ആരാധകരെ ആവേശത്തിലാഴ്ത്തി രജനിയുടെ പേട്ട എത്തുന്നു! ചിത്രം പൊങ്കല്‍ റിലീസായി തിയ്യേറ്ററുകളിലേക്ക്!!

By Midhun Raj

സ്‌റ്റൈല്‍ മന്നന്റെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. കൈനിറയെ ചിത്രങ്ങളുമായാണ് തലൈവര്‍ മുന്നേറികൊണ്ടിരിക്കുന്നത്.പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല എന്ന ചിത്രമായിരുന്നു രജനിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. കാലയ്ക്കു ശേഷം രജനിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത് 2.0 എന്ന ചിത്രമാണ്. രജനി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് 2.0.

അടുത്തിടെയായിരുന്നു രജനിയെ നായകനാക്കിയുളള കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പേട്ട എന്ന് പേരിട്ട ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വമ്പന്‍ താരനിരയാണ് രജനിയുടെ കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രീകരണം പുരോഗമിക്കവേ സിനിമയുടെ റിലീസ് സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

പേട്ട

പേട്ട

ജിഗര്‍തണ്ട,പിസ,ഇരൈവി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. കാര്‍ത്തിക്ക് സുബ്ബരാജ് ആദ്യമായി രജനിക്കൊപ്പം ഒന്നിക്കുന്ന സിനിമയാണ് പേട്ട. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. രജനി ചിത്രത്തിന് വേണ്ടി വ്യത്യസ്തമാര്‍ന്നൊരു പ്രമേയം തന്നെയാണ് കാര്‍ത്തിക്ക് അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ തലൈവര്‍ക്കൊപ്പം അണിനിരക്കുന്നത്. രജനിയുടെ ശങ്കര്‍ ചിത്രം 2.0യ്ക്കു ശേഷമായിരിക്കും പേട്ട തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

താരനിര

താരനിര

മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിജയ് സേതുപതി ആദ്യമായി തലൈവര്‍ക്കൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് പേട്ട. ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായിട്ടാകും സേതുപതി എത്തുക. കാര്‍ത്തിക്ക് സുബ്ബരാജിന്റെ മുന്‍ചിത്രങ്ങളായ പിസ, ഇരൈവി തുടങ്ങിയ സിനിമകളില്‍ വിജയ് സേതുപതിയായിരുന്നു നായക വേഷത്തില്‍ എത്തിയിരുന്നത്. തലെവരും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകരില്‍ ഉണ്ടായിരിക്കുന്നത്. തൃഷ,സിമ്രാന്‍,ബോബി സിംഹ,നവാസുദ്ദിന്‍ സിദ്ദിഖി,മണികണ്ഠന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നിര്‍മ്മാണം

നിര്‍മ്മാണം

തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍പിക്‌ചേഴ്‌സാണ് രജനീകാന്തിന്റെ പേട്ട നിര്‍മ്മിക്കുന്നത്. വലിയ ബഡ്ജറ്റിലാണ് സണ്‍ പിക്‌ചേഴ്‌സ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്. രജനി ചിത്രത്തിനു പുറമെ വിജയുടെ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതും സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ്. അനിരുദ്ധ് രവിചന്ദറാണ് തലൈവര്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. തമിഴിലെ മറ്റു സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ഒന്നിച്ച ശേഷമാണ് അനിരുദ്ധ് രജനിക്കൊപ്പവും എത്തുന്നത്.

റിലീസ്

റിലീസ്

ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ പൊങ്കല്‍ സീസണ്‍ സമയത്തായിരിക്കും ചിത്രം റിലീസിനെത്തുക. രജനിയുടെ പതിവ് ചിത്രങ്ങള്‍ പോലെ തന്നെ വമ്പന്‍ റിലീസായിട്ടാകും പേട്ടയും തിയ്യേറ്ററുകളിലേക്ക് എത്തുക. ചെന്നൈയ്ക്കു പുറമെ ലക്‌നൗ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. പേട്ടയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

മോഷന്‍ പോസ്റ്റര്‍

മോഷന്‍ പോസ്റ്റര്‍

പേട്ടയുടെതായി ഒരു മോഷന്‍ പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്തുവിട്ടിരുന്നത്. ചിത്രത്തിലെ രജനിയുടെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ചിത്രീകരണം തുടങ്ങിയ സമയത്തായിരുന്നു അണിയറപ്രവര്‍ത്തകര്‍ രജനി ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടിരുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കുമായുളള കാത്തിരിപ്പിലാണ് ആരാധകര്‍ ഇനിയുളളത്. പേട്ട ചിത്രീകരണം പുരോഗമിക്കവേ രജനിയുടെ മറ്റൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നിരുന്നു.

രജനി-മുരുകദോസ് സിനിമ

രജനി-മുരുകദോസ് സിനിമ

തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ എആര്‍ മുരുകദോസിനൊപ്പമാണ് തലൈവര് അടുത്തതായി ഒന്നിക്കുന്നത്. ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നത്. തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള സംവിധായകനാണ് എആര്‍ മുരുകദോസ്. മികച്ച പ്രമേയങ്ങള്‍ അവതരിപ്പിച്ച ചിത്രങ്ങളായിരുന്നു അദ്ദേഹം തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്. തമിഴിലെ മറ്റു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മുന്‍പ് മുരുകദോസ് സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മുരുകദോസ്-രജനി ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X