സിനിമ കാണാന്‍ വരുന്നവര്‍ക്ക് തലവേദന കൊടുക്കരുത്; കങ്കുവ സൗണ്ട് മിക്‌സിംഗിനെപ്പറ്റി റസൂല്‍ പൂക്കുട്ടി
കഴിഞ്ഞ ദിവസമാണ് സൂര്യ നായകനായ കങ്കുവ തീയേറ്ററുകളിലേക്ക് എത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം റിലീസ് ആകുന്ന സൂര്യ നായകനായ സിനിമ, സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വലിയ ഹൈപ്പോടു കൂടിയാണ് കങ്കുവ റിലീസ് ചെയ്തത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ നിന്നും പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല കങ്കുവയ്ക്ക് ലഭിച്ചത്.
ചിത്രത്തിലെ പശ്ചാത്തല സംഗീതവും സൗണ്ട് മിക്‌സിംഗുമെല്ലാം കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. കാതടപ്പിക്കുന്ന ശബ്ദ സംവിധാനം എന്നതായിരുന്നു കങ്കുവ നേരിട്ട വിമര്‍ശനങ്ങളില്‍ ഏറ്റവും കൂടുതലും കേട്ടത്. ഇപ്പോഴിതാ കങ്കുവയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓസ്‌കാര്‍ വിന്നറായ സൗണ്ട് ഡിസൈനര്‍ റസൂര്‍ പൂക്കുട്ടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചിത്രത്തിന്റെ റിവ്യു പങ്കിട്ടു കൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ''എന്റെ സുഹൃത്തായൊരു റീറെക്കോഡിംഗ് മിക്‌സര്‍ ആണ് ഈ ക്ലിപ്പ് അയച്ചു തന്നത്. ജനപ്രീയ സിനിമയിലെ സൗണ്ടിനെക്കുറിച്ച് ഇതുപോലൊരു റിവ്യു കാണേണ്ടി വന്നത് ഹൃദയഭേദകമാണ്. നമ്മുടെ കലാമികവ് ഈ ലൗഡ്‌നെസ് വാറില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടു വരുന്ന തിരുത്തലുകളെയോ? ഈ പ്രശ്‌നങ്ങളെ ഉച്ചത്തില്‍ തന്നെ അഭിസംബോധന ചെയ്യണം. തലവേദനയുമായി പ്രേക്ഷകര്‍ ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപ്പീറ്റ് വാല്യു ഉണ്ടാകില്ല'' എന്നാണ് അദ്ദേഹം പറയുന്നത്.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ. രണ്ട് വര്‍ഷത്തിന് ശേഷണ് സൂര്യയുടെ ഒരു സിനിമ തീയേറ്ററിലെത്തുന്നത്. സൂര്യ ഇരട്ട വേഷത്തിലെത്തുന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. കങ്കുവ എന്ന ഗോത്രത്തലവനായും ഫ്രാന്‍സിസ് എന്ന ബൗണ്ടി ഹണ്ടറായുമാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്.

വലിയൊരു താരനിര തന്നെ കങ്കുവയില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ വില്ലന്‍. ബോളിവുഡ് നടി ദിഷ പഠാനിയാണ് ചിത്രത്തിലെ നായിക. ഇരുവരുടേയും ആദ്യ തമിഴ് സിനിമയാണിത്. വലിയ വരവേല്‍പ്പോടെയായിരുന്നു ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. കേരളത്തിലും രാവിലെ തന്നെ ഫാന്‍സ് ഷോകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചൊരു പ്രതികരണമല്ല ആരാധകരില്‍ നിന്നും ലഭിച്ചത്.


Click it and Unblock the Notifications