'അതെന്നെ ഒരുപാട് വേദനിപ്പിച്ചു; ആ ദേഷ്യത്തോടെയാണ് പ്രഭുദേവയ്‌ക്കൊപ്പം ഡാൻസ് ചെയ്തത്'; വെളിപ്പെടുത്തി മാധു

തമിഴിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിതമാണ് റോജ. ഇന്നും നിരവധി ആരാധകരുണ്ട് റോജയ്ക്ക്. ഒപ്പം റോജയായി എത്തിയ മാധുവിനും. നീലഗിരി, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് മാധു. 90കളിൽ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെല്ലാം സജീവമായിരുന്ന മാധു, വിവാഹശേഷം ചെറിയ ഇടവേളയൊക്കെ എടുത്ത് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലുൾപ്പടെയായി നിരവധി സിനിമകളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

വിവാഹത്തിന് ശേഷം 2011 മുതൽ മാധു സിനിമകളിൽ സജീവമാണ്. ചെറിയ വേഷങ്ങളിലും മറ്റും വന്നു പോയിരുന്ന താരം ഇപ്പോൾ കൂടുതൽ പ്രാധാന്യമുള്ള വേഷങ്ങളാണ് ചെയ്യുന്നത്. അതിനിടെ തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും പഴയ സിനിമാ ഓർമകളും പങ്കുവച്ചിരിക്കുകയാണ് നടി. സിനിയുലഗം ചാനലിൽ ഗൗതമിയുമായി സംസാരിക്കുകയായിരുന്നു മാധു.

madhoo

വിവാഹശേഷം നടിമാർ അഭിനയിക്കുന്ന സാഹചര്യത്തിൽ പഴയതിൽ നിന്നെല്ലാം ഏറെ വ്യത്യാസം വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാധു സംസാരിച്ചു തുടങ്ങിയത്. ആദ്യമൊക്കെ നായികമാർക്ക് വിവാഹാലോചന വന്നുതുടങ്ങിയാൽ തന്നെ സിനിമയിൽ അവസരം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വിവാഹ ശേഷവും ഗർഭിണിയായിരിക്കുമ്പോഴും എല്ലാം സിനിമയിൽ അഭിനയിക്കുന്ന നടിമാർ വലിയ പ്രചോദനമാണ്, മാധു പറയുന്നു.

നായകന്മാർക്ക് കരിയറിൽ ബ്രേക്ക് സംഭവിക്കുന്നില്ല. അവരതിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല. എന്നാൽ നായികമാരെ സംബന്ധിച്ച് വിവാഹത്തിന് ശേഷമുള്ള ഉത്തരവാദിത്വങ്ങൾ കൊണ്ടോ, ആരോ​ഗ്യപരമായ കാരണങ്ങൾക്കൊണ്ടോ ബ്രേക്ക് അത്യാവശ്യമായി വരുന്നു. എന്നാൽ തിരിച്ചുവന്ന് തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് ഒരു നടി ചിന്തിച്ചു കഴി‍ഞ്ഞാൽ മാത്രമേ ഇന്ന് ആ പ്രശ്നമുള്ളൂ. എനിക്ക് പ്രായമായി, അത്തരം റോളുകലിനി ചെയ്യാൻ പറ്റില്ല എന്ന് സ്വയം ചിന്തിച്ചുകഴി‍ഞ്ഞാൽ പിന്നെ മുന്നോട്ടുപോകാൻ സാധിക്കില്ല.

