പേട്ടയില്‍ മരണമാസ് പാട്ടുമായി അനിരുദ്ധ്! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആദ്യഗാനം
രജനീകാന്ത് ചിത്രം പേട്ടയിലെ ആദ്യ ഗാനത്തിന് സോഷ്യല്‍ മികച്ച സ്വീകരണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ മരണമാസ് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആരും നൃത്തം ചെയ്തു പോകുന്ന തരത്തിലുളള കട്ട ലോക്കല്‍ ഗാനമാണ് അനിരുദ്ധ് ഒരുക്കിയിരിക്കുന്നത്. എസ് പി ബാലസുബ്രമണ്യവും അനിരുദ്ധും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജാണ് രജനിയുടെ പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ചിത്രം നിര്‍മ്മിക്കുന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

പേട്ടയുടെ പോസ്റ്ററുകളെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. തലൈവര്‍ക്കൊപ്പം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിമ്രാന്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖി,ബോബി സിംഹ,തൃഷ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരു ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.
ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വലിയ പ്രതീക്ഷയിലാണ് ആരാധകരുളളത്. വിന്‌റേജ് രജനീകാന്തിനെയാവും പേട്ടയിലൂടെ കാണാന്‍ കഴിയുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം തലൈവരുടെ 2.0 വലിയ മുന്നേറ്റമാണ് തിയ്യേറ്ററുകളില്‍ നടത്തുന്നത്. നാല് ദിവസം കൊണ്ട് 400 കോടി കളക്ഷനിലേക്ക് എത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രം മുന്നേറുന്നത്.


Click it and Unblock the Notifications