രജനിയോടുളള ആരാധനയില്‍ വിവാഹം തിയ്യേറ്ററിലാക്കി ദമ്പതിമാര്‍! വീഡിയോ വൈറല്‍! കാണൂ

By Midhun Raj

രജനീകാന്തിന്റെ പൊങ്കല്‍ ചിത്രം പേട്ട മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. തലൈവര്‍ ചിത്രത്തിന്റെ വരവ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു.

പേട്ടയുടെ റിലീസ് ദിനം രജനീകാന്തിനോടുളള ആരാധനയില്‍ വിവാഹം തിയ്യേറ്ററിലാക്കിയ ദമ്പതിമാര്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്‌ലാന്‍ഡ്‌സ് തിയ്യേറ്ററാണ് ഇന്ന് വിവാഹ വേദി കൂടിയായത്. രജനിയുടെ കടുത്ത ആരാധകരായ അന്‍പരസും കാമാച്ചിയുമാണ് തിയ്യേറ്ററിനു പുറത്തൊരുക്കിയ വേദിയില്‍ വെച്ച് വിവാഹിതരായത്.

petta,

രജനിയോടുളള അമിതമായ ആരാധന കാരണമാണ് ഇവര്‍ വിവാഹം ഇത്തരത്തില്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേട്ട കാണാനെത്തിയവര്‍ക്കെല്ലാം തന്നെ സദ്യയും ഇവര്‍ ഒരുക്കിയിരിക്കുന്നു. അതേസമയം രജനിയുടെ പേട്ട വന്‍ മുന്നേറ്റമാണ് തിയ്യേറ്ററുകളില്‍ നടത്തുന്നത്. അജിത്ത് ചിത്രം വിശ്വാസത്തിനൊപ്പമെത്തിയ സിനിമ മികച്ചൊരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പഴയകാല രജനീകാന്തിനെ ചിത്രത്തിലൂടെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് തിരികെ കൊണ്ടുവന്നെന്നും പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X