എല്ലാം തകര്‍ത്തത് വിജയിയുടെ വാശി! ഭാര്യയും മകനും അകലാനുള്ള കാരണം ഇതായിരുന്നു; വെളിപ്പെടുത്തല്‍

പരിചയപ്പെടുത്തലുകളുടെ യാതൊരു ആവശ്യവുമില്ലാത്ത താരമാണ് വിജയ്. തമിഴ് സിനിമയുടെ ദളപതി. തമിഴ് നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന താരം. കേരളത്തിലും വിജയ്ക്കുളള ആരാധകര്‍ സമാനതകളല്ലാത്തതാണ്. കേരളത്തില്‍ ഇത്രയും ആരാധകരുള്ള മറ്റൊരു ഇതരഭാഷാ താരം വേറെയുണ്ടാകില്ല. വിജയിയുടെ ഓരോ സിനിമയേയും ആരാധകര്‍ വരവേല്‍ക്കുന്നത് ഉത്സവം പോലെ ആഘോഷിച്ചു കൊണ്ടാണ്.

സിനിമാ കുടുംബത്തില്‍ നിന്നുമാണ് വിജയ് സിനിമയിലേക്ക് എത്തുന്നത്. അച്ഛനായിരുന്നു അദ്ദേഹത്തെ കൈ പിടിച്ചു സിനിമയിലേക്ക് കൊണ്ടു വന്നത്. പിന്നീട് അവിടെ നിന്നും വിജയ് ഒരുപാട് വളര്‍ന്നു. ബോക്‌സ് ഓഫീസില്‍ പകരക്കാരില്ലാത്ത പേരായി വളര്‍ന്നു. വിജയ് സിനിമയ്‌ക്കൊപ്പം തങ്ങളുടെ സിനിമയിറക്കാന്‍ കേരളത്തിലെ താരങ്ങള്‍ പോലും ഇന്ന് ഒരുക്കമല്ല.

Vijay

അതേസമയം വിജയിയുടെ വ്യക്തിജീവിതം കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തകളില്‍ നിറയുന്നു. വിജയിയും ഭാര്യ സംഗീതയും പിരിഞ്ഞുവെന്നും പിരിയാന്‍ പോവുകയാണെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളുമൊക്കെ പറയുന്നത്. ഡോക്ടറായ സംഗീത വിവാഹ ശേഷം വീട്ടമ്മയായി മാറുകയായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. പൊതുവേദികളിലൊന്നും അധികം പങ്കെടുക്കാറില്ല സംഗീത. എന്നാല്‍ വിജയ്‌ക്കൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിന് സംഗീത എത്താറുണ്ട്.

പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സംഗീതയെ വിജയ്‌ക്കൊപ്പം എവിടേയും കാണാറില്ല. ഇതോടെയാണ് ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിജയിയുടെ അച്ഛനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഭാര്യയുമായി പിണങ്ങിയെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഈയ്യടുത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് തന്റെ മകന്‍ ജേസണ്‍ സഞ്ജയുമായും വിജയ് പിണക്കത്തിലാണെന്നായിരുന്നു.

അതേസമയം സംഗീത മകള്‍ക്കൊപ്പം ലണ്ടനിലാണെന്നും അതിനാലാണ് പരിപാടികളില്‍ എത്താത്തത് എന്നുമായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ തന്റെ സിനിമയുടെ ചിത്രീകരണ ശേഷം ലണ്ടനിലേക്ക് പോകുന്ന പതിവ് വിജയും തെറ്റിച്ചതോടെ സോഷ്യല്‍ മീഡിയയിലെ കഥകള്‍ പലവഴിക്കായി. ഇപ്പോഴിതാ എന്താണ് വിജയ്ക്കും സംഗീതയ്ക്കും ഇടയിലെ പ്രശ്‌നം എന്നതിനെ സംബന്ധിച്ചുള്ളൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.

അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും താല്‍പര്യം പ്രകടിപ്പിക്കാറുണ്ട് വിജയ്. പരസ്യമായി തന്നെ താരം തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴായി അറിയിക്കുകയും ചെയ്തു. വിജയിയുടെ സിനിമകളിലും ആ സൂചനകള്‍ ഉണ്ടാകാറുണ്ട്. അധികം വൈകാതെ തന്നെ താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിജയിയുടെ ഈ തീരുമാനത്തോട് ഭാര്യയ്ക്കും മകനും എതിര്‍പ്പാണെന്നും ഇതാണ് ഇവര്‍ക്കിടയിലെ വിള്ളലിന് കാരണമെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Vijay

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെയൊന്നും വസ്തുത അറിയാന്‍ സാധിച്ചിട്ടില്ല. തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടൊന്നും വിജയ് ഇതുവരേയും പ്രതികരിച്ചിട്ടുമില്ല. അതേസമയം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സമീപഭാവിയില്‍ സംഭവിക്കുമെന്നാണ് കരുതുന്നത്. താരത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം ലിയോ ആണ് വിജയിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. വെങ്കട്ട് പ്രഭു ഒരുക്കുന്ന ഗോട്ട് ആണ് വിജയിയുടെ പുതിയ സിനിമ. ചിത്രത്തിനായി പുതിയ മേക്കേവറിലാണ് വിജയ് എത്തുന്നത്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X