For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷിനേയും ഐശ്വര്യയേയും ഒരുമിക്കാന്‍ രജനീകാന്തിന്റെ 'സിറ്റിംഗ്'; അമ്പിനും വില്ലിനും അടുക്കാതെ ഇരുവരും!

  |

  ആരാധകരെ സംബന്ധിച്ച് ഞെട്ടിച്ച വാര്‍ത്തയായിരുന്നു ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹ ബന്ധം വേര്‍പെടുത്തിയത്. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിയുന്നത്. എന്തുകൊണ്ടാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈയ്യടുത്ത് ആരാധകര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്നും വീണ്ടും ഒരുമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  Also Read: കാശിന്റെ അഹങ്കാരം! എന്നെ നാറ്റിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്ക് അഷികയുടെ മറുപടി

  പക്ഷെ ആ വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് വ്യക്തമായി. ധനുഷും ഐശ്വര്യയും വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ ബന്ധം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് ധനുഷും ഐശ്വര്യയും എത്തിയത് ഏറെ നാളത്തെ പ്രശ്‌നങ്ങള്‍ക്കും വഴക്കുകള്‍ക്കും ഒടുവിലാണെന്നും ഇനിയൊരു തിരിച്ചു പോക്കിന് ഇരുവര്‍ക്കും താല്‍പര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  തങ്ങളുടെ മക്കള്‍ മുതിരുന്നത് വരെ കാത്തിരിക്കുകയായിരുന്നു ധനുഷും ഐശ്വര്യയുമെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. പിരിഞ്ഞുവെങ്കിലും മക്കളുടെ ഉത്തരവാദിത്തം പങ്കിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ധനുഷും ഐശ്വര്യയും. എന്നാല്‍ ഇപ്പോഴിതാ ഇരുവരേയും വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി സാക്ഷാല്‍ രജനീകാന്ത് തന്നെ മുന്‍കൈ എടുത്തിറങ്ങിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'മിമിക്രിയിൽ നിന്നും സിനിമയിലേക്ക് അവസരം നൽകി; പ്രശസ്തനായപ്പോൾ ആ നടൻ ചെയ്തത് ഇന്നും മറന്നിട്ടില്ല'

  ഐശ്വര്യയുടെ പിതാവും സൂപ്പര്‍ താരവുമായ രജനീകാന്ത് ധനുഷിനേയും ഐശ്വര്യയേയും ഒരുമിച്ച് വിളിച്ചിരുത്തി സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉരസലുകള്‍ക്കുള്ള പരിഹാരം വിവാഹ മോചനമല്ലെന്ന് രജനീകാന്ത് ഇരുവരേയും പറഞ്ഞ് മനസിലാക്കിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി ഒരു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വിവാഹ മോചനത്തിന് മുമ്പും രജനീകാന്ത് ഇരുവരോടുമായി സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.


  ധനുഷും ഐശ്വര്യയും രജനീകാന്തിന്റെ വാക്ക് കേട്ട് തീരുമാനത്തില്‍ നിന്നും പിന്മാറുമോ അതോ അകന്നു തന്നെ ജീവിക്കുന്നത് തുരടുമോ എന്നത് കണ്ടറിയണം. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ധനുഷും ഐശ്വര്യയും പിരിയുന്നത്. യുഗും യാത്രയുമാണ് ഇരുവരുടേയും മക്കള്‍. അതേസമയം ഇരുവരുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത് ധനുഷും ഐശ്വര്യയും അകന്നു കഴിഞ്ഞിട്ട് വര്‍ഷങ്ങളായിയെന്നാണ്.

  ധനുഷിനും ഐശ്വര്യയ്ക്കും ഇടയില്‍ വിള്ളലുകള്‍ വന്നിട്ട് വര്‍ഷങ്ങളായി. മക്കള്‍ക്ക് വേണ്ടി മാത്രമാണ് ഇത്രയും നാള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നത്. മക്കളോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന പ്രായം ആകുന്നത് വരെ കാത്തിരിക്കുകയായിരുന്നു ഇരുവരും. പിരിയാന്‍ തീരുമാനിച്ചുവെങ്കിലും ഇപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കില്ലെന്നും എങ്കിലും ഇനിയും ഒരുമിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

  അതേസമയം തിരുച്ചിറ്റ്രമ്പലം ആണ് ധനുഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിത്യ മേനന്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രം മിന്നും വിജയമായി മാറിയിരുന്നു. ഇതിനിടെ ധനുഷ് ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരന്മാര്‍ ഒരുക്കിയ ദ ഗ്രേ മാന്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡിലെത്തിയത്. ക്രിസ് ഇവന്‍സ്, റയാന്‍ ഗോസ്ലിംഗ്, അന ഡെ അര്‍മാസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

  ഇതിനിടെ ഐശ്വര്യ വീണ്ടും സംവിധാനത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിമ്പുവിനെ നായകനാക്കി ഐശ്വര്യ സിനിമയൊരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  Read more about: rajinikanth
  English summary
  Rajinikanth To Talk To Dhanush And Aishwarya About Giving A Second Chance To Their Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X