'ഇന്നും ഞാനെന്റെ നിമ്മിയെ തേടുകയാണ്'; രജനീകാന്തിനെ സൂപ്പര്‍സ്റ്റാറാക്കിയ കാമുകി; പൊട്ടിക്കരഞ്ഞ് താരം

തന്റെ സിനിമ പോലെ തന്നെ സംഭവബഹുലമാണ് രജനീകാന്തിന്റെ വ്യക്തിജീവിതം. ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ സ്റ്റാറിലേക്കുള്ള ആ യാത്ര ആര്‍ക്കും പ്രചോദനവും പ്രതീക്ഷയുമാണ്. രജനീകാന്തിന്റെ ജീവിതത്തില്‍ സിനിമയെ വെല്ലുന്ന സിനിമാറ്റിക് രംഗങ്ങള്‍ ഒരുപാടുണ്ട്. വീഴ്ചയുടേയും തിരിച്ചുവരവിന്റേയും മധുരപ്രതികാരത്തിന്റേയും മാസ് ഉണ്ട്. അതുപോലെ തന്നെ ഹൃദയഭേദകമായൊരു പ്രണയവും.

രജനീകാന്തിന്റെ നഷ്ട പ്രണയത്തെക്കുറിച്ച് മുമ്പൊരിക്കല്‍ നടന്‍ ദേവന്‍ തുറന്നു പറഞ്ഞിരുന്നു. മനോരമയ്ക്ക് നല്‍കിയൊരു അഭിമുഖത്തിലാണ് രജനീകാന്തിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തന്നോട് പറഞ്ഞത് ദേവന്‍ വെളിപ്പെടുത്തിയത്. ഇന്ന് രജനീകാന്ത് തന്റെ 74-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ആ പ്രണയകഥയും ചര്‍ച്ചയായി മാറുകയാണ്. ആ സംഭവത്തെക്കുറിച്ച് വായിക്കാം.

Rajinikanth

രാത്രി രജനീകാന്തിന്റെ മുറിയില്‍ സംസാരിച്ചു കൊണ്ടിരിക്കെ ദേവന്‍ തന്റെ ആദ്യ പ്രണയത്തിന്റെ കഥ പറഞ്ഞു. തന്റെ കഥ കേട്ട് രജനീകാന്തിന്റെ കണ്ണ് നിറഞ്ഞുവെന്നാണ് ദേവന്‍ പറയുന്നത്. പിന്നാലെ രജനീകാന്ത് തന്റെ കഥ ദേവനോട് പറയുകയായിരുന്നു. ബാംഗ്ലൂരില്‍ ബസ് കണ്ടക്ടറായിരുന്ന സമയം. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ബസിന്റെ മുന്‍ ഡോറിലൂടെ കയറാന്‍ ശ്രമിച്ചു. രജനീകാന്ത് തടഞ്ഞുവെങ്കിലും ആ പെണ്‍കുട്ടി രജനിയുടെ കൈ തട്ടിമാറ്റി അകത്ത് കയറി ഇരുന്നു. അതോടെ തന്റെ മനസില്‍ ആ പെണ്‍കുട്ടിയോട് പ്രണയം തോന്നിയെന്നാണ് രജനീകാന്ത് പറയുന്നത്.

ഇരുവരും ദിവസവും കണ്ട് കണ്ട് പ്രണയത്തിലായി. നിമ്മി എന്ന് വിളിക്കുന്ന നിര്‍മല ആയിരുന്നു ആ പെണ്‍കുട്ടി. അവര്‍ എംബിബിഎസിന് പഠിക്കുകയായിരുന്നു. ഒരിക്കല്‍ തന്റെ കോളനിയില്‍ നാടകം കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രജനി നിമ്മിയേയും ക്ഷണിച്ചു. അവര്‍ വരികയും നാടകം കാണുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രജനിയെ തേടി അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇന്റര്‍വ്യുവിനുള്ള കത്ത് വന്നു. രജനി അപേക്ഷ അയച്ചിരുന്നില്ല. പിന്നെയാണ് അയച്ചത് നിര്‍മല ആണെന്ന് അറിയുന്നത്.

Rajinikanth

നിങ്ങള്‍ വലിയൊരു നടന്‍ ആകും, നിങ്ങളുടെ വലിയ പോസ്റ്ററുകള്‍ കാണണം എന്നും നിമ്മി രജനിയോട് പറഞ്ഞു. തന്റെ കയ്യില്‍ വണ്ടിക്കാശു പോലുമില്ലെന്ന് രജനി പറഞ്ഞു. അപ്പോള്‍ ആ പെണ്‍കുട്ടി അഞ്ഞൂറ് രൂപ അദ്ദേഹത്തിന്റെ കയ്യില്‍ വച്ചു കൊടുത്തു. അങ്ങനെ അദ്ദേഹം ഇന്റര്‍വ്യുവിന് പോവുകയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുകയും ചെയ്തു. വീട്ടിലേക്ക് പോകുന്നത് അടുത്ത ആഴ്ചയാണ്. അവളെ കാണുക എന്ന പ്രതീക്ഷയുമാണ് പോകുന്നത്. പക്ഷെ അവളെ കാണാന്‍ സാധിച്ചില്ല. വീട് അന്വേഷിച്ച് പോയപ്പോള്‍ താമസം മാറിപ്പോയതായാണ് അറിയാന്‍ സാധിച്ചത്.

അതിന് ശേഷം ഇതുവരെ ആ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. അവളുടെ മനസ് അത്രയും വലുതായതിനാലാണ് ഞാന്‍ ഇത്രയും വലിയ നടനായത്. തനിക്ക് ഇന്ന് എല്ലാമുണ്ട്. എന്നിട്ടും അവള്‍ തന്നെ തേടി വന്നില്ല. അത് അവളുടെ വലിയ മനസാണ്. ഒന്നെങ്കില്‍ അവള്‍ ജീവിച്ചിരിപ്പുണ്ടാകില്ല. അല്ലെങ്കില്‍ എവിടെയെങ്കിലും ഇരുന്ന് എന്നെ കാണുന്നുണ്ടാകും. എന്റെ പോസ്റ്റര്‍ കാണുന്നുണ്ടാകും. അത് പറഞ്ഞതും രജനീകാന്ത് പൊട്ടിക്കരഞ്ഞുവെന്നാണ് ദേവന്‍ പറയുന്നത്. ഇന്നും താന്‍ എവിടെപ്പോയാലും തന്റെ നിമ്മിയെ തേടുകയാണെന്നാണ് രജനീകാന്ത് പറഞ്ഞതെന്നും ദേവന്‍ ഓര്‍ക്കുന്നുണ്ട്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X