ആരെങ്കിലും കയറിപ്പിടിച്ചാൽ ആസ്വദിക്കണമെന്ന് ഞാൻ പറഞ്ഞോ? വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി രേഖ നായർ

തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധനേടിയ നടിയാണ് രേഖ നായർ. അഭിനയത്തിന് പുറമെ മോട്ടിവേഷണൽ സ്പീക്കർ, അവതാരക, എഴുത്തുകാരി, ലൈഫ് കോച്ച്, സ്റ്റുഡന്റ് കൺസൾട്ടന്റ്, ട്രാവലർ, യുട്യൂബർ എന്നിങ്ങനെ വിവിധ മേഖലകളിൽ രേഖ കഴിവ് തെളിയിച്ചിട്ടുണ്ട്. അവതാരകയായി കരിയർ ആരംഭിച്ച രേഖ വംശം വംശം, പകൽ നിലാവ്, ആണ്ടാൾ അഴഗർ, നാം ഇരുവർ നമുക്ക് ഇരുവർ, ബാല ഗണപതി തുടങ്ങിയ പരമ്പരകളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.

പിന്നെ സിനിമയിലേക്കെത്തിയ രേഖ അടുത്തിടെ ഇരവിൻ നിഴൽ എന്ന സിനിമയിലെ പ്രകടനത്തിലൂടെ കയ്യടി വാങ്ങിക്കൂട്ടിയിരുന്നു. അതേസമയം വിവാദങ്ങളിലൂടെയും മറ്റും പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള താരം കൂടിയാണ് രേഖ. കുറച്ചു നാളുകൾക്ക് മുൻപ് നിരന്തരം താരങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുന്ന നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥനെതിരെ നടി രംഗത്തെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

Rekha Nair

ബെയിൽവാൻ രംഗനാഥൻ മരിച്ചാൽ താൻ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നാണ് രേഖ പറഞ്ഞത്. അതിനു ശേഷം രേഖ നൽകുന്ന അഭിമുഖങ്ങളെല്ലാം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനിടെ അടുത്തിടെ ഒരു അഭിമുഖത്തിൽ സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് രേഖ നടത്തിയ പരാമർശം വലിയ വിവാദമാവുകയും ചെയ്തു.

'എല്ലാ പ്രശ്നങ്ങൾക്കും കാരണം സ്ത്രീകൾ ധരിക്കുന്ന വസ്ത്രമാണ്. ഞാൻ ഇപ്പോൾ സാരിയാണ് ധരിക്കുന്നത്, ഞാൻ കൈ ഉയർത്തിയാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം. അതുപോലെ, ബസിൽ യാത്ര ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാതെ, പുരുഷന്മാർ നിങ്ങളെ സ്പർശിച്ചാൽ സ്ത്രീകൾ അത് ആസ്വദിക്കണം. പരാതി പറയാൻ നിൽക്കരുത്,' എന്ന രീതിയിലായിരുന്നു രേഖ നായരുടെ പരാമർശം.

ഇത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. നിരവധിപേർ രേഖയെ വിമർശിച്ച് രംഗത്തെത്തി. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ അവരുടെ വസ്ത്രധാരണത്തെ പഴിചാരുന്നതിനെതിരെ വർഷങ്ങളായി പ്രതിഷേധങ്ങൾ ഉയരുമ്പോൾ, സ്ത്രീയായ രേഖ നായർക്ക് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ സാധിക്കുന്നു എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ പരാമർശത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി.

'ഒരു പുരുഷൻ സ്ത്രീയെ ആഗ്രഹത്തോടെ തൊടുന്നതും മറ്റൊരു രീതിയിൽ സ്പർശിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്, അതിനർത്ഥം ശരീരം കാണുന്ന വിധത്തിൽ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ ബസിൽ വെച്ച് ഒരു പുരുഷൻ അറിഞ്ഞോ അറിയാതെയോ തൊടുമ്പോൾ സ്ത്രീ ആസ്വദിക്കണം എന്നല്ല. എന്ത് ഉദ്ദേശ്യത്തോടെയാണ് അവൻ അത് ചെയ്യുന്നതെന്ന് മനസിലാക്കണം എന്നാണ് ഞാൻ പറഞ്ഞത്',

Rekha Nair

'ഒരാൾ നിങ്ങളോട് മോശമായി പെരുമാറുകയാണെങ്കിൽ, നിങ്ങൾക്ക് അയാളെ കൈകാര്യം ചെയ്യാം. എന്നാൽ നിങ്ങൾ മോശമായ വസ്ത്രം ധരിച്ചിട്ട് പുരുഷന്മാരെ കുറ്റപ്പെടുത്തും. അത് തെറ്റാണെന്ന് പറഞ്ഞതിനാണ് എന്നെ ബൂമർ ആന്റി എന്നൊക്കെ വിളിച്ചത്',

'സാരി നെഞ്ചിൽ നിന്നും താഴ്ന്ന് കിടക്കുകയും അരക്കെട്ട് കാണുന്നതും നിങ്ങൾക്ക് സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ബസിൽ യാത്ര ചെയ്യാം. ഇല്ലെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കണം. ഇനി അങ്ങനെ ഞാൻ ബസിൽ യാത്ര ചെയ്യുകയാണെങ്കിൽ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം നേരിടാൻ തയ്യാറായിരിക്കണം', രേഖ വിശദീകരിച്ചു.

'ഒരാൾ നമ്മളെ നോക്കുമ്പോൾ, അയാൾ എന്ത് അർത്ഥത്തിലാണ് നോക്കുന്നതെന്ന് നമുക്ക് മനസിലാകും. അതാണ് ഞാൻ പറഞ്ഞത്. കരുതിയിരിക്കുക എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ചില യൂട്യൂബ് ചാനലുകൾ അതിനെ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു', രേഖ നായർ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X