിന്നു നയിക്കുകയാണ് തലൈവര്‍. അന്നും ഇന്നും മൂപ്പരുടെ താരസിംഹാസനത്തിന് മറ്റൊരു അവകാശിയും വന്നിട്ടില്ല. പ്രായഭേദമില്ലാതെ, കാലഭേദമില്ലാതെ തീയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

ഇന്ന് രജനീകാന്ത് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഇന്ത്യന്‍ സിനിമയിലെ മെഗാ താരങ്ങളും ലോകമെമ്പാടുമുള്ള ആരാധകരുമൊക്കെ സൂപ്പര്‍ താരത്തിന് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും തലൈവര്‍ തന്നെയാണ് താരം.

41 വര്‍ഷം

രജനിയുടെ താരത്തില്‍ നിന്നും സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്ന ഒരാളുണ്ട്, ഭാര്യയായ ലത. 41 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇരുവരുടേയും ദാമ്പത്യ ജീവിതം. സിനിമ പോലെ തന്നെ ഒന്നായിരുന്നു രജനിയുടേയും ലതയുടേയും പ്രണയകഥും. ആ പ്രണയ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

ലതയും രജനികാന്തും കണ്ടുമുട്ടുന്നത് 1980 ലാണ്. തന്റെ കോളേജ് മാസികയ്ക്ക് വേണ്ടി രജനിയുടെ അഭിമുഖത്തിനായി എത്തിയതായിരുന്നു ലത. തില്ലു മല്ലു എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു താരത്തെ ലത ഇന്റര്‍വ്യു ചെയ്തത്. ആദ്യ കാഴ്ചയില്‍ തന്നെ രജനിയ്ക്ക് ലതയോട് പ്രണയം തോന്നുകയായിരുന്നു. ആ അഭിമുഖം ഇരുവരുടേയും ജീവിതം മാറ്റിമറിച്ചു. സമയം കഴിഞ്ഞും മണിക്കൂറുകളോളം ഇരുവരും സംസാരിച്ചിരുന്നു.

ജീവിത പങ്കാളി

ബാംഗ്ലൂര്‍ ആയിരുന്നു ലതയേയും രജനിയേയും പരസ്പരം ബന്ധിപ്പിച്ച ഘടകം. സിനിമയിലെത്തും മുമ്പ് ബാംഗ്ലൂരില്‍ ബസ് കണ്ടക്ടറായി ജോലി ചെയ്തിട്ടുണ്ട് രജനി. ലതയാകട്ടെ ബാംഗ്ലൂരില്‍ ജീവിച്ചിട്ടുള്ളതാണ്. ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവര്‍ക്കുമിടയിലൊരു ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ലതയോട് പ്രണയം തോന്നിയിരുന്നു രജനിയ്ക്ക്. തന്റെ ജീവിത പങ്കാളി ഇത് തന്നെയെന്ന് ഉറപ്പിച്ച രജനീകാന്ത് ലതയോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. വീട്ടില്‍ ചോദിക്കണം എന്നായിരുന്നു ലതയുടെ മറുപടി.

വിവാഹം

ലതയുടെ മാതാപിതാക്കളെ കാണാന്‍ പക്ഷെ രജിനിയ്ക്ക് പേടി തോന്നി. ലതയുടെ സഹോദരിയുടെ ഭര്‍ത്താവ് വൈ ജി മഹേന്ദ്രന്‍ തമിഴ് നടനാണ്. ഇത് അറിഞ്ഞതും ഉടനെ മഹേന്ദ്രന്റെ സഹായം തേടുകയായിരുന്നു രജനികാന്ത് ചെയ്തത്. ഒപ്പം സിനിമാ ലോകത്തെ ചില മുതിര്‍ന്നവരുടെ സഹായവും രജനി തേടിയിരുന്നു. രജനിയുടെ വിവാഹ അഭ്യര്‍ത്ഥനയ്ക്ക് വീട്ടുകാര്‍ സമ്മതം മൂളി. അങ്ങനെ 1981 ഫെബ്രുവരി 26 ന് ലതയും രജനികാന്തും വിവാഹിതരാവുകയായിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അധികം വൈകാതെ തന്നെ ഇരുവര്‍ക്കും രണ്ട് മക്കളും ജനിച്ചു. ഐശ്വര്യയും സൗന്ദര്യയും. വിവാഹ ജീവിതത്തിന്റെ 42-ാം വാര്‍ഷികത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് രജനിയും ലതയും ഇപ്പോള്‍.

വിവാഹ അഭ്യര്‍ത്ഥന

ഒരു സൂപ്പര്‍ താരത്തിന്റെ വിവാഹ അഭ്യര്‍ത്ഥന കേട്ടതും ലത അമ്പരന്നു പോകുന്നുണ്ട്. എന്നാല്‍ പതിയെ രജനിയുടെ ലാളിത്യം ലതയേയും ആകര്‍ഷിക്കുകയായിരുന്നു. പിന്നാലെ അത് പ്രണയമായി മാറുകയും ചെയ്തു. 2012 ല്‍ സണ്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലത പറഞ്ഞത്, ''അദ്ദേഹം എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല, അദ്ദേഹം എന്നെ കല്യാണം കഴിക്കാന്‍ പോവുകായണെന്ന് പറഞ്ഞിട്ട് നടന്നു പോവുകയായിരുന്നു'' എന്നായിരുന്നു.

ജെയിലര്‍

2021 ല്‍ പുറത്തിറങ്ങിയ അണ്ണാത്തെയാണ് രജനികാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജെയിലര്‍ ആണ് പുതിയ സിനിമ. അടുത്ത വര്‍ഷമാണ് ചിത്രം തീയേറ്ററിലേക്ക് എത്തുന്നത്. നെല്‍സണ്‍ ആണ് സിനിമയുടെ സംവിധാനം. അനിരുദ്ധാണ് സംഗീതം. സണ്‍ പിക്‌ചേഴ്‌സ് ആണ് സിനിമയുടെ നിര്‍മ്മാണം. ഇന്ന് വൈകിട്ട് ചിത്രത്തിന്റെ പുതിയ അറിയിപ്പ് പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ആരാധകര്‍ക്കുള്ള രജനിയുടെ പിറന്നാള്‍ സമ്മാനം.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X