നിരവധി കാമുകന്മാര്‍, ധനുഷ് കാരണം തകര്‍ന്ന വിവാഹം; തൃഷയുടെ ജീവിതത്തില്‍ സംഭവിച്ചത്

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം ശക്തമായി ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്ന തൃഷ മിന്നും പ്രകടനങ്ങൡലൂടെ ആരാധകരെ ജയിക്കുകയാണ്. ഫിറ്റ്‌നസിലും സൗന്ദര്യത്തിലുമെല്ലാം യുവതാരങ്ങളെ പോലും ബഹുദൂരം പിന്നിലാക്കാന്‍ തൃഷയ്ക്ക് സാധിക്കും. ഈയ്യടുത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലൂടെ തൃഷ കയ്യടി നേടിയിരുന്നു.

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടുന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങളുടെ പേരിലും തൃഷ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന തൃഷയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട താരങ്ങള്‍ നിരവധിയാണ്. തമിഴ് സിനിമയുടെ ദളപതി വിജയ് മുതല്‍ ചിമ്പു വരെയുള്ളവര്‍ തൃഷയുടെ കാമുകന്മാരായി ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയവരാണ്.

Trisha

2005ലാണ് വിജയും തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഗില്ലി തമിഴിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ്. ഇരുവരുടേയും ജോഡിയും വന്‍ ഹിറ്റായി. ഇതോടെയാണ് വിജയും തൃഷയും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ അടുപ്പം വിജയയും സംഗീതയുംമ തമ്മിലുള്ള ദാമ്പത്യ ജീവിതത്തെ പോലും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാര്‍ത്തകള്‍ ശക്തമായതോടെ തൃഷ തന്നെ പ്രതികരണവുമായി എത്തുകയായിരുന്നു. റിപ്പോര്‍ട്ടുകളെല്ലാം തൃഷ നിഷേധിച്ചു. താനും വിജയിയും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് തൃഷ വ്യക്തമാക്കി. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നുണകള്‍ പ്രചരിച്ച് തന്റെ ഇമേജ് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും തൃഷ ആരോപിച്ചു. അടുത്തതായി തൃഷയുടെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ട പേര് റാണ ദഗ്ഗുബട്ടിയുടേതായിരുന്നു.

റാണയും തൃഷയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇടക്കാലത്ത് പലപ്പോഴായി ഇരുവരും പ്രണയത്തിലാവുകയും ചെയ്തിരുന്നു. റാണയും തൃഷയും വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് തൃഷയും റാണയും വെളിപ്പെടുത്തിയിട്ടില്ല. പ്രണയം തകര്‍ന്നുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് തൃഷയും റാണയും.

റാണയുമായുള്ള പ്രണയ ബന്ധം തകര്‍ന്ന ശേഷമാണ് തൃഷ വിവാഹത്തിലേക്ക് കടക്കാന്‍ തീരുമാനിക്കുന്നത്. ചെന്നൈക്കാരനായ ബിസിനസുകാരന്‍ വരുണ്‍ മണിയനും തൃഷയും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു. 2015 ജനുവരി 23 നായിരുന്നു തൃഷയുടെ വിവാഹ നിശ്ചയം. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഈ ബന്ധം അവസാനിപ്പിച്ചതായി തൃഷ അറിയിക്കുകയായിരുന്നു.

Trisha

എന്തുകൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് തൃഷ വെളിപ്പെടുത്തിയിട്ടില്ല. തൃഷയുമായുള്ള ബന്ധത്തിന് വരുണിന്റെ അച്ഛന്‍ എതിരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ വിവാഹ ശേഷം അഭിനയം നിര്‍ത്തണമെന്ന് വരുണ്‍ ആവശ്യപ്പെട്ടതും ഇരുവരും അകലാനുള്ള കാരണമായി കരുതപ്പെടുന്നു. അതേസമയം ധനുഷുമായുള്ള തൃഷയുടെ അടുപ്പമാണ് ആ ബന്ധം തകര്‍ത്തതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

2020 ലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ചിമ്പുവും തൃഷയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ചിമ്പുവും തൃഷയും. ഇരുവരും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അധികം വൈകാതെ ആ വാര്‍ത്തകളും കെട്ടടങ്ങി.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X