സഹിക്കാന്‍ പറ്റാതിരുന്നിട്ടും അന്ന് മൊത്തം കരഞ്ഞില്ല; 12 മണിയ്ക്ക് കരഞ്ഞു തീര്‍ക്കാന്‍ അമ്മ പറഞ്ഞു

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. സിനിമയിലെ വേരുകളോ ബന്ധങ്ങളോ ഇല്ലാതെയാണ് സായ് പല്ലവി കരിയര്‍ ആരംഭിക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന സായ് പല്ലവിയുടെ അരങ്ങേറ്റ സിനിമ പ്രേമമായിരുന്നു. ചിത്രം ചരിത്ര വിജയമായതോടെ സായ് പല്ലവിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പിന്നാലെ തെലുങ്കിലെ തിരക്കുളള നായികയായി സായ് പല്ലവി മാറി. തമിഴിലും വിജയം ആവര്‍ത്തിച്ചതോടെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി സായ് പല്ലവി വളര്‍ന്നു.

അഭിനയമെന്നത് പോലെ തന്നെ തന്റെ വ്യക്തി ജീവിതത്തിലെ കാഴ്ചപ്പാടുകളിലൂടേയും സായ് പല്ലവി ആരാധകരെ നേടിയിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സ്വാധീനിച്ചൊരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സായ് പല്ലവി. ചെറിയ പ്രായത്തില്‍ റിയാലിറ്റി ഷോയില്‍ വച്ചുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഫ്രൈസ് വിത്ത് പൊട്ടേറ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Sai Pallavi

''ഉങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവയില്‍ നിന്നും പുറത്താകുന്നത് എന്റെ ജന്മദിനത്തിലാണ്. ബര്‍ത്ത് ഡേയുടെ അന്ന് ഞാന്‍ സ്റ്റേജില്‍ നില്‍ക്കുമ്പോഴാണ് അവര്‍ പറയുന്നത് നിങ്ങള്‍ എലിമിനേറ്റ് ആയെന്ന്. ഇനി നിങ്ങള്‍ ഞങ്ങളുടെ കൂടെയില്ല, സായ് പല്ലവിയുടെ യാത്രയോട് യാത്ര പറയാന്‍ സമയമായി, ഇവള്‍ക്ക് പ്രഭുദേവ സാറിനെ കാണാന്‍ സാധിക്കില്ല എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്. അന്ന് അതൊക്കെ ഓഡിയന്‍സിന് വേണ്ടി പറയുന്നതാണെന്ന ബോധ്യം എനിക്കില്ലായിരുന്നു. എനിക്കത് വളരെ റിയല്‍ ആയിരുന്നു'' എന്നാണ് സായ് പല്ലവി പറയുന്നത്.

എനിക്ക് വല്ലാതെ വിഷമമായി. ജന്മദിനത്തില്‍ കരഞ്ഞാല്‍ ആ വര്‍ഷം മുഴുവന്‍ കരയും എന്നൊരു ചിന്ത അന്നെനിക്ക് ഉണ്ടായിരുന്നു. അതിനാല്‍ ഇന്ന് ഞാന്‍ കരയില്ലെന്ന് ഞാന്‍ സ്വയം പറഞ്ഞു. ആ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞില്ല. മുഴുവന്‍ ഉള്ളില്‍ പിടിച്ചു വച്ചു. അന്ന് രാത്രി വരെ കരഞ്ഞില്ല. രാത്രി പൊതുവെ എനിക്ക് ഉണര്‍ന്നിരിക്കാനാകില്ല. അമ്മ കട്ടിലില്‍ നിന്നും വലിച്ചിറക്കി കൊണ്ടു പോയി തലയില്‍ വെള്ളം ഒഴിച്ച് കുളിപ്പിക്കുമായിരുന്നു. അന്ന് പന്ത്രണ്ട് മണിയായപ്പോഴേക്കും ഞാന്‍ പോയി കിടന്നു. അന്ന് പക്ഷെ ഞാന്‍ ഉറങ്ങിയിരുന്നില്ല. വിഷമം കാരണം ഉറങ്ങാന്‍ സാധിച്ചില്ലെന്നും സായ് പല്ലവി പറയുന്നു.

Sai Pallavi

അമ്മ എന്നെ വലിച്ചെഴുന്നേല്‍പ്പിച്ച് കുളിപ്പിച്ചു. പന്ത്രണ്ട് ആയിരുന്നില്ല. അപ്പോള്‍ അമ്മ പറഞ്ഞു, ഉള്ളില്‍ ഒതുക്കി വെക്കരുത് കരയൂ. ഇപ്പോള്‍ കരഞ്ഞില്ലെങ്കില്‍ നീ കരയില്ല. ഒരു 16 വയസുകാരിയിക്ക് അതൊക്കെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല. ഞാനിത് വല്ലാതെ ഉള്ളിലെടുക്കുകയും പിന്നീട് അതൊരു ട്രോമയായി മാറുമോ എന്നും അമ്മ ഭയന്നിരുന്നു. എല്ലാം നടക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടാകും. വളരെ വിഷമമുള്ള എന്തെങ്കിലും സംഭവിച്ചാല്‍ ഒരുനാള്‍ വലിയൊരു അനുഗ്രഹം സംഭവിക്കും എന്ന് അമ്മ പറഞ്ഞു എന്നാണ് താരം പറയുന്നത്.

അതാണ് പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം അതേ ഫ്‌ളോറില്‍ റൗഡി ബേബി പാട്ടില്‍ എനിക്കായി പ്രഭുദേവ സാര്‍ കൊറിയോഗ്രാഫ് ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റിടാന്‍ കാരണം. അതൊരു മൊമന്റായിരുന്നു. എന്റെ വിശ്വാസത്തെ ഉറപ്പിക്കുന്നതായിരുന്നു ആ സംഭവം. അന്ന് വിജയിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇത്രവരെ എത്താന്‍ സാധിക്കുമായിരുന്നോ എന്നെനിക്കറിയില്ല. ജീവിതയാത്രയെക്കുറിച്ചുള്ള തിരിച്ചറിവും ഉണ്ടാകില്ലായിരിക്കാം എന്നും സായ് പല്ലവി പറയുന്നുണ്ട്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X