അയ്യേ നീയാണോ ഐശ്വര്യയുടെ നായകന്‍! അയാള്‍ 10 മിനുറ്റ് മിണ്ടിയില്ല; കളിയാക്കലിനെപ്പറ്റി രജനീകാന്ത്‌

തെന്നിന്ത്യന്‍ സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമാണ് രജനീകാന്ത്. കാലമിത്രയായിട്ടും രജനീകാന്തിനൊരു പിന്‍ഗാമിയുണ്ടായിട്ടില്ല. തന്റെ സ്റ്റൈലും സ്വാഗും ഇന്നും കൈമോശം വരുത്താതെ ആരാധകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ് രജനീകാന്ത്. സ്‌ക്രീനില്‍ രജനീകാന്തിനെ കണ്ടാല്‍ പിന്നെ ആരാധകര്‍ സകലതും മറക്കും. തമിഴ് നാട്ടില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകേയും ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമാണ് രജനീകാന്ത്.

ഇനിയൊരിക്കലും സിനിമാലോകത്തിന് രജനീകാന്തിനെ പോലൊരു താരത്തെ ലഭിക്കില്ലെന്ന കാര്യം തര്‍ക്കമില്ലാത്ത ഒന്നാണ്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വലിയ ക്രൗഡ് പുള്ളറാണ് രജനീകാന്ത്. സദസിനെ തന്റെ തമാശകളിലൂടേയും വാക്കുകളിലൂടേയും കയ്യിലെടുക്കാന്‍ അദ്ദേഹത്തിന് അസാധ്യമായ മിടുക്കുണ്ട്. ലോകം ആരാധിക്കുന്ന താരമാണെങ്കിലും തന്നെക്കുറിച്ച് തമാശകള്‍ പറയാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് രജനീകാന്ത്.

Rajinikanth

ഒരിക്കല്‍ യന്തിരന്‍ സിനിമയുടെ റിലീസ് സമയത്ത് രജനീകാന്ത് രസകരമായൊരു കഥ പങ്കവുച്ചിരുന്നു. ചിത്രത്തിലെ നായിക ഐശ്വര്യ റായ്, സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍, സംവിധായകന്‍ ശങ്കര്‍ എന്നിവര്‍ വേദിയിലിരിക്കെയായിരുന്നു രജനീകാന്ത് സംസാരിച്ചത്. ചിത്രത്തിലെ നായികയായ ഐശ്വര്യയും താനും തമ്മില്‍ 23 വയസിന്റെ പ്രായ വ്യത്യാസമുണ്ടെന്ന വസ്തുതയെക്കൂടി പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു രജനീകാന്ത് നടത്തിയ പ്രസംഗം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാനിത് ഒട്ടും അതിശയോക്തി ചേര്‍ത്തല്ല പറയുന്നത്. ഞാന്‍ ഒരിക്കാല്‍ ബാംഗ്ലൂരില്‍ പോയിരുന്നു. എന്റെ സഹോദരന്റെ വീട് അവിടെയാണ്. അവിടെ ചെന്നപ്പോള്‍ അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു രാജസ്ഥാന്‍ സ്വദേശി വന്നു. ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കാണാന്‍ വന്നതാണ്. നന്ദുലാല്‍ എന്നാണ് അയാളുടെ പേര്. അറുപത് വയസിന് മുകളില്‍ പ്രായമുണ്ട്. അയാള്‍ എന്റെ അടുത്ത് വന്ന് രജനീ, എന്താണ് നിന്റെ മുടിയൊക്കെ പോയല്ലോ എന്ന് പറഞ്ഞു. ആ പോയി പോട്ടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് ഞാന്‍ മറുപടി കൊടുത്തു.

പിന്നെ എങ്ങനെ പോകുന്ന റിട്ടയര്‍മെന്റ് ജീവിതം, സുഖമല്ലേ എന്നയാള്‍ ചോദിച്ചു. ഞാന്‍ അഭിനയിക്കുന്നുണ്ട് ഇപ്പോഴൊരു സിനിമയില്‍, റോബോ എന്നാണ് പേര് എന്ന് ഞാന്‍ പറഞ്ഞു. ആഹാ കൊള്ളാമെന്ന് നന്ദുലാല്‍. ഐശ്വര്യ റായ് ആണ് നായിക എന്ന് ഞാന്‍ ഇത്തിരി തലക്കനത്തോടെ തന്നെ പറഞ്ഞു. ആഹാ അത് നന്നായി നല്ല നടിയാണ് എന്ന് നന്ദുലാല്‍ പറഞ്ഞു. ഞാന്‍ സന്തോഷിച്ചു. പെട്ടെന്ന് നന്ദുലാല്‍, ആട്ടെ ആരാണ് നായകന്‍ എന്ന് ചോദിച്ചു. ഞാന്‍ സ്തബ്ധനായിപ്പോയി.

Rajinikanth

ഞാനാണ് നായകന്‍ എന്ന് ഞാന്‍ പറഞ്ഞു. നന്ദുലാല്‍ നിശബ്ദനായിപ്പോയി. മിണ്ടാതെ എന്നെത്തന്നെ കുറിച്ച് നേരം നോക്കി നിന്നു ശേഷം നീയോ? എന്ന് ചോദിച്ചു. അയാളുടെ കൂടെ വന്ന കുട്ടികള്‍ ഡാഡി അദ്ദേഹം തന്നെയാണ് നായകന്‍ എന്ന് ചെവിയില്‍ പറയുന്നുണ്ടായിരുന്നു. അയാള്‍ പത്ത് മിനുറ്റ് എന്നെ തുറിച്ച് നോക്കി നിന്നു. പിന്നെ പോയി. പുറത്ത് വച്ച് അയാള്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ഐശ്വര്യ റായ്ക്ക് ഇതെന്തിന്റെ കേടാണ്, അഭിഷേക് ബച്ചന്‍ ഇതെങ്ങനെ അനുവദിച്ചു. പോട്ടെ, അമിതാഭ് ബച്ചന്‍ ഇതെന്ത് പറ്റി! നന്ദി ഐശ്വര്യ എന്നു പറഞ്ഞാണ് രജനീകാന്ത് കഥ അവസാനിപ്പിക്കുന്നത്.

എന്തായാലും യന്തിരന്‍ തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാം ഭാഗവും പിറന്നു. അതേസമയം തീയേറ്ററില്‍ അവസാനമായി എത്തിയ രജനീകാന്ത് ചിത്രം അണ്ണാത്തെയാണ്. ജയിലര്‍ ആണ് രജനീകാന്തിന്റെ പുതിയ സിനിമ. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍, കന്നഡ സൂപ്പര്‍ താരം ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന, ജാക്കി ഷ്രോഫ്, വിനായകന്‍, യോഗി ബാബു, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X