അവളില്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന് തോന്നി! അഭിനന്ദിക്കാൻ എന്ന് പറഞ്ഞ് നമ്പർ വാങ്ങി; കിങ്സ്ലി-സംഗീത പ്രണയകഥ

അടുത്തിടെ തമിഴകത്ത് ഏറെ ചർച്ചയായ വിവാഹമാണ് സിനിമാതാരം റെഡിന്‍ കിംഗ്സ്ലിയും സീരിയല്‍ നടി സംഗീതയും തമ്മിലേത്. ആരാധകർ ഒട്ടും പ്രതിക്ഷിക്കാത്ത ഒരു താര വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ മാത്രമാണ് ഇങ്ങനെയൊരു കാര്യം സിനിമാലോകത്തുള്ളവർ പോലും അറിയുന്നത്. ഡിസംബർ 10ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹം കഴിഞ്ഞതിനു പിന്നാലെ ഇരുവരുടെയും രൂപത്തെ ചൊല്ലി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. പ്രായത്തെയൊക്കെ പടിക്ക് പുറത്തു നിർത്തിയാണ് ഇരുവരും ഒന്നായത്. നാല്പത്തിന്റെ പകുതികളിലാണ് കിങ്സ്ലിയും സംഗീതയും പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നത്. സംഗീതയുടെ രണ്ടാം വിവാഹമാണിത് എന്നാണ് വിവരം. എന്നാൽ റെഡിൻ മുൻപ് വിവാഹം ചെയ്തിട്ടില്ല.

Redin Kingsley, Sangeetha, Redin Kingsley Sangeetha love story, Redin Kingsley, Sangeetha age, Redin Kingsley Sangeetha photos

ഇവരുടെ വിവാഹം കഴിഞ്ഞത് മുതൽ ആരാധകർ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ചത് ഇരുവരും എങ്ങനെയാണ് ഒന്നായത് എന്നതാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രണയം പൂവിട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കിംഗ്സ്ലിയും സംഗീതയും. ആദ്യം കണ്ടപ്പോൾ തന്നെ അവളില്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന് മനസ്സിൽ തോന്നിയെന്ന് കിംഗ്സ്ലി പറയുന്നു. സംഗീതയ്‌ക്കൊപ്പം അർത്ഥവത്തായ ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മനസിലുദിച്ച ആഗ്രഹപ്രകാരം, പ്രൊപ്പോസ് ചെയ്യാൻ കിംഗ്സ്ലി പ്ലാൻ ചെയ്തു.

അങ്ങനെ പതിയെ പതിയെ രണ്ടുവർഷം കൊണ്ട് പൂവിട്ട പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. തന്റെ അച്ഛൻ ജീവിച്ചിരിക്കെയാണ് കിംഗ്സ്ലിയെ പരിചയപ്പെട്ടത് എന്ന് സംഗീത പറയുന്നു. അദ്ദേഹത്തെ വിവാഹം ചെയ്യുന്നത് അച്ഛന്റെ ആഗ്രഹം കൂടിയായിരുന്നു. പിതാവിന്റെ മരണ ശേഷം അദ്ദേഹം എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. എന്നെ സന്തോഷവതിയാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

എന്നാൽ സ്ത്രീകളെ കുറിച്ച് ഒന്നും തന്നെ കിങ്സ്ലിക്ക് അറിയില്ലായിരുന്നുവെന്ന് സംഗീത പറയുന്നു. ഒരിക്കൽ വിദേശത്തു പോയിവന്ന ശേഷം ഒരു ഡബിൾ എക്സ്എൽ വസ്ത്രമാണ് അദ്ദേഹം സംഗീതയ്ക്കായി വാങ്ങിവന്നത്. വളരെ വലിയ വസ്ത്രമായിരുന്നു അത്. അപ്പോഴാണ് സംഗീതയ്ക്ക് അക്കാര്യം മനസിലായത്. പ്രൊപ്പോസ് ചെയ്ത രസകരമായ കഥയും ഇരുവരും പങ്കുവെച്ചു.

മാരൻ എന്ന സുഹൃത്തിനൊപ്പം പാരീസ് ജയരാജ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ, അജിത് ചിത്രം വലിമൈയിലെ പ്രകടനത്തിന് അഭിന്ദിക്കാനെന്ന് പറഞ്ഞാണ് കിങ്‌സ്‌ലി സംഗീതയുടെ ഫോൺ നമ്പർ വാങ്ങുന്നത്. അവിടെ നിന്നുമായിരുന്നു ഇരുവരുടെയും പ്രണയത്തിന്റെ തുടക്കം. വളരെ സിമ്പിൾ ആയിരുന്നു കിംഗ്സ്ലിയുടെ പ്രൊപോസൽ. ഫോൺ വിളിച്ച്, 'കല്യാണം കഴിച്ചാലോ? ഞാൻ കല്യാണംകഴിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ആലോചിച്ചു മറുപടി പറയൂ' എന്നാണ് കിങ്‌സ്‌ലി പറഞ്ഞത്.

Redin Kingsley, Sangeetha, Redin Kingsley Sangeetha love story, Redin Kingsley, Sangeetha age, Redin Kingsley Sangeetha photos

ഇക്കാരണം കൊണ്ട് തന്നെ സമ്മതം മൂളാൻ സംഗീതയ്ക്ക് ഏറെ സമയം വേണ്ടിവന്നു. പ്രൊപ്പോസ് ചെയ്ത ശേഷം സംഗീത കിംഗ്സ്ലിയെ നിരന്തരം പരീക്ഷിച്ചിരുന്നു. ഇത് ശരിയാകുമോ എന്നറിയാൻ സംഗീതയ്ക്ക് കാലതാമസമുണ്ടായി. സ്നേഹം പ്രകടിപ്പിക്കുന്നതിലൊഴികെ എല്ലാത്തിലും കിംഗ്സ്ലി പാസായി.

അതേസമയം എല്ലാ ദിവസവും തനിക്ക് സർപ്രൈസുകൾ നൽകിയിരുന്ന ആളാണ് സംഗീത എന്ന് കിംഗ്സ്ലി പറയുന്നു. ഈ രീതികളെല്ലാം അദ്ദേഹത്തിന് പുതിയതായിരുന്നു. പിറന്നാൾ പാർട്ടി, റിസോർട്ടിലെ വെക്കേഷൻ, തങ്ങൾക്കായി കലാപ്രകടനം നടത്തുന്ന കലാകാരന്മാർ എന്നിങ്ങനെ പലതും സംഗീത കിംഗ്സ്ലിക്കായി ഒരുക്കി.

എന്നാൽ എല്ലാത്തിനുമുപരി സംഗീതയാണ് തന്റെ വിലയേറിയ സമ്മാനം എന്നാണ് കിംഗ്സ്ലി പറയുന്നത്. ഒരിക്കൽ സർപ്രൈസ് നൽകിയ ശേഷം താൻ പറഞ്ഞ വാചകവും കിംഗ്സ്ലി ഓർത്തു. 'അക്കാ, ഇതെല്ലാം ഓവർ. നമുക്ക് ഇതൊന്നും വേണ്ട. കണ്ടാലേ ഷോക്ക് ആവുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംഗീതയുടെ പിറന്നാൾ കിങ്‌സ്‌ലി ആഘോഷമാക്കിയിരുന്നു. പ്രിയതമയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള നടന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X