സൂപ്പർ ഡീലക്സ് സെറ്റിൽ കേക്ക് മുറിച്ച സാമന്ത!! ഒപ്പം ഫഹദും, സന്തോഷത്തിനുള്ള കാരണം ഇത്..
വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരിക്കും സൂപ്പർ ഡീലക്സ്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രമാണ് സൂപ്പർ ഡീലക്സ്. ട്രാൻസ് ജെൻഡറെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് സാമന്തയാണ്. കൂടാതെ പ്രധാന കഥാപാത്രത്തിൽ ഫഹദ് ഫാസിലും എത്തുന്നുണ്ട്. ചിത്രത്തിൽ സാമന്ത തന്റെ ഭാഗം അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ സന്തോഷം താരം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. സമന്തയ്ക്കൊപ്പം ആഘോഷത്തിൽ സംവിധായകൻ ത്യാഗരാജും ഫഹദ് ഫാസിലും മറ്റു അണിയറ പ്രവർത്തകരും പങ്ക് ചേർന്നിരുന്നു.

വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമായിരിക്കും സൂപ്പർ ഡീലക്സ്. ശിൽപ എന്ന ട്രാൻസ് ജെൻഡറെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പുറത്ത് വിട്ട് വിജയ് സേതുപതിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാരി അണിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രമായിരുന്നു പുറത്ത് വിട്ടത്.
ആരണ്യ കാണ്ടം എന്ന ചിത്രത്തിനു ശേഷം ത്യാഗരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സൂപ്പർ ഡീലക്സ്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിൽ സംഗീത നിർവഹിക്കുന്നത്. ഈ വർഷം അവസനത്തോടെ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഫഹദ് ഫാസിലിന്റെ തമിഴിലെ രണ്ടാമത്തെ ചിത്രമാണിത്.


Click it and Unblock the Notifications