തന്നെ സംബന്ധിച്ച് പ്രായമൊരു നമ്പർ മാത്രമാണെന്നും മാധു വ്യക്തമാക്കി. 'വലിയ രണ്ട് മക്കളുടെ അമ്മയാണ് എന്നത് എനിക്ക് എന്നോടുള്ള താത്പര്യത്തെ കുറയ്ക്കുന്നില്ല. എനിക്കിപ്പോഴും മേക്കപ്പിട്ട് മോഡേൺ ഡ്രസ്സുകൾ ധരിച്ച് കൂടുതൽ ചെറുപ്പത്തോടെ നടക്കാനാണ് ഇഷ്ടം. അതുകൊണ്ട് പത്ത് പതിനഞ്ച് വയസ്സ് എനിക്ക് കുറവാണ്. കോളേജിൽ പോയി പ്രണയിച്ചു നടക്കുന്ന തരത്തിലുള്ള സിനിമകൾ ചെയ്യാൻ പറ്റില്ലായിരിക്കാം. പക്ഷേ നാൽപതുകളിലും അൻപതുകളിലും പ്രണയമുണ്ട്,'

'അതുകൊണ്ട് എനിക്കിനിയും റൊമാൻസ് ചിത്രങ്ങളിൽ അഭിനയിക്കാം. യൂത്തായി നിൽക്കുമ്പോൾ ഈ പ്രായത്തിലും ചെയ്യാൻ പറ്റിയ റൊമാൻസ് വേഷങ്ങൾ ലഭിക്കും. എനിക്കിപ്പോഴും സിനിമയിൽ നിന്ന് അമ്മ വേഷങ്ങളല്ലാത്ത, ഞാനാഗ്രഹിക്കുന്നവിധമുള്ള റൊമാന്റിക് റോളുകൾ വരുന്നുണ്ട്', മധൂ പറഞ്ഞു.

മിസ്റ്റർ റോമിയോ എന്ന ചിത്രത്തിൽ പ്രഭുദേവയ്ക്കൊപ്പം തണ്ണീറൈ കാതലിക്കും എന്ന ഗാനരംഗത്തിൽ അഭിനയിച്ചതിനെ കുറിച്ചും മാധു പങ്കുവച്ചു. ആ ​ഗാരം​ഗത്തിൽ പ്രഭുദേവയോടുള്ള ഈ​ഗോ മനസ്സിൽവച്ചാണ് താൻ അഭിനയിച്ചതെന്ന് നടി പറഞ്ഞു.

madhoo

'അന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ടോപ് ഡാൻസറാണ് പ്രഭുദേവ. ഞാൻ ഒരു തുടക്കകാരിയും. ആ പാട്ട് ഷൂട്ട് ചെയ്യുന്നതിന് മുൻപ് കൊറിയോ​ഗ്രാഫി എന്നെ പഠിപ്പിക്കാൻ അസിസ്റ്റന്റിനെ ഏൽപിച്ചിട്ട് അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങിപ്പോയി. എനിക്കത് ഒരുപാട് വേദനിച്ചു. ഞാൻ നിസ്സാരക്കാരിയായതുകൊണ്ടാണോ അസിസ്റ്റന്റിന്റെയടുത്ത് പഠിപ്പിക്കാൻ പറഞ്ഞിട്ട് അയാൾ ഇറങ്ങിപ്പോയത് എന്ന ചിന്തയായി,'

'വലിയ നടനാണെന്ന അഹങ്കാരമാണല്ലേ എന്നൊക്കെ മനസ്സിൽ ചിന്തിച്ചു. രണ്ട് രണ്ടര മണിക്കൂർ കഴി‍ഞ്ഞ് അദ്ദേഹം വരുമ്പോഴേക്കും ഞാൻ സ്റ്റെപ്സ് എല്ലാം പഠിച്ച്, മേക്കപ്പിട്ട് റെഡിയായി നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രീതി ഈഗോയ്ക്ക് കാരണമായി. ആ ദേഷ്യത്തിലാണ് ഞാൻ ആ ഗാനരംഗത്തിൽ അഭിനയിച്ചത്. പക്ഷെ പാട്ട് ഹിറ്റായി എനിക്ക് ഒരുപാട് പ്രശംസകളും കിട്ടി. ഇപ്പോൾ ആ പാട്ട് കാണുമ്പോൾ അക്കാര്യമാണ് എനിക്കാദ്യം ഓർമ്മവരുക,' മാധു പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X