ചെറിയ കുട്ടിയാണെന്ന് എല്ലാവരും പറഞ്ഞു; എനിക്ക് മീനയെ മതിയെന്ന് ഞാൻ വാശിപിടിച്ചു: രാജ്കിരൺ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മീന. മീനയോളം മലയാളികളുടെ ഹൃദയം കീഴടക്കിയ മറ്റൊരു അന്യഭാഷ നടിയുണ്ടാകുമോ എന്ന് സംശയമാണ്. തമിഴ് സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ മീന, പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നതും തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുന്നതും. തെന്നിന്ത്യയിലെ മറ്റു പല നായികമാർക്കും അവകാശപ്പെടാനാകാത്തത്ര നേട്ടങ്ങൾ ഇക്കാലം കൊണ്ട് മീന കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.

മലയാളത്തിലേയും തമിഴിയിലേയും തെലുങ്കിലേയും ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും മീന അഭിനയിച്ചു. അഭിനയിച്ച എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങിയ മീന എല്ലാ ഭാഷകളിൽ നിന്നും കൈനിറയെ പുരസ്കാരങ്ങളും സ്വന്തമാക്കി. പുതുമുഖ നായികമാർക്കെല്ലാം മാതൃകയാക്കാവുന്ന കരിയറാണ് മീനയുടേത്. മുൻനിര താരമായി തിളങ്ങി നിൽക്കുമ്പോൾ പോലും ചെറിയ വേഷങ്ങളിലും ഗാനരംഗങ്ങളിലും മാത്രമായി എത്താനും മീന മടി കാണിച്ചിട്ടില്ല.

meena

എല്ലാ ഭാഷകളിലും നിറഞ്ഞു നിൽക്കുമ്പോഴും അധികം വിവാദങ്ങളിൽ പെടുകയോ വിമർശനങ്ങൾ കേൾക്കുകയോ ചെയ്യാത്ത നായിക കൂടിയാണ് മീന. അതൊക്കെ കൊണ്ട് തന്നെയാണ് സൂപ്പർ താരങ്ങൾ അടക്കി വാഴുന്ന സിനിമ ലോകത്ത് കഴിഞ്ഞ നാൽപത് വർഷമായി നിറഞ്ഞുനിൽക്കാൻ മീനയ്ക്ക് സാധിക്കുന്നത്. ഈയിടയ്ക്കാണ് മീന സിനിമയിൽ 40 വർഷം പൂർത്തിയാക്കിയത്. തമിഴ് സിനിമാ ലോകം അത് വലിയ ആഘോഷമാക്കി നടത്തിയിരുന്നു.

ബിഹൈൻഡ് വുഡ്‌സ് ചാനലിന്റെ നേതൃത്വത്തിൽ മീന അറ്റ് 40 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ രജനീകാന്ത് അടക്കം തമിഴ് സിനിമാ ലോകത്തെ ചെറുതും വലുതുമായ നിരവധി താരങ്ങൾ പങ്കെടുത്തു. താരങ്ങൾക്ക് പുറമെ സംവിധായകരും അണിയറ പ്രവർത്തകരുമെല്ലാം പരിപാടിയുടെ ഭാഗമായിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഒരു നായികയ്ക്ക് വേണ്ടി ഇത്തരമൊരു പരിപാടി നടക്കുന്നത്.

നായകന്മാരുടെ വളർച്ച ആഘോഷിക്കുന്ന സിനിമാ ലോകം പലപ്പോഴും നായികമാരെയും അവരുടെ നേട്ടങ്ങളും മറക്കാറാണ് പതിവ്. അതിനൊരു മാറ്റം കൊണ്ടുവന്ന പരിപാടിയാണ് മീന അറ്റ് 40. ഷോയിൽ പങ്കെടുത്ത ഓരോരുത്തരും വേദിയിൽ മീനയെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അക്കൂട്ടത്തിൽ നടൻ രാജ്കിരൺ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

മീനയുടെ കരിയറിലെ വഴിത്തിരിവായ എൻ രാസാവിൻ മനസിലെ എന്ന ചിത്രത്തിലെ നായകനായിരുന്നു രാജ്കിരൺ. കസ്തുരി രാജയാണ് ചിത്രം സംവിധാനം ചെയ്തത്. ആ സിനിമയിൽ മീനയെ നായികയാക്കിയതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മീനയെ നിർദേശിച്ചപ്പോൾ ചെറിയ കുട്ടിയാണെന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ തനിക്ക് ആ കുട്ടി മതിയെന്ന് പറഞ്ഞ് വാശിപിടിക്കുകയായിരുന്നു എന്നാണ് രാജ്കിരൺ പറഞ്ഞത്.

meena

'എൻ രസവിൻ മനസ്സിലേ എന്ന ചിത്രത്തിലേക്ക് നായികയെ തിരയുമ്പോൾ ഒരു വാരികയിലാണ് മീനയുടെ ഫോട്ടോ കാണുന്നത്. അത് കണ്ട ഉടനെ ഞാൻ സംവിധായകൻ കസ്തൂരി രാജയോട് പറഞ്ഞു, ഈ പെൺകുട്ടിയാണ് ചിത്രത്തിലെ നായികയാകാൻ അനുയോജ്യയെന്ന്. ആ പെൺകുട്ടി ആരാണെന്ന് പോയി അന്വേഷിച്ച് അവരോട് സംസാരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അത് വളരെ ചെറിയ പെൺകുട്ടിയാണ്, ഈ കുട്ടിയെ വെച്ച് എങ്ങനെ ശരിയാകുമെന്നാണ് അദ്ദേഹം ചോദിച്ചത്',

'സോളയമ്മ എന്ന കഥാപാത്രത്തിന് മീന തന്നെയാണ് അനുയോജ്യയെന്ന് ഞാൻ പറഞ്ഞു, മീനയോട് സംസാരിക്കാൻ ആവശ്യപ്പെട്ടു', രാജ്കിരൺ പറഞ്ഞു. ആ സിനിമയിൽ സോളയമ്മ എന്ന കഥാപാത്രമായി മീന എത്തിയത് കൊണ്ടാണ് ചിത്രം വൻ വിജയമായതെന്നും രാജ്കിരൺ കൂട്ടിച്ചേർത്തു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X