കൗമാരത്തില്‍ അഡല്‍ട്‌സ് ഓണ്‍ലി സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് റെജീനയുടെ തുറന്നു പറച്ചില്‍
തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് മുന്‍നിര നായികയായി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് റെജീന കസന്‍ഡ്ര. സെവന്‍സ് എന്ന ദ്വിഭാഷ ചിത്രമാണ് ഏറ്റവുമൊടുവില്‍ റെജീനയുടേതായി തിയേറ്ററിലെത്തിയത്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല.
തമ്പുരാനല്ല എമ്പുരാന്‍! മുരളിക്കും തനിക്കും മാത്രമറിയാവുന്ന ആ രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്!
ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണിപ്പോള്‍ റെജീന. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് റെജീന ആ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അതെ ഞാന്‍ അഡല്‍ട്‌സ് ഓണ്‍ലി സിനിമകള്‍ കണ്ടിട്ടുണ്ട്!!

ബിഹൈന്റുവുഡിന് നല്‍കിയ അഭിമുഖത്തില്‍, സ്‌കൂള്‍ പഠനകാലത്ത് അഡല്‍ട്‌സ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അത് വളരെ സാധാരണമല്ലേ എന്നായിരുന്നു നടിയുടെ പ്രതികരണം. മിനിട്ടുകള്‍ക്കകം റെജീനിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.
വിമര്‍ശനങ്ങളും വിവാദങ്ങളും ഒരു ഭാഗത്ത് ചൂട് പിടിയ്ക്കുമ്പോള്‍ റെജീന സിനിമകളുമായി തിരക്കിലാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പാര്‍ട്ടി, സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന നെഞ്ചം മറയ്പ്പതില്ലേ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications