അമ്മയേക്കാളും എനിക്ക് അമ്മയാണ് ചേച്ചി; ഞങ്ങളോട് അസൂയ തോന്നുന്നവരുണ്ട്; സായ് പല്ലവിയെക്കുറിച്ച് പൂജ

ജീവിതത്തിലെ വളരെ സന്തോഷകരമായ നിമിഷത്തിലൂടെ കടന്നു പോവുകയാണ് സായ് പല്ലവിയും കുടുംബവും. സായ് പല്ലവിയുടെ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടെ എത്തുകയാണ്. രണ്ട് ദിവസം മുമ്പാണ് സായ് പല്ലവിയുടെ അനിയത്തിയും നടിയുമായ പൂജ കണ്ണന്റെ വിവാഹനിശ്ചയം നടന്നത്. വളരെ സ്വകാര്യ ചടങ്ങായിരുന്നതിനാല്‍ ബന്ധുക്കളും കുറച്ച് അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കാന്‍ എത്തിയത്.

സായ് പല്ലവിയുടെ പാത പിന്തുടര്‍ന്നാണ് പൂജയും അഭിനയത്തിലേക്ക് കടന്നു വരുന്നത്. 2021ല്‍ പുറത്തിറങ്ങിയ ചിത്തിര സെവാനം എന്ന ചിത്രത്തിലൂടെയാണ് പൂജ കണ്ണന്‍ സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തില്‍ സമുദ്രക്കനിയുടെ മകളായാണ് പൂജ വേഷമിട്ടത്. നേരത്തെ, ആല്‍ബത്തിലും ഷോര്‍ട്ട് ഫിലിമിലും പൂജ അഭിനയിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ സായ് പല്ലവിയെക്കുറിച്ച് പൂജ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Sai Pallavi

മുമ്പൊരിക്കല്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പൂജ ചേച്ചിയെക്കുറിച്ച് സംസാരിച്ചത്. ചേച്ചിയാണെങ്കിലും സായ് പല്ലവി തനിക്ക് അമ്മയെ പോലെ ആണെന്നാണ് പൂജ പറയുന്നത്. എന്ത് കാര്യമുണ്ടെങ്കിലും താന്‍ ആദ്യം സംസാരിക്കുക ചേച്ചിയോടാണെന്നും പൂജ പറയുന്നു. ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

അമ്മയേക്കാളും എന്റെ അമ്മയാണ് ചേച്ചി. കുട്ടിക്കാലം തൊട്ടേ അങ്ങനെയാണ്. അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്. ഞാന്‍ ജനിച്ചപ്പോള്‍ തന്നെ അമ്മ ചേച്ചിയോട് പറഞ്ഞത് ഇവള്‍ നിനക്ക് മോളെ പോലെയാണ് എന്നായിരുന്നു. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ എന്നോട് പറഞ്ഞത് നിനക്ക് പല്ലവിയാണ് ഫസ്റ്റ്, അച്ഛനും അമ്മയുമൊക്കെ രണ്ടാമതാണ് എന്നായിരുന്നു. എനിക്കും ചേച്ചിയ്ക്കുമുള്ളത് വളരെ ശക്തമായ ആത്മബന്ധമാണ്. നിങ്ങളെങ്ങനെയാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ആളുകള്‍ അസൂയയോടെ ചോദിക്കാറുണ്ട്. ഞാനിത് പറയാന്‍ വേണ്ടി പറയുന്നതല്ലെന്നും പൂജ പറയുന്നു.

വഴക്കൊക്കെ ഉണ്ടാക്കും. പക്ഷെ അഞ്ച് സെക്കറ്റില്‍ എല്ലാം മറക്കും. ഒന്നും സംഭവിക്കാത്തത് പോലെ സംസാരിക്കും. ഞാനോ അവളോ കരയുന്നത് പോലെയുള്ള വഴക്കൊന്നും ഉണ്ടായിട്ടില്ല. ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് അച്ഛനോടും അമ്മയോടും വഴക്കുണ്ടാക്കിയതായിരിക്കും കൂടുതലും. എനിക്ക് എന്തിനെങ്കിലും അനുവാദം വേണമെങ്കില്‍ ഞാന്‍ ആദ്യം ചേച്ചിയോടായിരിക്കും സംസാരിക്കുക. ചേച്ചി ശരിയെന്ന് പറഞ്ഞാല്‍ പിന്നെ അവരെ ഞാന്‍ ഗൗനിക്കുക പോലുമില്ല, അവളേ സമ്മതിച്ചു പിന്നേയാണോ നിങ്ങള്‍ എന്ന് പറയും. അപ്പോള്‍ അമ്മ പറയുക, ഞാനാണ് നിന്റെ അമ്മ എന്നായിരിക്കുമെന്നും പൂജ പറയുന്നു.

Sai Pallavi

എനിക്ക് അമ്മയ്ക്കും ജനറേഷന്‍ ഗ്യാപ്പുണ്ട്. ഞാന്‍ പറയുന്നതില്‍ പകുതിയും അമ്മയ്ക്ക് മനസിലാകില്ല. മിക്ക കുട്ടികളും നേരിടുന്ന പ്രശ്‌നമാണ്. പക്ഷെ ചേച്ചി ഇന്നത്തെ തലമുറയിലെ അമ്മയെ പോലെയാണ്. അഞ്ച് വയസിന് മൂത്തതാണ്, പക്ഷെ ജനറേഷന്‍ ഗ്യാപ്പില്ല. അതിനാല്‍ അവളോട് എളുപ്പത്തില്‍ സംസാരിക്കാം. അവള്‍ നോ പറഞ്ഞാല്‍ പിന്നെ അമ്മയോടും അച്ഛനോടും ചോദിക്കാന്‍ പോലും പറ്റില്ലെന്നും പൂജ പറയുന്നു. .

അതേസമയം, ഏറെ നാളത്ത പ്രണയത്തിനുശേഷമാണ് പൂജ കണ്ണന്‍ വിവാഹിതയാകാന്‍ പോകുന്നത്. വിനീത് എന്നാണ് പൂജയുടെ വരന്റെ പേര്. നിശ്ചയത്തിനായി അനിയത്തിയെ ഒരുക്കുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമെല്ലാം സായ് പല്ലവി മുന്നില്‍ തന്നെയുണ്ടായിരുന്നു. വിവാഹനിശ്ചയത്തിന് മുമ്പ് വിനീതുമായുള്ള പ്രണയം പൂജ പരസ്യമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നീണ്ട കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് പൂജ പ്രണയം തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X