വിജയ്ക്ക് ഇഷ്ടം തലയുടെ വേതാളം!! അജിത്തിനെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ, സുഹൃത്ത് വെളിപ്പെടുത്തൽ...
വിജയ്- അജിത് ആരാധകർ തമ്മിൽ വാക്പേരുകൾ ഉണ്ടാകാറുണ്ട്.
കോളിവുഡ് താരങ്ങളുടെ ആരാധകർ തമ്മിലുളള ചേരിപ്പോര് എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ആരാധകർ തർക്കങ്ങൾ ഉണ്ടെങ്കിലും താരങ്ങൾ തമ്മിൽ നല്ല സുഹൃത്തുകളാണ്. പല സ്റ്റേജുകളിലും പൊതുവേദികളിലും അത് പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോഴിത ഇളയ ദളപതി വിജയും തല അജിത്തും തമ്മിലുളള സൗഹൃദത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയ് യുടെ ബാല്യകാല സുഹൃത്തും നടനുമായ സഞ്ജയ്. ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം സൗഹൃദത്തിനെ കുറിച്ച് തുറന്നു പറഞ്ഞത്.

വിജയ്- അജിത് ആരാധകർ തമ്മിൽ വാക്പേരുകൾ ഉണ്ടാകാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. അജിതിന്റെ സിനിമയെ കുറിച്ച് വിജയ് സംസാരിക്കാറുണ്ടോ ? ഉണ്ടെങ്കിൽ ഏതു സിനിമയെ കുറിച്ചാണെന്നുമായിരുന്നു അവതാരകന്റെ ചോദ്യം. 2015 ൽ പുറത്തിറങ്ങിയ വേതാളം എന്ന സിനിമയാണ് വിജയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രമെന്നും അതിലെ ആലുമ ഡോലുമ എന്ന ഗാനം അദ്ദേഹത്തിനെ വളരെ ഇഷ്ടമാണെന്നും സഞ്ജയ് പറഞ്ഞു.ഈ പാട്ടിൽ അജിത് നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് വിജയ് പറഞ്ഞതായി സഞ്ജയ് പറഞ്ഞു.
അയ്യപ്പനെ ഉറക്കാൻ ഹരിവരാസനം പാടിയിരുന്നത് ഇവർ!!'ആ' ഹരിവരാസനം യേശുദാസിന്റേതല്ല...
താരങ്ങളുടെ അഭിനയത്തിനെ കുറിച്ച് അധികം കുറ്റം പറയാത്ത ആളാണ് വിജയ്. സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ സിനിമ വിട്ടിട്ട് മറ്റ് വിഷയങ്ങൾ സംസാരിക്കാനാണ് വിജയ് പറയാറുളളത്. അതേസമയം നടൻമാരെ കുറിച്ചോ നടിമാരെ കുറിച്ചോ പോസ്റ്റീവായ സംഗതി പറഞ്ഞാൽ അദ്ദേഹം കേട്ടിരിക്കും. എന്നാൽ നെഗറ്റീവാണെങ്കിൽ അപ്പോൾ തന്നെ കട്ട് പറയുമെന്നും സഞ്ജയ് പറഞ്ഞു.


Click it and Unblock the Notifications