കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍ ത്രസിപ്പിക്കുന്ന ലുക്കില്‍ സ്റ്റൈല്‍ മന്നന്‍! മോഷന്‍ പോസ്റ്റര്‍
കാലയ്ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാവുന്ന പുതിയ ചിത്രമാണ് പേട്ട. തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് തലൈവര്‍ എത്തുന്നത്. രജനീകാന്തിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
വിജയ് സേതുപതിയും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ രജനിയുടെ ഗെറ്റപ്പ് കാണിച്ചുകൊണ്ടായിരുന്നു മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.

സ്റ്റൈലിഷ് ഗെറ്റപ്പിലാണ് തലൈവരെ മോഷന്‍ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് തലൈവരുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. തൃഷ കൃഷ്ണന്‍,സിമ്രാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയാണ് ചിത്രത്തില്‍ രജനീകാന്തിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. ബോബി സിംഹ,സനന്ത,മേഘാ ആകാശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. പുലിമുരുകന്‍,ഒടിയന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ജിഗര്‍തണ്ട, ഇരൈവി,മെര്‍ക്കുറി എന്നീ സിനിമകള്‍ക്ക് ശേഷം കാര്‍ത്തിക്ക് സുബ്ബരാജിന്റെതായി ഒരുങ്ങുന്ന ചിത്രം കൂടിയാണ് പേട്ട.


Click it and Unblock the Notifications











